കൂടുതൽ വിദ്യാഭ്യാസമില്ലാതെ മാസം 40000 രൂപയ്ക്ക് മേൽ സമ്പാദിക്കാനാകുന്ന ചില തൊഴിലുകൾ
ലക്ഷങ്ങൾ ലോൺ എടുത്ത് പഠിച്ചിട്ടും മാസം 10000ൽ താഴെ മാത്രം ശമ്പളം വാങ്ങുന്ന നിരവധി പേർ കേരളത്തിലുണ്ട്. എന്നാൽ കൂടുതൽ വിദ്യാഭ്യാസമില്ലാതെ തന്നെ മാസം 40000 രൂപയ്ക്ക് മേൽ സമ്പാദിക്കാനാകുന്ന ചില തൊഴിലുകൾ ഇതാ...
തെങ്ങുകയറ്റം
ധാരാളം തെങ്ങുകൾ ഉള്ള സംസ്ഥാനമാണ് കേരളം. ഒരു സാധാരണ കുടുംബത്തിൽ തന്നെ 50 മുതൽ 100 തെങ്ങ് വരെയുണ്ടാകും. 2017ലെ കണക്കനുസരിച്ച് ഒരു തെങ്ങിന് കുറഞ്ഞത് 30 രൂപയാണ് തെങ്ങുകയറ്റക്കാരുടെ കൂലി. പത്ത് പൈസ കൈയിൽ വേണ്ട... നിങ്ങൾക്കും തുടങ്ങാം ഈ ബിസിനസുകൾ
ദിവസ വേതനം
ഒരാൾക്ക് ഒരു ദിവസം 50 തെങ്ങുകൾ വരെ കയറാനാകും. ഇത്തരത്തിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ 50 മരങ്ങൾ കയറിയാൽ തന്നെ ദിവസം 1500 രൂപ നേടാം. ദിവസം 2000 രൂപ വരെ സമ്പാദിക്കുന്നവരുമുണ്ട്. കൂടാതെ ഉച്ചയ്ക്ക് ശേഷം മറ്റ് പണികളെടുക്കുകയോ വിശ്രമിക്കുകയോ ചെയ്യാം. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...
ചായക്കട
നാവിൽ രുചി പകരുന്ന മികച്ച ചായ ഉണ്ടാക്കാൻ അറിഞ്ഞാൽ നിങ്ങൾക്ക് മികച്ച വരുമാനം നേടാം. കാരണം ചായക്കടകൾകൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കുന്നവർ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ വെറും ചൂടുവെള്ളവും പാലും കൂട്ടിക്കലർത്തി തേയിലപ്പൊടിയിട്ടാൽ ഇത് നേടാനാകില്ല. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!
ചിക്കാഗോ ടീ സ്റ്റാൾ
ചെന്നൈയിൽ സുകുമാരൻ എന്നയാൾ നടത്തുന്ന ചിക്കാഗോ ടീ സ്റ്റാൾ വിജയകരമായ ഒരു ബിസിനസ് സംരംഭമാണ്. ചായയും മറ്റ് ഭക്ഷണങ്ങളും ഇവിടെ ലഭിക്കും. ഇവിടുത്തെ പ്രധാന പാചകക്കാരന്റെ ഒരു ദിവസത്തെ ശമ്പളം 740 രൂപയാണ്. ചായയടിക്കാരന് ദിവസം 540 രൂപ ലഭിക്കും. എല്ലാ വർഷവും ജീവനക്കാർക്ക് 2000 രൂപയും തുണി അലവൻസ് ലഭിക്കും. കൂടാതെ 300 ദിവസം പൂർത്തിയാക്കിയവർക്ക് 2 ഗ്രാമിന്റെ സ്വർണ മോതിരവും നൽകും. വിജയിക്കാന്‍ കഴിയുന്ന മികച്ച ബിസിനസ്സ് ആശയങ്ങള്‍ വേണോ?
കലാകാരന്മാർ
നിങ്ങൾ മികച്ച ഒരു പാട്ടുകാരനോ, പാട്ടുകാരിയോ നർത്തകിയോ ആണെങ്കിൽ നിങ്ങളെ ആളുകൾ തേടിയെത്തും. സ്വന്തം കലാവാസന കൊണ്ട് തന്നെ ലക്ഷങ്ങൾ സമ്പാദിക്കുന്ന നിരവധി പേർ കേരളത്തിലുണ്ട്. കൂടാതെ യൂ ട്യൂബ് വഴിയും നിങ്ങൾക്ക് പണം സമ്പാദിക്കാം. സിനിമാക്കാരുടെ ബിസിനസുകൾ ചില്ലറയല്ല!!! കാശുണ്ടാക്കാൻ ഓരോരോ വഴികൾ...
ഊബർ, ഒല
ഊബർ, ഒല ഡ്രൈവിംഗ് ഇപ്പോൾ ഒരു ലാഭകരമായ ഓപ്ഷനായി മാറിയിരിക്കുകയാണ്. സ്ഥിരമായോ പാർട്ട് ടൈമായോ നിങ്ങൾക്ക് ഈ ജോലി തിരഞ്ഞെടുക്കാം. ഇതുവഴി പ്രതിമാസം 60000 രൂപയിലധികം സമ്പാദിക്കാനാകും. നിങ്ങൾക്ക് പണക്കാരനാകാന്‍ ആഗ്രഹമുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശീലമാക്കൂ...
പാനി പൂരി സ്റ്റാൾ
ഒരു പാനി പൂരി കച്ചവടക്കാരൻ ഒരു മാസം സമ്പാദിക്കുന്നത് 50000 മുതൽ 60000 രൂപ വരെയാണ്. ഒരു പ്ലേറ്റ് പാനിപൂരിക്ക് 20 മുതൽ 30 രൂപ വരെയാണ് വില. ഇത്തരത്തിൽ ഓരോ ദിവസവും 100 ആളുകളെയെങ്കിലും ലഭിക്കും. അഞ്ച് പൈസ വേണ്ട ഈ ബിസിനസുകള്‍ തുടങ്ങാന്‍
ട്യൂഷൻ
നിങ്ങള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പണമുണ്ടാക്കാന്‍ മികച്ച മാര്‍ഗമാണ് ട്യൂഷൻ. വിഷയങ്ങളില്‍ അവഗാഹം വേണമെന്നു മാത്രം. മുതലാളിയാകുമ്പോള്‍ ശ്രദ്ധിക്കാന്‍
ബ്ലോഗ് എഴുത്ത്
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ച് വെബ് പേജിൽ എഴുതിയും നിങ്ങൾക്ക് പണമുണ്ടാക്കാം. മുഴുവൻ സമയ ബ്ലോഗ് എഴുത്തിലൂടെ പണം സമ്പാദിക്കുന്ന നിരവധി ആളുകളുണ്ട്. പണമുണ്ടാക്കുന്നതിനേക്കാളുപരി നിരവധി പേർ നിങ്ങൾ എഴുതുന്നത് വായിക്കുകയും ചെയ്യും. വായനക്കാരെ ആകർഷിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ആയിരിക്കണം എന്നുമാത്രം. വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications