കാര്യങ്ങളെപ്പറ്റി നല്ല അറിവും വിജയിക്കാം എന്നുള്ള ആത്മവിശ്വാസവും മാത്രം മതി ഈ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാം. Read Also: ജീവിതം ആഹ്ലാദകരമാക്കാന് 11 കുറുക്കുവഴികള്‍
ഇതാ പണച്ചിലവില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന 11 ബിസിനസുകള്‍
ബേബി സിറ്റിംഗ്
പെട്ടന്നുണ്ടാവുന്ന നഗരവല്‍ക്കരണം ബേബിസിറ്റിംഗ് ബിസിനസില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. നല്ല രീതിയില്‍ നോക്കാന്‍ കഴിയുമെങ്കില്‍ എളുപ്പം പണമുണ്ടാക്കാനാവുന്ന വഴിയാണിത്.
ബ്യൂട്ടീഷന്
ഇന്നത്തെക്കാലത്ത് ബ്യൂട്ടീഷന്മാര് ക്ലയിന്റ്സിന്റെ വീടുകളില്‍ നേരിട്ടെത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. ബ്യൂട്ടീഷന് ജോലി അറിയുന്നവര്‍ക്ക് പണച്ചിലവില്ലാതെ നല്ല വരുമാനം നേടാന്‍ ഇത് മികച്ച ഒരു മാര്‍ഗമാണ്.
ടിഫിന്‍ സര്‍വീസ്
പാചകം ചെയ്യാന്‍ നിങ്ങള്‍ വിദഗ്ദനാണെങ്കില് ടിഫിന്‍ സര്‍വീസ് പരീക്ഷിക്കാം. ഇന്ന് ഒട്ടുമിക്ക ആള്‍ക്കാരും വീട്ടിലുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. വീട്ടില്‍ നിന്ന് ചെയ്യാവുന്നതിനാല്‍ മൂലധനത്തിന്റെ ആവശ്യവുമില്ല.
പെറ്റ് കെയര്‍
വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ ഒരു പെറ്റ് കെയറിന് സാധ്യതകള്‍ ഏറെയുണ്ട്. സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ പൂജ്യം പൈസ നിക്ഷേപിച്ചാല്‍ മതി ഈ ബിസിനസിന്.
ടാക്സി സര്‍വീസ്
സ്വന്തമായി വാഹനമുണ്ടെങ്കില്‍ ടാക്സി സര്‍വീസ് നല്ല ഒരു വരുമാന മാര്‍ഗമാണ്. നഗരങ്ങളും തിരക്കും ഏറി വരുന്നതു കാരണം നല്ല സാധ്യതയും ഈ ബിസിനസിനുണ്ട്.
ട്യൂഷൻ
നിങ്ങള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ താല്പര്യമുണ്ടെങ്കില് പണമുണ്ടാക്കാന്‍ മികച്ച മാര്‍ഗമാണ് ട്യൂഷൻ. വിഷയങ്ങളില്‍ അവഗാഹം വേണമെന്നു മാത്രം. Read Also: സിനിമാ ടിക്കറ്റെടുക്കണോ ?തിയറ്ററില്‍ പോകണ്ട എടിഎമ്മില്‍ പോയാല്‍ മതി
പാചക ക്ലാസുകള്‍
പാചകത്തില്‍ വിദഗ്ദയാണോ നിങ്ങള്‍ എളുപ്പം പണമുണ്ടാക്കാന്‍ ഈ കഴിവ് ഉപയോഗപ്പെടുത്താം. നിങ്ങളുടെ ഒഴിവ് സമയത്തുമാത്രം ജോലി ചെയ്താല്‍ നല്ല വരുമാനമുണ്ടാക്കാനാവും. മുതല്‍മുടക്ക് വളരെ തുച്ഛമാണ്.
ഡാന്‍സും എയറോബിക്സും
ഡാന്‍സറാണെങ്കില്‍ പഴയ കഴിവുകളെല്ലാം ഒന്നു പൊടിതട്ടിയെടുത്ത് നിങ്ങള്‍ക്ക് സമ്പാദിക്കാനാവും. Read Also: പെണ്‍കുട്ടികളെ പഠിപ്പിക്കാം കല്യാണം കഴിപ്പിക്കാം
കൊറിയര്‍ കമ്പനി
പല കൊറിയര്‍ കമ്പനികള്‍ക്കും അവരുടെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ ആവശ്യമാണ്. വാടകക്ക് ഒരിടമുണ്ടെങ്കില്‍ ഈ ജോലി ഒന്നു പരീക്ഷിക്കാം.
ഫ്രീലാന്‍സെര്‍
എഴുതാനോ വരക്കാനോ ഡിസൈനിംഗോ അറിയുമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാം. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ വളരെയധികം ഓഫറുകള്‍ ലഭിക്കുന്ന പരിപാടിയാണിത്.
ഫിനാന്‍ഷ്യല്‍ പോര്‍ട്ഫോളിയോ കണ്‍സള്‍ട്ടന്റ്
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അറിവുണ്ടെങ്കില്‍ ഫിനാന്‍ഷ്യല്‍ പോര്‍ട്ഫോളിയോ കണ്‍സള്‍ട്ടന്റായി ജോലി നോക്കാം. നിങ്ങളെ അന്വേഷിച്ച് ക്ലയിന്റുകള്‍ വീട്ടിലെത്തിക്കോളും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications