നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ മാസവും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന വില്ലന്മാ‍ർ ആരൊക്കെയാണ്? നിങ്ങളറിയാതെ തന്നെ ധാരാളം പണം ദിനംപ്രതി നിങ്ങളിൽ നിന്ന് നഷ്ടമാകുന്നുണ്ട്. ഒഴിവാക്കാനാകാത്ത ഈ അനാവശ്യ ചെലവുകൾ എന്തെല്ലാമാണെന്ന് ഒന്ന് ചിന്തിച്ച് നോക്കൂ... ഇവയാണ് നിങ്ങൾ ഇപ്പോൾ തന്നെ ഒഴിവാക്കേണ്ട ആ 4 കാര്യങ്ങൾ.

 

കോഫീ ഷോപ്പ്

കോഫീ ഷോപ്പ്

കോഫീ ഷോപ്പുകളിൽ ധാരാളം പണം ചെലവഴിക്കുന്നവർ നമുക്കിടയിലുണ്ട്. കാപ്പികുടി ഒരു ശീലമായി മാറിക്കഴിഞ്ഞാൽ അതിനായി എത്ര പണം വേണമെങ്കിലും പലരും ചെലവാക്കും. അതുകൊണ്ട് തന്നെ പല തരം കാപ്പികളുമായി കോഫീ ഷോപ്പുകളും സജീവമാണ്. എന്നാൽ ഇവയുടെ വില കേട്ടാൽ സാധരണക്കാർ ഞെട്ടും.

എടിഎം ഫീസ്

എടിഎം ഫീസ്

ബാങ്ക് എടിഎമ്മുകൾ കൂടുതൽ സൗകര്യപ്രദമായ ഒന്നാണ്. എന്നാൽ ഇവയുടെ സർവ്വീസ് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. ഒരു മാസം തന്നെ പല തവണ നമ്മൾ പണം പിൻവലിക്കാൻ എടിഎമ്മിൽ പോകുന്നുണ്ട്. എന്നാൽ ഒരു മാസം മൂന്ന് തവണയിൽ കൂടുതൽ ഇത്തരത്തിൽ പണം പിൻവലിച്ചാൽ നിങ്ങളിൽ നിന്ന് ബാങ്ക് സർവ്വീസ് ചാർജ് ഈടാക്കും. നിങ്ങളുടെ അക്കൗണ്ടുള്ള അതേ ബാങ്കിൽ നിന്നാണെങ്കിൽ അഞ്ച് തവണ വരെ പണം സൗജന്യമായി പിൻവലിക്കാം.

പുകവലി

പുകവലി

ഒരു സി​ഗരറ്റിന് 12 മുതൽ 15 രൂപ വരെയാണ് ഇപ്പോഴത്തെ ചെലവ്. അപ്പോൾ ഒരു ദിവസം 10ഉം 15 ഉം വരെ സി​ഗരറ്റുകൾ ഉപയോ​ഗിക്കുന്നവരുടെ ചെലവ് കണക്കു കൂട്ടാമല്ലോ. ഒരു ദിവസം ഭക്ഷണം കഴിക്കാൻ ചെലവാക്കുന്നതിനേക്കാൾ പണം ഇത്തരക്കാ‍ർ സി​ഗരറ്റിനായി ചെലവഴിക്കുന്നുണ്ട്. ഈ ശീലം മാറ്റാനായാൽ നിങ്ങൾക്ക് പണവും ലാഭിക്കാം ആരോ​ഗ്യവും സംരക്ഷിക്കാം.

ഹോട്ടൽ ഭക്ഷണം

ഹോട്ടൽ ഭക്ഷണം

ഹോട്ടൽ ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്ന ശീലം മലയാളികൾക്ക് വർദ്ധിച്ച് വരികയാണ്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെയും ബാങ്ക് ബാലൻസിനെയും കാര്യമായി തന്നെ ബാധിക്കും.

malayalam.goodreturns.in

English summary

Four Things You Waste Money On Every Month

There are many purchases every day that burn a hole in our pocket even without telling us. Individuals are spending so much money every day buying the dumbest things. This in the long run costing people more.
Story first published: Friday, September 1, 2017, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X