ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ഒന്നുമില്ലായ്മയിൽ നിന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിക്കുന്ന ചില വ്യക്തികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ബിസിനസ് തുടങ്ങാൻ ആ​ഗ്രഹിക്കുന്ന നിരവധി പേർ നമുക്കിടയിലുണ്ട്. അങ്ങനെയുള്ളവ‍ർക്കായി ഇതാ ചില വിജയകഥകൾ. ഒന്നുമില്ലായ്മയിൽ നിന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിക്കുന്ന ചില വ്യക്തികൾ...

 

ശ്രീധർ വെംബു

ശ്രീധർ വെംബു

സോഹോ കോ‍ർപിന്റെ സിഇഒയാണ് ശ്രീധ‍ർ വെംബു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ്.കോം എന്നീ പ്രമുഖ കമ്പനികളുമായാണ് ശ്രീധർ വെംബുവിന്റെ സോഹോ കോ‍ർപ് വിജയകരമായി മത്സരിക്കുന്നത്. ചെന്നൈയിലെ വളരെ താഴ്ന്ന മധ്യവർഗ്ഗ കുടുംബത്തിലാണ് ഇദ്ദേഹം വളർന്നത്. പിതാവ് ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറായിരുന്നു. പത്താം ക്ലാസ് വരെ തമിഴ്-മീഡിമായ ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ പഠിച്ച ഇദ്ദേഹം പിന്നീട് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദവും പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡിയും നേടി. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ് 

ഡോ. ആരോക്യ സ്വാമി വേലുമണി

ഡോ. ആരോക്യ സ്വാമി വേലുമണി

സ്വന്തമായി കാറില്ല, താമസിക്കുന്നത് വളരെ ചെറിയ ഒറു ഫ്ലാറ്റിൽ എന്നാൽ 1320 കോടി രൂപയോളം വരുമാനമുള്ള കമ്പനിയുടെ ഉടമയാണ് ‍ഡോ. ആരോക്യ സ്വാമി വേലുമണി. തമിഴ്നാട്ടിലെ ഒരു പാവപ്പെട്ട ഗ്രാമീണനായ കൃഷിക്കാരന്റെ മകനാണ് വേലുമണി. പണമില്ലാത്തതിനാൽ സ‍ർക്കാ‍ർ സ്കൂളുകളിലും കോളേജുകളിലുമാണ് ഇദ്ദേഹം പഠിച്ചിരുന്നത്. എന്നാൽ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ തൈറോയ്ഡ് ടെസ്റ്റിംഗ് കമ്പനിയുടെ ഉടമയാണ് ഡോ. ആരോക്യ സ്വാമി വേലുമണി. ഇന്ത്യയിലുടനീളവും ബംഗ്ലാദേശ്, നേപ്പാൾ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലുമായി 1,122 സ്ഥാപനങ്ങളാണ് ഇദ്ദേഹത്തിനുള്ളത്. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം

മഹേഷ് ​ഗുപ്ത

മഹേഷ് ​ഗുപ്ത

മെക്കാനിക്കൽ എഞ്ചിനീയറായ മഹേഷ് ​ഗുപ്തയുടെ കണ്ടുപിടിത്തമാണ് പെട്രോളിയം കൺസർവേഷൻ ഉപകരണം. ഈ കണ്ടുപിടിത്തത്തിലൂടെ പ്രശസ്തിയും നിരവധി പേറ്റന്റുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ 1998ൽ കെന്റ് റോ സിസ്റ്റം കണ്ടുപിടിച്ചതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞത്. മഞ്ഞപ്പിത്തം ബാധിച്ചാണ് ഇദ്ദേഹത്തിന്റെ മകൻ മരിക്കുന്നത്. ഇതിനെ തുട‍ർന്ന് മാ‍ർക്കറ്റിൽ ലഭ്യമായ വാട്ട‍ർ പ്യൂരിഫയ‍ർ മെഷീനുകളെക്കുറിച്ച് വിശദമായ ​ഗവേഷണം നടത്തി. ലഭ്യമായ ഓപ്ഷനുകളിൽ അദ്ദേഹം സംതൃപ്തനല്ലായിരുന്നു. ഇതിനെ തുട‍ർന്നാണ് മെച്ചപ്പെട്ട ഗുണനിലവാരമുള്ള പ്യൂരിഫയ‍ർ നി‍ർമ്മിക്കാൻ മഹേഷ് ​ഗുപ്ത തീരുമാനിക്കുന്നത്. ഇന്ന് 40 ശതമാനമാണ് കെന്റിന്റെ വിപണി വിഹിതം. 580 കോടി വിറ്റുവരവുള്ള ഈ കമ്പനിയിൽ 2,500 ജീവനക്കാരുണ്ട്. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാ‍ർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം

കൈലാഷ് കട്ക‍ർ

കൈലാഷ് കട്ക‍ർ

മഹാരാഷ്ട്രയിലെ റഹിമത്പൂരിൽ ഒരു ചെറിയ ഗ്രാമത്തിലാണ് കൈലാസ് കട്കർ ജനിച്ചത്. 200 കോടി രൂപയുടെ ബിസിനസ് ചെയ്യുന്ന കൈലാഷ് ക്വിക് ​ഹീൽ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയാണ്. റേഡിയോയും കാൽക്കുലേറ്ററുകളും മറ്റും റിപ്പയർ ചെയ്താണ് കൈലാഷ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1990ൽ സ്വന്തം കാൽക്കുലേറ്റർ റിപ്പയർ ബിസിനസ് ആരംഭിച്ചു. 1993ൽ അദ്ദേഹം ഒരു പുതിയ സംരംഭമായ CAT കമ്പ്യൂട്ടർ സ‍ർവീസസ് ആരംഭിച്ചു. ഇതാണ് പിന്നീട് 2007 ക്വിക് ഹീൽ ടെക്നോളജീസായി മാറ്റിയത്. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

പി.സി. മുസ്തഫ

പി.സി. മുസ്തഫ

ആറാം ക്ലാസ്സിൽ തോറ്റ ഒരാളുടെ കഥയാണ് ഇനി പറയാൻ പോകുന്നത്. പി.സി. മുസ്തഫ, സ്വന്തമായി ഒരു ബിസിനസ് ആയിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആ​ഗ്രഹം. ഇതിനായി വളരെ ലഭിതമായ രീതിയാണ് ഇദ്ദേഹം ആവിഷ്കരിച്ചത്. ഐഡി ഫ്രെഷ് എന്ന പേരിലുള്ള ഇഡ്ഡലി, ദോശ മാവ് ബാംഗ്ലൂർ, ചെന്നൈ, പൂനെ, മുംബൈ, ഡൽഹി, ഹൈദരാബാദ്, മംഗലൂരു, ദുബായ് എന്നിവിടങ്ങളിൽ വളരെ പ്രശസ്തമാണ്. ഇന്ന് ഇദ്ദേഹത്തിന്റെ പ്ലാൻറിൽ ഏതാണ്ട് 50,000 കിലോഗ്രാം മാവാണ് ഉത്പാദിപ്പിക്കുന്നത്. ആകെ നിക്ഷേപം 40 കോടിയാണ്. എന്നാൽ വരുമാനം 100 കോടിയോളം രൂപയാണ്. മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

പട്രീഷ്യ നാരായൺ

പട്രീഷ്യ നാരായൺ

30 വർഷങ്ങൾക്ക് മുൻപാണ് പട്രീഷ്യ നാരായൺ ഒരു സംരംഭകയായി മാറുന്നത്. ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കി കൊണ്ടു നടന്ന് വിറ്റാണ് തുടക്കം. എന്നാൽ ഇന്ന് 200ഓളം ആളുകൾ ജോലി ചെയ്യുന്ന റെസ്റ്റോറന്റിന് ഉടമയാണ് പട്രീഷ്യ നാരായൺ. പ്രതിദിനം 50 പൈസ മുതൽ തുടങ്ങിയ വരുമാനം ഇപ്പോൾ 2 ലക്ഷം രൂപയായാണ് ഉയർന്നിരിക്കുന്നത്. യൂട്യൂബിലൂടെ പോക്കറ്റ് നിറച്ചത് ഈ യുവാക്കൾ; നേടുന്നത് കോടികൾ

malayalam.goodreturns.in

English summary

Indian Entrepreneurs Success Stories – Who Started With Nothing

These stories hopefully will inspire you through your startup journey and will keep you motivated. (these are not in any specific order or based on specific criteria). Below Mentioned are Indian Entrepreneurs who started with almost nothing in hand and yet were able to make multi-million companies.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X