അമേരിക്കയിലെ ജോലി ആണോ നിങ്ങളുടെ സ്വപ്നം??? ട്രംമ്പിന്റെ ഇമിഗ്രേഷൻ പ്ലാൻ ഇന്ത്യക്കാർക്ക് ഗുണം ചെയ്യും

അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിയമം ഇന്ത്യക്കാരെ ബാധിക്കാൻ സാധ്യതയില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിയമത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് പിന്തുണ പ്രഖ്യാപിച്ചു. മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും ഇനി ഇതര രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യമായിരിക്കും പ്രധാനമായും പരിഗണിക്കുക. ഈ യോഗ്യതകളുള്ളവർക്ക് മാത്രമേ ഇനി അമേരിക്കയിൽ റെസിഡൻസി കാർഡ് ലഭിക്കൂ.

ഇന്ത്യയ്ക്ക് ഗുണം

ഇന്ത്യയ്ക്ക് ഗുണം

റിഫോമിംഗ് അമേരിക്കൻ ഇമിഗ്രേഷൻ ഫോർ സ്ട്രോംഗ് എംപ്ലോയിമെന്റ് (റെയ്സ്) ആക്ട് നടപ്പിലാകുന്നതോടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഗുണം ചെയ്യും. ഇന്ത്യയിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യാ രംഗത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

ഗ്രീൻ കാർഡ് നേടാം ഈസിയായി

ഗ്രീൻ കാർഡ് നേടാം ഈസിയായി

അമേരിക്കയിൽ പ്രവേശിക്കാനുള്ള നിലവിലെ ലോട്ടറി സമ്പ്രദായം റെയ്സ് ആക്ട് നിലവിൽ വരുന്നോടെ ഉപേക്ഷിക്കും. ​ഗ്രീൻ കാർഡ് നേടാൻ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാകും നടപ്പിലാക്കുക.

ഗ്രീൻ കാർഡ് എന്തിന്?

ഗ്രീൻ കാർഡ് എന്തിന്?

  • അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതിന് ​ഗ്രീൻ കാ‍ർഡ് ആവശ്യമാണ്
  • ജോലി സ്ഥിരത ഉറപ്പു വരുത്തുന്നതിന്
  • പൗരത്വം ലഭിക്കുന്നതിനുള്ള നടപടികൾ വേ​ഗത്തിലാക്കാൻ

 

യോ​ഗ്യത

യോ​ഗ്യത

അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആവശ്യമായ ചില അടിസ്ഥാന യോ​ഗ്യതകൾ

  • ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം
  • വിദ്യാഭ്യാസം
  • ഉയർന്ന വേതനം ലഭിക്കുന്ന ജോലി
  • പ്രായം
റെയ്സ് ആക്ടിന്റെ ​ഗുണങ്ങൾ

റെയ്സ് ആക്ടിന്റെ ​ഗുണങ്ങൾ

  • ദാരിദ്ര്യം കുറയും
  • വേതനം വർദ്ധിക്കും
  • നികുതിദായകർ ശതകോടിക്കണക്കിന് ഡോളർ ലാഭിക്കാം
എന്താണ് എച്ച് വൺ ബി വിസ?

എന്താണ് എച്ച് വൺ ബി വിസ?

നിശ്ചിതകാലം ജോലി ചെയ്യുന്നതിന് അമേരിക്കയിൽ പ്രവേശിക്കുന്നതിനുള്ള വിസയാണ് എച്ച്.വൺ.ബി വിസ. ശാസ്ത്രസാങ്കേതിക വിദ്യയിൽ ഉന്നത പരിശീലനം നേടിയ വ്യക്തികൾക്ക് നൽകുന്ന പ്രത്യേക വിസയാണ് ഇത്. ഇന്ത്യയിലെ മിക്ക ഐ.ടി സ്ഥാപനങ്ങളും അമേരിക്കയിലേക്ക് തൊഴിലാളികളെ അയക്കാനായി പ്രധാനമായി ഈ വിസയെയാണ് ആശ്രയിക്കുന്നത്. അമേരിക്കയിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തുന്നവർക്കും ഈ വിസ ലഭിക്കുന്നുണ്ട്.

എച്ച് വൺ ബി വിസ ഉപയോഗിക്കുന്ന ഇന്ത്യൻ കമ്പനികൾ

എച്ച് വൺ ബി വിസ ഉപയോഗിക്കുന്ന ഇന്ത്യൻ കമ്പനികൾ

മുംബൈ ആസ്ഥാനമായുള്ള ടി.സി.എസ്, ബാംഗ്ലൂർ ആസ്ഥാനമായുള്ള വിപ്രോ, ഇൻഫോസിസ് എന്നിവയാണ് എച്ച് വൺ ബി വിസകളുടെ പ്രധാന ഉപഭോക്താക്കൾ. കോഗ്നിസന്റ്, ഇൻഫോസിസ്, ടിസിഎസ്, ആക്സെഞ്ചർ. എച്ച്.സി.എൽ, മൈൻഡ് ട്രീ, വിപ്രോ എന്നീ കമ്പനികളും എച്ച് വൺ ബി വിസ ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിൽ എളുപ്പത്തിൽ ജോലി നേടാം, വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?

malayalam.goodreturns.in

Read more about: nri visa എൻആർഐ വിസ
English summary

Donald Trump's 'merit-based' immigration plan may benefit Indian professionals

President Donald Trump today announced his support for a legislation that would cut in half the number legal immigrants allowed into the US while moving to a "merit-based" system favouring English-speaking skilled workers for residency cards.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X