സിനിമാ ടിക്കറ്റെടുക്കണോ ?തിയറ്ററില്‍ പോകണ്ട എടിഎമ്മില്‍ പോയാല്‍ മതി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴിവുദിവസമാഘോഷിക്കാന്‍ സിനിമ കാണണോ? തിയറ്ററില്‍ പോയി ക്യൂ നില്‍ക്കണ്ട. എടിഎമ്മില്‍ പോയാല്‍ മതി. അവസാന തീയതി കഴിഞ്ഞ് കറന്റ് ബില്ലടയ്ക്കാനും ട്രിപ് പോകാന്‍ ടിക്കറ്റെടുക്കാനും ഇനി കണ്‍സള്‍ട്ടന്‍സികളിലും ഓഫീസുകളിലും കയറിയിറങ്ങണ്ട, എല്ലാം എടിഎം കൗണ്ടറിലൂടെ നടക്കും.

 

എടിഎം കാര്‍ഡും, ക്രെഡിറ്റ് കാര്‍ഡും ഇല്ലാതെ എല്ലാ പണമിടപാടും നടത്താവുന്ന സെന്ററാണിപ്പോള്‍ എടിഎമ്മുകളും,

1. കാര്‍ഡ് വേണ്ട

1. കാര്‍ഡ് വേണ്ട

ഈ ഇടപാടുകള്‍ക്ക് ഒടിപിയും ആധാര്‍ കാര്‍ഡും മാത്രം മതി. ഡബിറ്റ് കാര്‍ഡോ ക്രഡിറ്റ് കാര്‍ഡോ ആവശ്യമില്ല. ലിങ്ക് ചെയ്ത ആധാര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പണമിടപാട് നടക്കുക.

2. ഗോള്‍ഡ് കോയിന്‍ വാങ്ങാം

2. ഗോള്‍ഡ് കോയിന്‍ വാങ്ങാം

ഇന്നത്തെ സ്വര്‍ണത്തിന്റെ അതേ വിലയില്‍ ഗോള്‍ഡ് കോയിനും എടിഎം മഷീന്‍ ഉപയോഗിച്ച് വാങ്ങാന്‍ കഴിയും. ഇതു കൂടാതെ എടിഎമ്മിലൂടെ
ബാങ്ക് കസ്റ്റമേഴ്സിന് ബാങ്കില്‍ പോകാതെ ഫിക്സഡ് ഡിപോസിറ്റ് തുടങ്ങാന്‍ സാധിക്കും. 5000 രൂപ മുതല്‍ 49,000 രൂപ വരെയുള്ള തുകകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

3. ബില്ലുകള്‍

3. ബില്ലുകള്‍

കറന്റ് ബില്‍, വെള്ളം ബില്‍, ഗ്യാസ് ബില്‍ എന്നിവയുടെ ബില്ലുകള്‍ എടിഎമ്മിലൂടെ നല്‍കാം. ഇതിനായി അതാത് ഓഫീസുകളില്‍ പോവണ്ട, സമയവും പണവും ലാഭിക്കാം. ചില ബാങ്കുകള്‍ യൂട്ടിലിറ്റി ബില്ലടയ്ക്കുന്നതിന് പ്രത്യേക ക്യാഷ് ബാക്കും നല്‍കുന്നുണ്ട്.

 4. റീചാര്‍ജും നടക്കും

4. റീചാര്‍ജും നടക്കും

ഫോറിന്‍ എക്‌സ്‌ചേഞ്ച്, വായ്പാ തിരിച്ചടവ്, ചെക്ക് പണമാക്കി മാറ്റല്‍, മൊബൈല്‍ ടോപ്പ് അപ്, ഡിടിഎച്ച് ടോപ്പ് അപ് എന്നീ കാര്യങ്ങളെല്ലാം ഇപ്പോള്‍ എടിഎം കാബിന്‍ വഴി നടത്താന്‍ കഴിയും.

5. ലോണെടുക്കാനും എടിഎം

5. ലോണെടുക്കാനും എടിഎം

പുതിയ സാങ്കേതികവിദ്യ വികസിക്കുന്നതോടെ എടിഎമ്മുകളും സ്വയം ഒരു മൊബൈല്‍ ബാങ്കാവുകയാണ്. 50,000 രൂപ വരെയുളള വായ്പ എടിഎം മഷീനിലൂടെ സെക്കന്റുകള്‍ കൊണ്ട് ലഭിക്കും.

English summary

Take movie ticket through an atm machine

Movie tickets, You no longer have to wait to get to the cinema before you pay. you can use your ATM cards to pay your electricity bills online.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X