അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!

അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരമെന്ന് ഇപ്സോസ് സർവേ റിപ്പോർട്ട്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിനസ് ചെയ്യാൻ താത്പര്യമുണ്ടോ??? വ്യവസായത്തിന് പറ്റിയ ന​ഗരങ്ങൾ ഏതാണെന്ന് അറിയണ്ടേ...താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത്​ ഏറ്റവും മികച്ച നഗരങ്ങളിൽ അബുദാബിക്ക്​ രണ്ടാം സ്ഥാനം. ഇപ്​സോസ്​ നഗര സൂചികയിൽ ലണ്ടനേയും പാരിസിനെയും മറികടന്നാണ്​ അബുദാബി സ്​ഥാനക്കയറ്റം നേടിയത്​.

 

നാലാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേയ്ക്ക്

നാലാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേയ്ക്ക്

ഇപ്സോസ് നടത്തിയ കഴിഞ്ഞ സർവേയിൽ നാലാം സ്​ഥാനമായിരുന്നു അബുദാബിക്ക്. എന്നാൽ ഇത്തവണ രണ്ടാം സ്ഥാനത്തെത്തി. 26 രാജ്യങ്ങളിൽ നിന്നായി 16നും 64നും ഇടയിൽ പ്രായമുള്ള 18000 പേരിൽ നിന്നാണ്​ അഭിപ്രായങ്ങൾ ശേഖരിച്ചത്.

ഒന്നാമത് ന്യൂയോർക്ക്

ഒന്നാമത് ന്യൂയോർക്ക്

ന്യൂയോർക്ക്​ ഇത്തവണയും ഒന്നാം സ്​ഥാനം നിലനിർത്തി. ലണ്ടൻ ഹോംകോങ്, ടോക്കിയോ, സൂറിച്ച്, ബെയ്ജിംഗ്, ലോസ് ആഞ്ചലോസ്, ബെർലിൻ, ഷാംങ്കായ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉൾപ്പെടുന്ന നഗരങ്ങൾ.

 തൊട്ടുപിന്നിൽ അബുദാബി

തൊട്ടുപിന്നിൽ അബുദാബി

വ്യവസായങ്ങൾക്ക്​ അനുയോജ്യമായ നഗരങ്ങളുടെ കാര്യത്തിൽ ന്യൂയോർക്കിന് തൊട്ട് പിന്നിൽ തന്നെയുണ്ട് അബുദാബി. 21ശതമാനം പേരാണ്
അബുദാബിക്ക് താത്പര്യം പ്രകടിപ്പിച്ചത്. ന്യൂയോർക്കിന് ലഭിച്ചതിനേക്കാൾ രണ്ട് ശതമാനം മാത്രമാണ് കുറവ്.

മൂന്ന് തലമുറയ്ക്കും ഇഷ്ടം അബുദാബി

മൂന്ന് തലമുറയ്ക്കും ഇഷ്ടം അബുദാബി

16 മുതൽ 64 വയസ്സുവരെ പ്രായമുള്ളവർക്കിടയിലാണ് ഇപ്സോസ് പഠനം നടത്തിയിരിക്കുന്നത്. മൂന്ന് തലമുറകളിൽപ്പെട്ട ആളുകൾ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ മൂന്ന്​ തലമുറകളിൽപ്പെട്ട ആളുകളും ഏറ്റവും ഇഷ്​ടപ്പെടുന്ന നഗരമായി അബുദാബി തെരഞ്ഞെടുത്തിട്ടുണ്ട്.

പാരീസ് പുറത്തായി

പാരീസ് പുറത്തായി

ബിസിനസ് ചെയ്യാൻ ലോകത്തെ ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ നിന്ന് പാരീസ് പുറത്തായി. എന്നാൽ സഞ്ചാരികൾക്ക് പ്രിയപ്പെട്ട നഗരങ്ങളിൽ പാരീസ് ഒന്നാമത് തന്നെയാണ്.

ടൂറിസം രംഗത്തും അബുദാബിക്ക് തിളക്കം

ടൂറിസം രംഗത്തും അബുദാബിക്ക് തിളക്കം

ആകർഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ അബുദാബിയിലുണ്ട്. സഞ്ചാരികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ലോകത്തിലെ അഞ്ചാമത്തെ നഗരമാണ് അബുദാബി. പ്രമുഖ സഞ്ചാര വിവര വെബ്​സൈറ്റായ ​ട്രിപ്​ അഡ്​വൈസർ ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ലാൻറ്​മാർക്കുകളിൽ രണ്ടാം സ്​ഥാനം നൽകുന്നത്​ അബുദാബിയിലെ ശൈഖ്​ സായിദ്​ ​പള്ളിക്കാണ്​.

malayalam.goodreturns.in

English summary

Abu Dhabi named second best city to live and work in

Abu Dhabi has been named the second-best city to live, work and do business in, overtaking both London and Paris.
Story first published: Monday, July 17, 2017, 15:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X