ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം എം.എ. യൂസഫലിക്ക്
ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. ദുബായിലെ അറേബ്യൻ ബിസിനസ് മാഗസിനാണ് പട്ടിക പ്രസിദ്ധീകരിച്ചത്. തുടർച്ചയായി എട്ടാം തവണയാണ് യൂസഫലി ഒന്നാം സ്ഥാനത്തെത്തുന്നത്.
ഒന്നാമനാകാൻ കാരണം
ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായും രാജകുടുംബങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും വ്യാപാര മേഖലയിലെ ശക്തമായ സാന്നിദ്ധ്യവുമാണ് യൂസഫലി പട്ടികയിൽ തുടർച്ചയായി ഒന്നാമതെത്താൻ കാരണം. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
വരുമാനം
44,800 കോടി രൂപയാണ് ലുലു ഗ്രൂപ്പിന്രെ വിറ്റുവരവ്. ഗൾഫ്, ഇന്ത്യ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 138 റീട്ടെയ്ൽ സ്ഥാപനങ്ങളാണ് കമ്പനിക്കുള്ളത്. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!
സുനിൽ വസ്വാനി
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാലിയോൺ ഗ്രൂപ്പ് ചെയർമാൻ സുനിൽ വസ്വാനിയാണ്. 18 രാജ്യങ്ങളിലായി 72 ലൊക്കേഷനുകളിൽ 10,000ൽ പരം ജീവനക്കാരുള്ള ഒരു ഗ്രൂപ്പാണിത്. ദുബായിയിൽ ബിസിനസ് ലൈസൻസ് നേടാം വെറും അഞ്ച് മിനിട്ടിനുള്ളിൽ; സംഗതി വളരെ സിമ്പിളാണ്!!!
കബീർ മുൽചന്ദാനി
ഫൈവ് ഹോൾഡിംഗ്സ് ഗ്രൂപ്പ് ചെയർമാൻ കബീർ മുൽചന്ദാനി പട്ടികയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മുംബൈസ് മാർക്കറ്റർ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ദുബായിലാണ് ബിസിനസ് വ്യാപിപ്പിച്ചിരിക്കുന്നത്. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്
മലയാളികൾ
വി.പി.എസ്. ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, എൻ.എം.സി. ഹെൽത്ത് സി.ഇ.ഒ. പ്രശാന്ത് മങ്ങാട്ട്, ലുലു എക്സ്‌ചേഞ്ച് സി.ഇ.ഒ. അദീബ് അഹമ്മദ്, ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗ്രൂപ്പ് ഇന്റർനാഷണൽ എം.ഡി. ഷംലാൽ അഹമ്മദ്, യു.എ.ഇ. എക്സ്‌ചേഞ്ച് സി.ഇ.ഒ. പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, കെഫ് ഹോൾഡിങ്‌സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ശോഭ ഗ്രൂപ്പ് ചെയർമാൻ പി.എൻ.സി. മേനോൻ, ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്, സുനിൽ ജോൺ, മുഹമ്മദ് ജാഫർ മുസ്തഫ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു മലയാളികൾ. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications