ദുബായിയിൽ ബിസിനസിന് ഇനി വെറും അഞ്ച് മിനിട്ട് മതി.
ദുബായ് ഇക്കണോമിയുടെ ബിസിനസ് രജിസ്ട്രേഷൻ ആൻഡ് ലൈസൻസിംഗ് (ബിആർഎൽ) വിഭാഗം ആരംഭിച്ചതോടെ ഇനി വെറും അഞ്ച് മിനിട്ടിനുള്ളിൽ നിങ്ങൾക്ക് ബിസിനസ് ലൈസൻസ് നേടാം. ബിസിനസ് രജിസ്ട്രേഷൻ നടപടികൾക്കും ലൈസൻസിനും വേണ്ട സമയം 90% കുറച്ചാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു
രജിസ്ട്രേഷൻ ആർക്കൊക്കെ?
പൊതുമേഖല സ്ഥാപനങ്ങൾ, ഓഹരി പങ്കാളിത്തമുള്ള കമ്പനികൾ എന്നിവയ്ക്ക് ഈ സംവിധാനം വഴി രജിസ്റ്റർ ചെയ്യാനാകില്ല. മറ്റെല്ലാ സംരംഭങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?
ദുബായ് ഇക്കണോമിയുടെ ഔട്ട് സോഴ്സിങ് സെന്ററുകൾ, ഹാപ്പിനെസ്, സ്മാർട് ലോഞ്ചുകൾ തുടങ്ങിയ വഴി ബിസിനസ് രജിസ്ട്രേഷന് അപേക്ഷിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് ഇവ. സൗദി ഓജർ കമ്പനി അടച്ചുപൂട്ടും; പ്രവാസി ജീവനക്കാർ ആശങ്കയിൽ
രജിസ്ട്രേഷൻ നടപടികൾ
- ബിസിനസ് പങ്കാളികളിൽ ഒരാളെങ്കിലും ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കുന്ന സമയത്ത് ഹാജരാകണം.
- എല്ലാ ബിസിനസ് പങ്കാളികളുടെയും മാനേജരുടെയും പാസ്പോർട്ട്, വിസ പകർപ്പുകൾ, സ്പോൺസറുടെ നോ ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്, കമ്പനി അല്ലെങ്കിൽ ബിസിനിസ് സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങൾ എന്നിവയും സമർപ്പിക്കണം.
മറ്റ് രേഖകൾ അടുത്ത വർഷം
ഓഫീസിന്റെ വാടകക്കരാർ, പ്രവർത്തിക്കുന്ന സ്ഥലം തുടങ്ങിയവ സംബന്ധിച്ച രേഖകൾ രജിസ്ട്രേഷൻ സമയത്ത് നൽകേണ്ട്. അത് അടുത്ത വർഷം ലൈസൻസ് പുതുക്കുമ്പോൾ സമർപ്പിച്ചാൽ മതി.
കച്ചവട ലൈസൻസ്
കച്ചവട ലൈസൻസാണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ സ്മാർട് ലോഞ്ച് വഴിയോ വെബ്സൈറ്റ് വഴിയോ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഇതും വളരെ എളുപ്പത്തിൽ പൂർത്തിയാക്കാനാകും.
2021ൽ ഏറ്റവും മികച്ച നഗരം
2021ൽ ദുബായിയെ ജോലിക്കും ജീവിതത്തിനും ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ലക്ഷ്യം. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications