യൂട്യൂബ് ചാനൽ വഴി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്ത്യക്കാർ
യൂട്യൂബ് നിങ്ങൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ കാണാൻ മാത്രമുള്ളതല്ല. കൈ നിറയെ കാശുണ്ടാക്കാനും യൂട്യൂബിലൂടെ സാധിക്കും. ഇത്തരത്തിൽ യൂട്യൂബ് ചാനൽ വഴി ലക്ഷങ്ങൾ സമ്പാദിക്കുന്ന ചില ഇന്ത്യക്കാരെ പരിചയപ്പെടാം
തൻമയ് ബട്ട്
ഇന്ത്യയിലെ ഏറ്റവും മികച്ച യൂട്യൂബറാണ് തൻമയ് ബട്ട്. എഐബി എന്ന യൂട്യൂബ് ചാനലിലൂടെ ലക്ഷങ്ങളാണ് തൻമയ് ബട്ട് സമ്പാതിക്കുന്നത്. ചില നർമ്മ സംഭാഷണങ്ങളടങ്ങുന്നതാണ് ഈ ചാനലിലെ പരിപാടി. ഈ വർഷത്തെ ഫോബ്സിന്റെ ഏറ്റവും ധനികരായ സെലിബ്രിറ്റികളുടെ ലിസ്റ്റിലും തൻമയ് ഉണ്ടായിരുന്നു. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
സഹിൽ ഖട്ടർ
17-ാം വയസ്സിൽ തന്നെ ശ്രദ്ധേയനായി മാറിയ താരമാണ് സഹിൽ ഖട്ടർ. റേഡിയോ ജോക്കിയായിരുന്ന സഹിലിന്റെ ലവ് ഗുരു എന്ന പരിപാടി ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീടാണ് യൂട്യൂബ് ചാനലിലേയ്ക്ക് എത്തുന്നത്. വഴിയിലൂടെ നടന്ന് ആളുമായി നടത്തുന്ന ഒരു ചാറ്റ് ഷോയാമ് സഹിൽ അവതരിപ്പിക്കുന്നത്. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം... ഇതാ ഈ വഴികളാണ് ബെസ്റ്റ്
ഭുവൻ ബാം
2015 ജൂണിലാണ് ഭുവൻ യൂട്യൂബിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് ഇന്ത്യയിലെ അതിവേഗം വളരുന്ന യൂട്യൂബ് താരങ്ങളിലൊരാളാണ് ഭുവൻ. 18 വയസ്സിനു മുകളിലുള്ള കാണികളാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഭുവന്റെ ആദ്യകാല ആരാധകർ പാക്കിസ്താനിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലും കാണികളുടെ എണ്ണം വർദ്ധിച്ചു. ആക്ഷേപഹാസ്യ രീതിയിലുള്ള വീഡിയോകളാണ് ഭുവന്റെ യൂട്യൂബ് ചാനലിലുള്ളത്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!
സഞ്ജയ് തുമ്മ
മികച്ച ഷെഫായ സഞ്ജയ് അമേരിക്കയിൽ സ്വന്തമായി റെസ്റ്റോറന്റ് നടത്തുകയായിരുന്നു. ഇതിനിടെ 2008ലാണ് സഞ്ജയ് തുമ്മ തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്താൻ തീരുമാനിക്കുന്നത്. നിരന്തരം പാചകക്കുറിപ്പുകൾ ആവശ്യപ്പെട്ടിരുന്ന സുഹൃത്തുക്കൾക്കായി ഉണ്ടാക്കുന്ന സാധനങ്ങളുടെ വീഡിയോയെടുത്ത് യൂട്യൂബിൽ അപ്‍ലോഡ് ചെയ്തു. എന്നാൽ ഈ വീഡിയോകൾ സുഹൃത്തുക്കൾ മാത്രമല്ല മറ്റ് പലരും കണ്ട് വൈറലായി മാറി. ഇതോടെ സഞ്ജയ്യുടെ ജീവിതം തന്നെ മാറിമറിയുകയായിരുന്നു. ഇന്ന് യൂട്യൂബിൽ ലോകത്ത് ഏറ്റവുമധികമാളുകൾ ശ്രദ്ധിക്കുന്ന ഷെഫ് ആയി സഞ്ജയ് തുമ്മ. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്
നിഷ മധുലിക
വീട്ടമ്മയായി കഴിഞ്ഞിരുന്ന നിഷ മധുലിക 2007ലാണ് പാചക്കുറിപ്പുകൾ അടങ്ങുന്ന ബ്ലോഗ് എഴുതാൻ ആരംഭിക്കുന്നത്. നിരവധി ഭാഷകളിലേയ്ക്ക് നിഷയുടെ പാചകക്കുറിപ്പുകൾ തർജമയും ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീടാണ് യൂട്യൂബ് വീഡിയോകൾ എടുക്കാൻ ആരംഭിച്ചത്. മധുലിക ഇപ്പോൾ ആഴ്ചയിൽ മൂന്ന് പാചകക്കുറിപ്പുകളാണ് അപ്‍ലോഡ് ചെയ്യുന്നത്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!
സനം പുരി
സനം പുരിയുടെ യൂട്യൂബ് ചാനൽ പാട്ടുകൾ നിറഞ്ഞതാണ്. എസ്ക്യുഎസ് പ്രൊജക്ട് എന്നാണ് ഇദ്ദേഹത്തിന്റെ ചാനലിന്റ പേര്. സംഗീത പ്രേമികളായ നിരവധി വ്യൂവേഴ്സ് സനം പുരിയ്ക്കുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുക്കളും ചാനലിന്റെ ഭാഗമാണ്. ജോലിക്കൊപ്പം അധിക വരുമാനം നേടാം, ഇതാ ചില സിംപിള്‍ പാര്‍ട്ട് ടൈം ജോലികള്‍
ശ്രുതി ആനന്ദ്
എങ്ങനെ മെയ്ക്ക് അപ് ചെയ്യാം? മികച്ച ഹെയർ സ്റ്റൈലുകൾ പരീക്ഷിക്കാം എന്നതൊക്കെയാണ് ശ്രുതിയുടെ യൂട്യൂബ് ചാനലിൽ ചർച്ച ചെയ്യുന്നത്. ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്ന യൂട്യൂബ് ചാനലാണിത്. ടെക്കികളായിരുന്ന ശ്രുതിയും ഭർത്താവും ജോലി രാജി വച്ചാണ് യൂട്യൂബ് ചാനലിലൂടെ സമ്പാദിക്കാനാരംഭിച്ചത്. അവധിക്കാലം വിദേശത്ത് അടിച്ചു പൊളിക്കാം...പോക്കറ്റ് കാലിയാകാതെ
കണ്ണൻ ഗിൽ
കോമഡി ഗാനങ്ങളെഴുതി പാടുന്നയാളാണ് കണ്ണൻ ഗിൽ. കോമഡികളടങ്ങുന്നതാണ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലും. ജോലി രാജി വച്ചാണ് ഗിൽ യൂട്യൂബ് ചാനൽ രംഗത്തേയ്ക്കെത്തുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ 10 പേർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാർ
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
