സൌദിയിലെ പുതിയ നികുതി പരിഷ്കാരമായ കുടുംബ നികുതി നടപ്പിലാക്കാൻ പോകുന്നതോടെ നിരവധി പ്രവാസികൾ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങുന്നു.
സൗദിയിലെ പുതിയ നികുതി പരിഷ്കാരം, പ്രവാസികൾ പ്രതിസന്ധിയിൽ. കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികൾ ഓരോ അംഗത്തിനും 100 റിയാൽ എന്ന നിരക്കിൽ കുടുംബനികുതി അടയ്ക്കണമെന്നാണ് പുതിയ നിയമം. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!
നികുതി തുക
ഒരാൾക്ക് 100 റിയാൽ ( ഏകദേശം 1723 രൂപ) എന്ന നിരക്കിലാണ് നികുതി ഈടാക്കുന്നത്. അതായത് സൗദിയിൽ താമസിക്കുന്ന ഒരാളോടൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ടെങ്കിൽ അയാൾ 300 റിയാൽ നികുതിയായി നൽകേണ്ടി വരും. ഇത് അധിക വരുമാനം ഇല്ലാത്ത പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. സൗദി സാമ്പത്തിക മേഖലയിൽ വൻ ഇടിവ്; എടിഎമ്മിൽ നിന്നുള്ള പിൻവലിക്കൽ കുറഞ്ഞു
നാട്ടിലേയ്ക്ക് മടങ്ങുന്നു
5000 റിയാൽ മാസ വരുമാനം ഉള്ളവർക്കാണ് സൗദിയിൽ കുടുംബവിസ ലഭിക്കുകയുള്ളൂ. എന്നാൽ ജൂലൈയിൽ നികുതി പരിഷ്കാരം പ്രാബല്യത്തിലാതോടെ പലരുടെയും കുടുംബബജറ്റ് തന്നെ ഇത് താളം തെറ്റിയ നിലയിലാണ്. അതിനാൽ നിരവധി പേർ കുടുംബസമേതം നാട്ടിലേയ്ക്ക് മടങ്ങി തുടങ്ങി. ചിലരാകട്ടെ ബന്ധുക്കളെ നാട്ടിലേയ്ക്ക് കയറ്റിവിട്ട് ജോലിയിൽ തുടരുകയാണ്. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
പണം മുൻകൂറായി അടയ്ക്കണം
നികുതിയായി നൽകേണ്ട തുക മുൻകൂറായി അടയ്ക്കണം എന്നതാണ് പ്രവാസികളെ വലയ്ക്കുന്ന മറ്റൊരു കാര്യം. ഉദാഹരണത്തിന് ഒരാളുടെ ഭാര്യ സൗദി അറേബ്യയിൽ ഒരു വർഷം താമസിക്കാൻ എത്തുകയാണെങ്കിൽ 'ഇക്കാമ' (റസിഡൻസ് പെർമിറ്റ്) പുതുക്കുന്ന സമയത്ത് 1,200 റിയാൽ മുൻകൂറായി അടയ്ക്കേണ്ടി വരും. സൗദിയിലെ ഏക എസ്ബിഐ ശാഖ ഉടൻ അടച്ചു പൂട്ടും
ലക്ഷ്യം വരുമാനം വർദ്ധിപ്പിക്കൽ
ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെ രാജ്യത്തിന്റെ വരുമാനം വർദ്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസികളിൽ നിന്ന് കുടുംബനികുതി ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് എത്രത്തോളം വിജയകരമാകും എന്ന് വ്യക്തമല്ല. ബഹ്റൈൻ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്
ചെലവ് കൂടും
കുടുംബ നികുതിയ്ക്ക് പുറമെ സൗദിയിൽ സാധനങ്ങളുടെ വിലയും ജൂലൈ ഒന്നോടെ വർദ്ധിക്കും. ശീതളപാനീയങ്ങളുടെയും പുകയില ഉത്പന്നങ്ങളുടെയും വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയിലെ ജോലി ആണോ നിങ്ങളുടെ സ്വപ്നം??? ട്രംമ്പിന്റെ ഇമിഗ്രേഷൻ പ്ലാൻ ഇന്ത്യക്കാർക്ക് ഗുണം ചെയ്യും
തൊഴിൽ സുരക്ഷ
41 ലക്ഷം ഇന്ത്യക്കാരും 400 ഇന്ത്യൻ കമ്പനികളും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവരുടെ തൊഴിൽ സുരക്ഷയാണ് മറ്റൊരു പ്രധാന പ്രശ്നം. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതോടെ നിരവധി ഇന്ത്യൻ തൊഴിലാളികളെ വിവിധ കമ്പനികളിൽ നിന്ന് പിരിച്ചുവിട്ടു തുടങ്ങിയിട്ടുണ്ട്. ദുബായിയിൽ ബിസിനസ് ലൈസൻസ് നേടാം വെറും അഞ്ച് മിനിട്ടിനുള്ളിൽ; സംഗതി വളരെ സിമ്പിളാണ്!!!
വരുമാന നികുതി ഇല്ല
സൗദി അറേബ്യയിൽ വിദേശ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ വളരെ കുറവാണ്. ആഗോളതലത്തിൽ ഏറ്റവും ഉദാര തൊഴിലാളി നയങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സൗദി. അതുകൊണ്ടാണ് രാജ്യത്ത് ഇത്രയധികം പ്രവാസികളെത്താൻ കാരണം. കൂടാതെ ഇവിടെ വരുമാന നികുതി ഇല്ല എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒമാനിൽ കൂട്ട പിരിച്ചുവിടലില്ല!!! ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ്
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
