ബഹ്​റൈൻ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

Posted By:
Subscribe to GoodReturns Malayalam

ഇൗ വർഷം ആദ്യ പാദത്തിൽ ബഹറിനിലെ ഹോട്ടൽ, റെസ്​റ്റോറൻറ്​, ധനകാര്യം, സേവനം, ഗതാഗതം, വാർത്താ വിതരണം എന്നീ മേഖലകളിൽ വൻ കുതിപ്പ്. എണ്ണയിതര മേഖലയിലാണ് രാജ്യം വള‍ർച്ച കാഴ്ച്ച വച്ചിരിക്കുന്നത്.

4.4 ശതമാനം വളർച്ചയാണ്​ ഇൗ മേഖലയിൽ രാജ്യം നേടിയിരിക്കുന്നത്. 2016ൽ ഇത് 3.7 ശതമാനം മാത്രമായിരുന്നു. ബഹ്​റൈൻ സാമ്പത്തിക വികസന ബോർഡി​ന്റെ കീഴിലുള്ള ബഹ്​റൈൻ ഇകോണമിക്​ ക്വാർട്ടേർലിയാണ് ഈ റിപ്പോ‍ർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബഹ്​റൈൻ സാമ്പത്തിക മേഖലയിൽ വൻ കുതിപ്പ്

ഹോട്ടൽ-റെസ്​റ്റോറൻറ്​ മേഖലയിൽ 12.3 ശതമാനവും ധനകാര്യ സേവന മേഖലയിൽ 8.3 ശതമാനവും ഗതാഗത വാർത്താ വിതരണ മേഖലയിൽ 8.2 ശതമാനവുമാണ് വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

300 കോടി യു.എസ്​ ഡോളറി​ന്റെ അലൂമിനിയം വ്യവസായശാല, 110 കോടി ഡോളറി​ന്റെ വിമാനത്താവള നവീകരണ പദ്ധതി, 33.5 കോടി ഡോളറി​​െൻറ ബനാഗാസ്​ വാതക നിലയം എന്നിങ്ങനെ അടിസ്​ഥാന വികസന രംഗത്ത്​ വൻ നിക്ഷേപമാണ് ബഹ്​റൈൻ നടത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Non-oil sector drives Bahrain to 2.9% growth in Q1

Bahrain’s economy grew 2.9 per cent in the first quarter of the year following an uptick in non-oil sector growth, according to Bahrain Economic Development Board (BEDB)
Story first published: Monday, August 7, 2017, 16:08 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns