പോക്കറ്റ് കാലിയാകാതെ അവധി ആഘോഷിക്കാൻ ചില പൊടിക്കൈകൾ
വിദേശ രാജ്യങ്ങളിൽ അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. എന്നാൽ പലരെയും ഈ ആഗ്രഹങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് പണം തന്നെയാണ്. എന്നാൽ പോക്കറ്റ് കാലിയാകാതെ അവധി ആഘോഷിക്കാൻ ചില പൊടിക്കൈകൾ ഇതാ...
പണത്തെക്കുറിച്ച് വ്യക്തമായ ബോധ്യം
നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിന് മുമ്പായി പണത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. അതായത് ഇന്ത്യൻ രൂപയും പോകാനാഗ്രഹിക്കുന്ന രാജ്യത്തെ പണത്തിന്റെ മൂല്യവും തമ്മിൽ താരതമ്യം ചെയ്യണം. കൈയിലുള്ള പണത്തിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതും ഗുണം ചെയ്യും. അവധിക്കാല യാത്രകള്‍ എങ്ങനെ സാമ്പത്തികമായി പ്ലാന്‍ ചെയ്യാം
പ്ലാനും പാക്കേജും അടുത്തറിയണം
ട്രാവല്‍ പാക്കേജുകള്‍ ഒരുക്കുന്ന സ്ഥാപനങ്ങളുടെ വിശ്വാസ്യത യാത്രയോളം തന്നെ പ്രധാനമാണ്. പാക്കേജുകള്‍ സ്വീകരിച്ച് അഡ്വാന്‍സ് നല്‍കുന്നതിന് മുന്‍പ് ഇത്തരം സ്ഥാപനങ്ങളെക്കുറിച്ചും അവര്‍ മുന്‍പ് നടത്തിയിട്ടുള്ള പാക്കേജ് ട്രിപ്പുകളെപ്പറ്റിയും അന്വേഷിക്കണം. കൂടാതെ ഇത്തരം പാക്കേജുകള്‍ സംഘടിപ്പിക്കുന്നതിന് ഇവര്‍ക്ക് ടൂറിസം മന്ത്രാലയത്തിന്റെ അനുമതിയുണ്ടോയെന്നും പരിശോധിക്കാം. ഒരേ യാത്രയ്ക്ക് തന്നെ വ്യത്യസ്തമായ നിരക്കുകള്‍ ഈടാക്കുന്നവരുണ്ട്. അതുകൊണ്ട് തന്നെ യാത്രയുടെ പ്ലാനും പാക്കേജും വിശദമായി വായിച്ച് മനസ്സിലാക്കിയ ശേഷം വേണം ബുക്കിംഗ് നടത്താന്‍. ചിലവ് ചുരുക്കാന്‍ അറിയില്ലേ!!സ്ത്രീകള്‍ക്കായി ചില സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍
എടിഎം കാർഡ്
നിങ്ങൾ സന്ദർശിക്കുന്ന രാജ്യത്ത് നിങ്ങളുടെ എടിഎം കാർഡ് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. യൂറോപ്യൻ ബാങ്കുകൾ പൂർണ്ണമായും സുരക്ഷിതമായ ചിപ്പ്-പിൻ സാങ്കേതികവിദ്യയിലേക്ക് മാറി, അതുകൊണ്ട് ചില എടിഎം കാർഡുകൾ വിദേശ രാജ്യങ്ങളിൽ സ്വീകരിക്കില്ല. വിവാഹശേഷം ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് വളരെ അത്യാവശ്യം
പണം കൈയിൽ കരുതുക
എപ്പോഴും അതത് രാജ്യത്തെ പണം കൈയിൽ കരുതുക. എല്ലാ സ്ഥലങ്ങളിലും ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ എടുക്കാറില്ല. ട്രെയിനുകളിലോ ബസ്സുകളിലോ ഒക്കെ യാത്ര ചെയ്യുമ്പോൾ പണം ആവശ്യം വന്നേക്കാം. കോടീശ്വരനാകാൻ ഇതാ കിടിലൻ അവസരം...ബിനാമി സ്വത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി സമ്മാനം
റോമിംഗ് ഒഴിവാക്കുക
അന്താരാഷ്ട്ര ഡാറ്റാ റോമിംഗ് ഒഴിവാക്കാൻ നിങ്ങളുടെ സെൽ ഫോൺ സജ്ജമാക്കുക. ഇല്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം നഷ്ട്ടമായേക്കാം. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാർ പഠിക്കുന്ന സ്കൂളുകൾ ഇതാ...
പാസ്പോർട്ടിന്റെ പകർപ്പ് സൂക്ഷിക്കുക
നിങ്ങളുടെ പാസ്പോർട്ടിന്റെ പകർപ്പുകൾ സൂക്ഷിക്കുക. പാസ്പോർട്ട് മോഷ്ടിക്കപ്പെടുകയോ അല്ലെങ്കിൽ നഷ്ടപ്പെടുകയോ ചെയ്താൽ നിങ്ങൾക്ക് വീണ്ടും രാജ്യത്തിലെത്താനും പൗരത്വം തെളിയിക്കാനും ഇത് സഹായിക്കും. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???
എംബസിയിൽ രജിസ്റ്റർ ചെയ്യുക
വിദേശത്ത് എത്തിക്കഴിഞ്ഞാൽ നിങ്ങളുടെ എംബസിയിൽ രജിസ്റ്റർ ചെയ്യുക. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിങ്ങളുടെ ഗവൺമെന്റിന് നിങ്ങളുമായി ബന്ധപ്പെടാനും സുരക്ഷിതത്വം ഉറപ്പു വരുത്താനും ഇത് നിങ്ങളെ സഹായിക്കും. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications