ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

Posted By:
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മക്കളുടെ വിദ്യാഭ്യാസത്തിനായി എത്ര കഷ്ട്ടപ്പെട്ടും പണമുണ്ടാക്കുന്നവരാണ് മാതാപിതാക്കൾ. എന്നാൽ ഇന്ത്യയിലെ അതിസമ്പന്നരുടെ മക്കൾ പഠിക്കുന്നത് എവിടെയെന്ന് അറിയണ്ടേ? ഈ സ്കൂളുകളിലെ ഫീസ് കേട്ടാൽ നിങ്ങൾ ഞെട്ടും.

  ഡൂൺ സ്കൂൾ

  ഹിമാലയൻ മലനിരകളുടെ മധ്യത്തിലാണ് പ്രശസ്തമായ ഡൂൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ നിന്ന് അഞ്ച് മണിക്കൂർ യാത്രയുണ്ട് ഇവിടേയ്ക്ക്. ഡൂൺ താഴ്വരയിൽ 1929ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആൺകുട്ടികൾക്ക് മാത്രമുള്ളതാണ്. രാഹുൽ ഗാന്ധി, രാജീവ് ഗാന്ധി, ഹീറോ ഗ്രൂപ്പിന്റെ സുനിൽ മുഞ്ജാൾ, പവൻ മുഞ്ജാൾ എന്നിവരൊക്കെ ഇവിടെ പഠിച്ച പ്രമുഖരിൽപ്പെടുന്നു. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

  ഫീസ്

  പ്രതിവർഷം 9,70,000 രൂപയാണ് നിലവിലെ സ്കൂൾ ഫീസ്. മറ്റ് ചെലവുകൾക്കായി ഏകദേശം 25000 രൂപ വേറെയും. റീഫണ്ടബിൾ സെക്യൂരിറ്റി എന്ന നിലയിൽ അഡ്മിഷൻ സമയത്ത് 3,50,000 രൂപയും നൽകണം. വൺ ടൈം അഡ്മിഷൻ ഫീസ് എന്ന നിലയിൽ മറ്റൊരു 3,50,000 രൂപ കൂടി നൽകേണ്ടി വരും. ഗൾഫിൽ മക്കളെ പഠിപ്പിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും!!! വിദ്യാഭ്യാസ ചെലവ് കേട്ടാൽ ഞെട്ടും!!!

  സിന്ധ്യ സ്കൂൾ

  സിന്ധ്യ സ്കൂൾ അഥവാ സർദാർസ് സ്കൂൾ 1897ലാണ് സ്ഥാപിതമായത്. എച്ച്എച്ച് മഹാരാജ മാധവറാവു സിന്ധ്യയാണ് സ്കൂൾ സ്ഥാപിച്ചത്. ഗ്വാളിയാർ കോട്ടയുടെ മുകളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മുകേഷ് അംബാനി, സൽമാൻ ഖാൻ, അനുരാഗ് കശ്യപ് തുടങ്ങിയവ‍ർ ഈ സ്കൂളിലാണ് പഠിച്ചത്. കോടീശ്വരനാകാൻ ഇതാ കിടിലൻ അവസരം...ബിനാമി സ്വത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി സമ്മാനം

  ഫീസ്

  സിന്ധ്യ സ്കൂളിലേക്ക് നിങ്ങളുടെ കുട്ടിയെ അയയ്ക്കാൻ നിങ്ങൾ 7,70,800 രൂപ പ്രതിവർഷം നൽകേണ്ടി വരും. മറ്റ് ചെലവുകൾ വേറെയും. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...

  മായോ കോളേജ്

  രാജസ്ഥാനിലെ അജ്മീർ പ്രദേശത്തുള്ള ആരവാലി മലനിരകൾക്ക് സമീപമാണ് മായോ കോളേജ് സ്ഥിതി ചെയ്യുന്നത്. ആൺകുട്ടികൾക്ക് മാത്രമുള്ള ഒരു റസിഡൻഷ്യൽ പബ്ലിക് സ്കൂളാണ് ഇത്. 1875ൽ റിച്ചാർഡ് ബൂർക്കാണ് സ്കൂൾ സ്ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പൊതു ബോർഡിംഗ് സ്കൂളുകളിൽ ഒന്നാണിത്. ജൂണിൽ ജനിച്ചാൽ കോടീശ്വരന്മാരാകുമോ? ഇവ‌‌ർ പറയും ആ ഉത്തരം

  ഫീസ്

  5,14,000 രൂപയാണ് മായോ കോളേജിലെ ഒരു വ‍ർഷത്തെ ഫീസ്. പ്രമുഖ ജേ‍ർണലിസ്റ്റ് വീർ സാങ്‍വി, അമിതാഭ് കന്ത്, മുൻ ധനകാര്യമന്ത്രി ജസ്വന്ത് സിംഗ് എന്നിവർ ഈ സ്കൂളിലെ പ‍ൂർവ്വകാല വിദ്യാർത്ഥികളാണ്. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

  ഇക്കോൾ മൊണ്ടൈൽ വേൾഡ് സ്കൂൾ

  ഐബി.പ്രൈമറി ഇയേഴ്സ് പ്രോഗ്രാം, മിഡിൽ ഇയേഴ്സ് പ്രോഗ്രാം, ഡിപ്ലോമ പ്രോഗ്രാം എന്നിവയാണ് ഈ സ്കൂളിലുള്ളത്. 9,10 ക്ലാസുകളിൽ ഐ.ജി.സി.എസ്.ഇ സിലബസാണ് പഠിപ്പിക്കുന്നത്. മാസാവസാനം നിങ്ങളുടെ പോക്കറ്റ് കാലിയാകാറുണ്ടോ??? നിങ്ങളറിയാതെ നിങ്ങളുടെ പണം നഷ്ടമാകുന്നതെങ്ങനെ???

  ഫീസ്

  ഇക്കോൾ മൊണ്ടൈൽ വേൾഡ് സ്കൂളിലെ 12-ാം ക്ലാസ്സ് ഫീസ് മാത്രം 10,90,000 രൂപയാണ്. മറ്റ് ക്ലാസുകളിലെ ഫീസുകളും ഇതിന് അടുത്ത തന്നെ വരും. കൂടാതെ മറ്റ് ചെലവുകൾക്കായ് വേറെയും പണം നൽകേണ്ടി വരും. 2017ൽ ഏറ്റവും വിലപിടിപ്പുള്ളവർ ഇവരാണ്...നേടിയത് കോടികൾ!!!

  വെൽഹാം ബോയ്സ് സ്കൂൾ

  ഡൂൺ താഴ്വരകൾക്കിടയിൽ 30 ഏക്കറിലാണ് വെൽഹാം ബോയ്സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മണിശങ്കർ അയ്യർ, നവീൻ പട്നായിക്, സഞ്ജയ് ഗാന്ധി, വിക്രം സേത്ത്, ക്യാപ്റ്റൻ അമരീന്ദർ സിംഗ് തുടങ്ങിയവർ ഇവിടുത്തെ പൂർവ്വകാല വിദ്യാർത്ഥികളാണ്. അഭിനയം മാത്രമല്ല ഇവരുടെ തൊഴിൽ; മലയാളത്തിലെ കാശു വാരുന്ന നായികമാർ ഇവരാണ്

  ഫീസ്

  5,70,000 രൂപയാണ് വെൽഹാം ബോയ്സ് സ്കൂൾ വാർഷിക ഫീസ്. കൂടാതെ അഡ്മിഷൻ സമയത്ത് ട്യൂഷൻ, ബോർഡിംഗ് ഫീസ്, പ്രോസസ്സിംഗ് ഫീസ് എന്നിവയ്ക്കായി 1,00,000 രൂപ കൂടി നൽകണം. മികച്ച പാര്‍ട്ട്‌ടൈം ജോലികള്‍ കണ്ടുപിടിക്കൂ, അധിക വരുമാനം നേടൂ

  വുഡ്സ്റ്റോക്ക് സ്കൂൾ

  ഉത്തരാഖണ്ഡിലെ മുസ്സൂറിയിലെ ഒരു ചെറിയ ഹിൽസ്റ്റേഷനായ ലാൻഡൂറിൽ സ്ഥിതി ചെയ്യുന്ന ബോർഡിംഗ് സ്കൂളാണ് വുഡ്സ്റ്റോക്ക് സ്കൂൾ. ഡൂൺ താഴ്വര, തെഹ്രി ഹിൽസ്, പുരാതന സിവാലിക് ശ്രേണി തുടങ്ങിയവയാണ് കാമ്പസിൽ നിന്ന് കാണുന്ന കാഴ്ചകൾ. മാസം വെറും 500 രൂപ എടുക്കാനുണ്ടോ??? നിങ്ങൾക്കും ജീവിതം മാറ്റിമറിക്കാം

  ഫീസ്

  12-ാം ക്ലാസ്സിന്റെ വാർഷിക ഫീസ് 15,90,000 രൂപയാണ്. റീഫണ്ടബിൾ അല്ലാതെ 4,00,000 രൂപ എസ്റ്റാബ്ലിഷ്മെന്റ് ഫീസായും ഈടാക്കും. പ്രവാസികളേ ശ്രദ്ധിക്കൂ....എങ്ങനെ സാമ്പത്തികമായി നിങ്ങളെ കുടുംബത്തെ സേഫാക്കാം, ഇതാ ചില പൊടിക്കൈകള്‍

  malayalam.goodreturns.in

  English summary

  Six most expensive schools in India

  Have you ever wondered along with pricey colleges there can be expensive schools also? Almost every parent wants their child to get groomed in an international environment, but also demands for a school located in their own county.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more