വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ജോലിയൊന്നും കുട്ടാതാവുമ്പോഴാണ് പലരും ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കുന്നത്. ബിസിനസ് എന്താന്ന് പോലും അറിയാതെയാവും ഇതിലേക്ക് കാല്‍വയ്ക്കുന്നത്. എന്നാല്‍ എന്ത് സംരംഭം ആരംഭിക്കുകയാണെങ്കിലും ഉപഭോക്താക്കള്‍ക്ക് നിങ്ങള്‍ നല്‍കുന്ന ഉല്‍പ്പന്നം മേന്‍മയുള്ളതായിരിക്കുമെന്ന് മനസ്സില്‍ ആദ്യം തന്നെ ഉറപ്പിക്കണം.

 

വീട്ടിലിരുന്നുള്ള ബിസിനസ്സിന് ചിലവ് കുറയും

വീട്ടിലിരുന്നുള്ള ബിസിനസ്സിന് ചിലവ് കുറയും

ഇന്ന് നാം കാണുന്ന പല വന്‍കിട സ്ഥാപനങ്ങളുടേയും തുടക്കം വീടുകളില്‍ നിന്നായിരുന്നു. ബിസിനസ് വീട്ടില്‍ തുടങ്ങുമ്പോള്‍ ചിലവ് പരാമാവധി കുറക്കാം. ചിലവ് എത്ര കുറയുന്നോ അത്രയും ലാഭം കൂടും. നഷ്ടം സംഭവിച്ചാല്‍ അതിന്റെ ആഘാതം കുറയ്ക്കാനും സാധിക്കും.

ഇതിന് വലിയൊരു ഉദാഹരണമാണ് വി ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ഒരു സ്ഥാപനത്തില്‍ ജോലിചെയ്ത് കൊണ്ടാണ് അദ്ദേഹം വി ഗാര്‍ഡ് സ്‌റ്റെബിലൈസര്‍ എന്ന ഉല്‍പ്പന്നവുമായി ബിസിനസ് രംഗത്തേക്ക് കടന്ന് വരുന്നത്.

നിശ്ചയ ദാര്‍ഢ്യം അത്യാവശ്യം

നിശ്ചയ ദാര്‍ഢ്യം അത്യാവശ്യം

ഒരു ബിസിനസ് സംരംഭം തുടങ്ങാന്‍ ഒരിക്കലും ഉയര്‍ന്ന വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. നമ്മുടെ രാജ്യത്തെ മിക്ക പ്രമുഖ വ്യവസായികളും ബിസിനസ്സുകാരുമെല്ലാം ബിസിനസ് സ്‌കൂളില്‍ പഠിച്ചവരോ എംബിഎ ബിരുദധാരികളോ അല്ല. ഈ രംഗത്ത് പല വെല്ലുലിളികളും ഉണ്ടാകും. അത് നേരിടാനുള്ള ചങ്കുറപ്പും, ലക്ഷ്യത്തിലെത്തുന്ന വരെ പൊരുതാനുള്ള നിശ്ചയ ദാര്‍ഢ്യവുമാണ് ഒരു സംരംഭകന് അത്യാവശ്യം വേണ്ടത്.

എന്തുകൊണ്ടാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പ് കമ്പനികളും പൊട്ടി പാളീസാവുന്നത്, പരിശോധിക്കാം

വീട്ടില്‍ സംരംഭം തുടങ്ങുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അറിയണം

വീട്ടില്‍ സംരംഭം തുടങ്ങുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അറിയണം

വീട്ടിലിരുന്ന് ലഘു ബിസിനസ് ആരംഭിക്കുമ്പോള്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നം തനിയെ വിറ്റഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. ബിസിനസ്സിലെ ഏറ്റവും പ്രധാന ഘടകം വില്‍പ്പനയാണ്. ഉല്‍പ്പന്നം വിറ്റഴിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമില്ലാതെ വരുന്നിടത്ത് വച്ച് കാണാമെന്ന മട്ടില്‍ ബിസിനസ്സിലേക്കിറങ്ങരുത്.

എന്താണോ താല്‍പര്യം അത് തിരഞ്ഞൈടുക്കുക

എന്താണോ താല്‍പര്യം അത് തിരഞ്ഞൈടുക്കുക

ഒരു ബിസിനസ് തുടങ്ങാന്‍ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരാശയം തന്നെ വേണമെന്നില്ല. നമുക്ക് താല്‍പര്യമുള്ളത് തിരഞ്ഞെടുക്കുന്നതായിരിക്കും വളര്‍ത്തിവലുതാക്കാന്‍ എളുപ്പം. നിങ്ങള്‍ ചെയ്യുന്ന ബിസിനസ്സിന്റെ ഓരോ ഘട്ടവും നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയണം. കൂടാതെ മറ്റുള്ളവരെ സമീപിച്ച് നിങ്ങളുടെ ഉല്‍പ്പന്നത്തെക്കുറിച്ച് പറഞ്ഞ് അത് വാങ്ങണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ മടിയുള്ള ആളാണ് നിങ്ങളെങ്കില്‍ ഏതൊരു ബിസിനസ് സംരംഭവും വിജയിപ്പിച്ചെടുക്കുക സാധ്യമല്ല.

പത്ത് പൈസ കൈയ്യിലില്ല, എന്നാലും നിങ്ങള്‍ക്ക് ബിസിനസ്സ് തുടങ്ങാം

വീട്ടിലിരുന്ന് തുടങ്ങാന്‍ പറ്റിയ ലഘു സംരംഭങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

വീട്ടിലിരുന്ന് തുടങ്ങാന്‍ പറ്റിയ ലഘു സംരംഭങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

എല്ലാവര്‍ക്കും ജോലി ചെയ്യാനുള്ള അവസരം ഉണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്ന നിരവധി ബിസിനസ് അവസരങ്ങളും ഐഡിയകളുമുണ്ട്.

അച്ചാര്‍ കച്ചവടം: വീട്ടിലിരുന്ന് വിവിധ തരത്തിലുള്ള അച്ചാറുകള്‍ ഉണ്ടാക്കി കടകളില്‍ വില്‍ക്കാം. ഹോം മെയ്ഡ് അച്ചാറുകള്‍ക്ക് നാട്ടില്‍ വന്‍ ഡിമാന്റാണ്.

വറുത്തതും കൊണ്ടാട്ടവും: വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സ്വന്തം വീട്ടിലിരുന്ന് വരുമാനം നേടാന്‍ സാധിക്കുന്ന മറ്റൊരു സംരംഭമാണ് ചിപ്‌സും കൊണ്ടാട്ടത്തിന്റേയും വില്‍പ്പന.

സംഭാര പാക്കറ്റുകള്‍: വീട്ടില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന തൈര് ഉപയോഗിച്ച് തന്നെ സംഭാര പാക്കറ്റുകള്‍ ആക്കി അടുത്തുള്ള കടകളില്‍ വില്‍ക്കാം.

ഇവ മാത്രമല്ല നിങ്ങള്‍ക്ക് വീട്ടിലിരുന്ന് വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഇനിയും അനവധി ബിസിനസ് ഐഡിയകള്‍ ഉണ്ട്.

English summary

Business ideas at home

Business ideas at home
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X