മറ്റു വിദേശ ബാങ്കുകൾ സൗദിയിൽ കൂടുതൽ ശാഖകൾ തുടങ്ങാൻ ശ്രമിക്കുന്നതിനിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നു. ബാങ്കിന്റെ പ്രവർത്തനം നിർത്തലാക്കുന്നതിനുള്ള അനുമതി തേടിയുള്ള എസ്ബിഐയുടെ അപേക്ഷ അംഗീകരിച്ചതായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു.
മറ്റു വിദേശ ബാങ്കുകൾ സൗദിയിൽ കൂടുതൽ ശാഖകൾ തുടങ്ങാൻ ശ്രമിക്കുന്നതിനിടെയാണു രാജ്യത്തെ ഏക ശാഖ എസ്ബിഐ അടച്ചുപൂട്ടുന്നത്. 2017 അവസാനത്തോടെയായിരിക്കും സൗദി ബാങ്കിംഗ് മാർക്കറ്റിൽ നിന്ന് എസ്ബിഐ പുറത്തുകടക്കുക.

ലോകമെമ്പാടുമുള്ള എസ്ബിഐ ശാഖകൾ പുനർ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ജിദ്ദ കിങ് ഫഹദ് റോഡിലെ ശാഖയുടെ പ്രവർത്തനം നിർത്തുന്നത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകൾ അവസാനിപ്പിച്ച ശേഷം ബാങ്കിന്റെ ലൈസൻസ് പിൻവലിക്കും.
2005 ഒക്ടോബറിലാണു സൗദിയിൽ ശാഖ തുറക്കാൻ എസ്ബിഐയ്ക്കു ലൈസൻസ് നൽകിയത്. ഈ വർഷാവസാനത്തോടെ സൗദിയിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാനാണ് പരിപാടി. ബാങ്കുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ 800 125 6666 എന്ന ടോൾഫ്രീ നമ്പറിലോ സാമയുടെ വെബ്സൈറ്റുമായോ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ കേന്ദ്ര ബാങ്കിന്റെ ഹെഡ്ക്വാർട്ടേഴ്സ് കസ്റ്റമർ സർവീസ് ഡിവിഷനുമായി ബന്ധപ്പെട്ടാലും മതി.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
