ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

കാശ് സമ്പാദിക്കാൻ നിങ്ങളെ സഹിയിക്കുന്ന

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ? കാശുണ്ടാക്കാൻ നിങ്ങളുടെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോൺ മാത്രം മതി...എങ്ങനെയെന്ന് അല്ലേ? സ്മാർട്ട് ഫോണുകളിലെ ചില ആപ്പുകളാണ് ഇത്തരത്തിൽ കൈ നിറയെ പണമുണ്ടാക്കാൻ നിങ്ങളെ സഹായിക്കുന്നത്. ആ ആപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം...

 

ഫോപ്

ഫോപ്

ഫോട്ടോ​ഗ്രഫിയിൽ താത്പര്യമുള്ളയാളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഫോട്ടോകളെ പണമാക്കി മാറ്റുന്ന ഒരു മികച്ച മാർഗമാണിത്. 300 രൂപ മുതല്‍ 350 രൂപവരെ ഓരോ ഫോട്ടോയ്ക്കും ഈ ആപ്പ് വഴി പ്രതിഫലം ലഭിക്കുക.

കീറ്റോ

കീറ്റോ

തികച്ചും സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പാണിത്. പരസ്യം വഴി വിവിധ ബ്രാന്‍ഡുകളെ പ്രചരിപ്പിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഈ ആപ്പ് വഴി പരസ്യം കാണുമ്പോള്‍ നിങ്ങളുടെ കീറ്റോ അക്കൗണ്ടിലേക്ക് ഒരു രൂപ കയറും.

യുംചെക്

യുംചെക്

ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭിക്കുന്ന ഒരു ആപ്പാണിത്. പേടിഎമ്മുമായി ലിങ്ക് ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഒരോ ഇടപാടുകള്‍ക്കും അഞ്ച് രൂപ വച്ചാണ് നിങ്ങൾക്ക് ലഭിക്കുക. കൂടാതെ ഈ ആപ്പ് ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ കണ്ടെത്താനും സാധിക്കും.

ലഡൂ ആപ്പ്

ലഡൂ ആപ്പ്

പരസ്യങ്ങൾ കാണുന്നതിനാണ് ലഡൂ ആപ്പും നിങ്ങൾക്ക് പ്രതിഫലം നൽകുന്നത്. ഈ മൊബൈൽ ആപ്ലിക്കേഷനാണ് ഇത്തരത്തിലുള്ള ആദ്യത്തെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ.

ക്യാഷ്കരോ

ക്യാഷ്കരോ

കൂപ്പണുകളും ക്യാഷ്ബാക്കുകളും നൽകുന്ന ഒരു സൈറ്റാണിത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തിയശേഷം പണം തിരികെ നേടാന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്.

ടെങ്കി

ടെങ്കി

ഇത് ഒരു ചാറ്റ് ആപ്പ് ആണ്. ചാറ്റിങ്ങിലൂടെയും പുതിയ ആളുകളെ ഇതിലേക്ക് ക്ഷണിക്കുന്നതിലൂടെ നിങ്ങൾക്ക് ടിക്കറ്റുകൾ ലഭിക്കും. ഇതുവഴി നടത്തുന്ന മത്സരത്തില്‍ വിജയിച്ചാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം എത്തും.

സ്ലൈഡ്ജോയ്

സ്ലൈഡ്ജോയ്

ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഫോണിന്റെ സ്ക്രീൻ ലോക്കാക്കണം. ഒരോതവണ ഫോണ്‍ ഉപയോഗിക്കുമ്പോഴും കാണുന്ന പരസ്യത്തിന് പണം ലഭിക്കും. പേപാല്‍ വഴി 15 ദിവസത്തിനുള്ളിൽ നിങ്ങൾ ഇത് ചെലവാക്കുകയും വേണം.

എംസെന്റ് ആപ്പ്

എംസെന്റ് ആപ്പ്

ഫോണ്‍ റീചാര്‍ജ് ചെയ്യുന്നതിനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. ആപ്പിലേക്ക് കടന്നാല്‍ മറ്റ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒരു ലിസ്റ്റ് ലഭിക്കും. അതില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്താല്‍ പണം ലഭിക്കും. വീഡിയോ പരസ്യങ്ങൾ കാണുന്നതിലൂടെ നിങ്ങളുടെ സുഹൃത്തുക്കളെ ക്ഷണിക്കുന്നതിലൂടെയും കൂടുതൽ പണം നേടാനാകും.

വാലെറ്റുകള്‍

വാലെറ്റുകള്‍

പേടിഎം, മൊബിക്വിക്ക് എന്നിവ പോലുള്ള മൊബൈല്‍ വാലറ്റുകളും നിങ്ങൾക്ക് പണം നേടിത്തരും. ഇവ വഴി ലഭിക്കുന്ന ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ മികച്ച കാഷ് ബാക്കും വിലക്കിഴിവുകളും ലഭിക്കും.

മൊബൈൽ എക്സപ്രെഷൻസ്

മൊബൈൽ എക്സപ്രെഷൻസ്

ആൻഡ്രോയ്ഡ് സ്മാ‍ർട്ട് ഫോൺ വഴി പണം നേടാനാകുന്ന മികച്ച ആപ്പാണ് മൊബൈൽ എക്സ്പ്രഷൻ. ഇത് ഒരു റിസേ‍ർച്ച് കമ്പനിയാണ്. അവരുടെ റിസേ‍ച്ചുകളെ സഹായിക്കുന്നതിനാണ് അവ‍ നിങ്ങൾക്ക് പണം നൽകുന്നത്. നിങ്ങൾ ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രം മതി. ആഴ്ചയിൽ 5 ഡോളറാണ് ഇതുവഴി നിങ്ങൾക്ക് ലഭിക്കുക.

malayalam.goodreturns.in

Read more about: app money ആപ്പ് പണം
English summary

Earn money with these 10 free apps

There are scam offers and apps that entice you to earn money on the Internet. However, not all need to be avoided. There are a few apps that actually help you make money.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X