വിജയിക്കാന്‍ കഴിയുന്ന മികച്ച ബിസിനസ്സ് ആശയങ്ങള്‍ വേണോ?

Posted By: Shyncy
Subscribe to GoodReturns Malayalam

കേള്‍ക്കുമ്പോള്‍ നല്ലതെന്ന് തോന്നുന്ന ആശയങ്ങള്‍ പൂര്‍ണ്ണമായും വിജയിക്കണമെന്നില്ല. എന്താശയം ചിന്തിക്കുമ്പോഴും നിങ്ങള്‍ളുടെ സാമ്പത്തികവുമായി യോജിക്കുന്നതാണോയെന്ന് പരിശോധിക്കണം. നിങ്ങളുടെ ബിസിനസ്സ് ആശയത്തിന്റെ എല്ലാ ഘടകങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം.

ബിസിനസ്സ് പ്ലാന്‍ തയ്യാറാക്കണം

നിങ്ങളുടെ ബിസിനസ് ആശയവുമായി മുന്നോട്ടുപോകാമെന്ന് തോന്നുന്നുവെങ്കില്‍ ബിസിനസ് പ്ലാന്‍ തയാറാക്കാം. എങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്നത്, മെച്ചങ്ങളും ദോഷങ്ങളും എന്തൊക്കെയാണ്, മാര്‍ക്കറ്റിംഗ് പ്ലാന്‍, ലാഭസാധ്യത എത്രമാത്രം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.

 

 

കൂടുതല്‍ അറിയാവുന്ന മേഖല തെരെഞ്ഞെടുക്കുക.

നിങ്ങള്‍ക്ക് അറിയാവുന്ന മേഖലയില്‍ കൈവെക്കുന്നതാണ് നല്ലത്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരു മേഖലയാണെങ്കിലും നിങ്ങള്‍ക്ക് അതിനോട് ഏറെ താല്‍പ്പര്യമുണ്ടെന്നിരിക്കട്ടെ. അങ്ങനെയെങ്കില്‍ ബിസിനസ് ആരംഭിക്കും മുമ്പ് ആ രംഗത്തെക്കുറിച്ച് പഠിക്കുക. നിങ്ങള്‍ക്ക് ആസ്വദിച്ച് ചെയ്യാനാവുന്നതെന്തെങ്കിലും തെരഞ്ഞെടുക്കുക. അപ്പോള്‍ വിജയത്തിലേക്കുള്ള വഴി എളുപ്പമായിരിക്കും.

ബിസിനസ്സിന്റെ ഫണ്ട് കണ്ടെത്തല്‍

നിങ്ങളുടെ ബിസിനസ് ആശയം സാക്ഷാല്‍ക്കരിക്കാനായി ആവശ്യമുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന് ആദ്യഘട്ടത്തില്‍ തന്നെ ചിന്തിക്കുക. ആയിരക്കണക്കിന് ബിസിനസ്സുകളാണ് ഫണ്ട് കണ്ടെത്താനാകാത്തതുകൊണ്ട് ആദ്യ മൂന്നുവര്‍ഷത്തിനുള്ളില്‍ പൂട്ടിപ്പോകേണ്ടി വരുന്നത്. അതുകൊണ്ട് ഇക്കാര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കണം.

 

 

വരുമാനവും ചെലവുകളും കണക്കാക്കുക

വരവു-ചെലവ് കണക്കുകള്‍ നിങ്ങളുടെ ബിസിനസ് നടത്തിക്കൊണ്ടു പോകാന്‍ ആവശ്യമായ വരുമാനത്തേക്കാള്‍ വിറ്റുവരവ് കാണിക്കുകയാണെങ്കില്‍ നിങ്ങളുടെ ആശയം സാമ്പത്തികമായി വിജയിക്കുന്നതാണെന്ന് കണക്കാക്കാം. ഇതിനായി പരിഗണിക്കേണ്ട കാര്യങ്ങള്‍:-

 

  • ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം
  • വാടക, ഇന്‍ഷുറന്‍സ് എന്നിങ്ങനെയുള്ള സ്ഥിരമായ ചെലവുകള്‍
  • നിങ്ങളുടെ ഉല്‍പ്പന്നത്തിന് അല്ലെങ്കില്‍ സേവനത്തിന് ഉള്ള ചെലവുകള്‍ കിഴിച്ചുള്ള ലാഭം നിങ്ങളുടെ ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ വിറ്റുവരവ് എത്രമാത്രമുണ്ട്.

 

Read Also:നിങ്ങളുടെ നിക്ഷേപം എവിടെയാണ്? നഷ്ടസാധ്യത പരിശോധിച്ചോ!!!

 

 

 

 

English summary

How to start a successful budget business?

When planning a business, always overestimate expenses and underestimate revenues.Focus on sales and marketing manically.Find ways to exponentially increase profits.Test and measure everything.
Story first published: Thursday, December 22, 2016, 13:25 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns