ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

Posted By:
Subscribe to GoodReturns Malayalam

ഗൾഫ് രാജ്യങ്ങളിൽ വിദേശികളെ ജോലിക്കെടുക്കുന്നത് വളരെയേറേ കുറച്ചിരിക്കുകയാണ്. കൂടാതെ നിലവിൽ ജോലിയുള്ളവർക്ക് തന്നെ ജോലി നഷ്ട്ടപ്പെടുന്ന സ്ഥിതിയാണ്. എന്നിട്ടും യുഎഇയിലുടനീളം ഉപഭോക്താക്കൾ ചെലവഴിക്കുന്ന തുക വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗൾഫിൽ കാശ് ചെലവാകുന്നത് എവിടെയൊക്കെയാണെന്ന് നോക്കാം... ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

ചെലവ് കൂടി

2016ൽ യുഎഇയിലെ മൊത്തം ചെലവ് 182.7 ബില്ല്യൺ ഡോളറായിരുന്നു. ഒരു വർഷത്തിന് ശേഷം ഇത് 15 ശതമാനം ഉയർന്നു. വാടകയ്ക്കും ഭക്ഷണത്തിനുമാണ് ആളുകൾ വൻതോതിൽ പണം ചെലവഴിക്കുന്നത്. നാട്ടിലെ അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കാം,ഇല്ലെങ്കില്‍ അഴിയെണ്ണും

താമസച്ചെലവ്

വീട് വാങ്ങൽ, വാടകയ്ക്കെടുക്കൽ എന്നീ ഇനത്തിൽ 75.7 ബില്യൻ ഡോളറാണ് ആകെ ചെലവായിരിക്കുന്നത്. ഇത് ആകെ ഉപഭോക്തൃ ചെലവിന്റെ 41 ശതമാനം വരും. യുഎഇയിൽ ആളുകളെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് താമസച്ചെലവാണ്. ദുബായിയിൽ ബിസിനസ് ലൈസൻസ് നേടാം വെറും അഞ്ച് മിനിട്ടിനുള്ളിൽ; സംഗതി വളരെ സിമ്പിളാണ്!!!

ഭക്ഷണം

ഭക്ഷണത്തിനും നോൺ ആൽക്കഹോളിക് പാനീയങ്ങൾ (ശീതളപാനീയങ്ങൾ) ക്കുമാണ് ആളുകൾ രണ്ടാമതായി പണം ചെലവഴിക്കുന്നത്. 24.8 ബില്ല്യൻ ഡോളറാണ് ഇതിനായി ചെലവാക്കിയിരിക്കുന്നത്. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

ഗതാഗത ചെലവ്

മൂന്നാമതായി ആളുകളുടെ പോക്കറ്റ് കാലിയാക്കുന്നത് ഗതാഗത ചെലവാണ്. 16.7 ബില്ല്യൺ ഡോളറാണ് ഇതിനായി ഒരു വർഷം ചെലവായിരിക്കുന്നത്. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!

ആശയവിനിമയ ചെലവ്

ആശയവിനിമയത്തിനായി പണം ചെലവഴിക്കുന്നവർ ഗൾഫിൽ വളരെയധികമാണ്. ഇൻറർനെറ്റ്, മൊബൈൽ ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയൊക്കെ ചെലവ് ഇരട്ടിയാക്കുന്ന ഘടകങ്ങളാണ്. എൻആ‍ർഐകൾക്ക് ആധാർ കാ‍ർഡ് വേണോ??? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ...

മൊബൈൽ ഫോൺ

മൊബൈൽ ഫോണുകളും മറ്റും തരാതരം പോലെ വാങ്ങിക്കൂട്ടുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. മൊബൈൽ ഫോണുകളുടെ വർദ്ധിച്ചു വരുന്ന ജനപ്രീതി 2021 ആകുമ്പോഴേക്കും ഈ മേഖലയിലെ ചെലവ് ഇരട്ടിയാക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിദേശത്താണോ നിങ്ങളുടെ കുഞ്ഞ് ജനിച്ചത്??? വിസയും പാസ്പോർട്ടും ലഭിക്കാൻ എന്തൊക്കെ ചെയ്യണം???

മെഡിക്കൽ ഉത്പന്നങ്ങൾ

മെഡിക്കൽ ഉത്പന്നങ്ങൾ വാങ്ങുന്നതിനും മെഡിക്കൽ സേവനങ്ങൾക്കുമായും ആളുകൾ നിരവധി പണം ചെലവാക്കുന്നുണ്ട്. ഓരോ വർഷം തോറും ഈ മേഖലയിലെ ചെലവ് കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മാറിയ ജീവിതസാഹചര്യങ്ങൾ വരും വർഷങ്ങളിലും ഈ മേഖലയിലെ ചെലവ് കൂട്ടുമെന്ന് വിദഗ്ദർ പറയുന്നു. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

ഹോട്ടൽ - കാറ്ററിംഗ്

ഹോട്ടൽ, കാറ്ററിംഗ് മേഖലയിൽ പണം ചെലവാക്കുന്നവരും വളരെ കൂടുതലാണ്. ബാച്ചിലേഴ്സാണ് ഹോട്ടലുകളെ ആശ്രയിക്കുന്നവരിലധികവും. ആകെ ചെലവിന്റെ 8.1 ശതമാനം തുക ഹോട്ടൽ, കാറ്ററിംഗ് മേഖലയിലാണ് ചെലവാക്കപ്പെടുന്നത്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

വിദ്യാഭ്യാസ ചെലവ്

കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിനോദത്തിനുമായും നല്ലൊരു തുക ചെലവാകുന്നുണ്ട്. വിദ്യാഭ്യാസത്തിനായുള്ള ചെലവ് മുൻ വർഷങ്ങളെ അപേക്ഷിച്ച് 8 ശതമാനവും വിനോദത്തിനായുള്ള ചെലവ് 7.7 ശതമാനവുമാണ് വർദ്ധിച്ചിരിക്കുന്നത്. പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും

ഉയർന്ന വരുമാനം

താരതമ്യേന ഉയർന്ന വരുമാനമുള്ളവരാണ് യുഎഇയിൽ താമസിക്കുന്നവരിലധികവും. ഇത് തന്നെയാണ് ഉപഭോക്തൃ ചെലവ് കൂടാനും കാരണം. എന്നാൽ ഇത് മൂലം ബുദ്ധിമുട്ടിലാകുന്നത് സാധരണക്കാരയ പ്രവാസികളാണ്. ബാങ്ക് നിക്ഷേപം: പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

മറ്റ് കാരണങ്ങൾ

ജീവിതശൈലിയിലുണ്ടായ മാറ്റവും ജനങ്ങളുടെ ഉയർന്ന ആരോഗ്യ ബോധവും ചെലവ് കൂടാനുള്ള പ്രധാന കാരണങ്ങളാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും വില ഉയരാൻ ഇത് പ്രധാന കാരണങ്ങളായി മാറുന്നു. പ്രവാസികൾക്ക് പണം നേടാൻ 4 നിക്ഷേപ മാർ​ഗങ്ങൾ

malayalam.goodreturns.in

English summary

UAE consumer spending: Where is all the money going?

According to a new analysis, spending by consumers across the UAE has been on the rise and is expected to hit close to $200 billion (Dh734 billion) this year and more than $260 billion by 2021.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns