വളരെ ലളിതമായ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രവാസികള്‍ക്ക് അവരുടെ ജീവിതം ശോഭനമാക്കാന്‍ കഴിയും.
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോലിയെടുത്തിട്ടും പലര്‍ക്കും തങ്ങളുടെ ഭാവിജീവിതം സാമ്പത്തികമായി സുരക്ഷിതമാക്കാന്‍ കഴിയുന്നില്ലെന്നുള്ളതാണ് സത്യം. വളരെ ലളിതമായ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രവാസികള്‍ക്ക് അവരുടെ ജീവിതം ശോഭനമാക്കാന്‍ കഴിയും. ഭാവി സുരക്ഷിതമാക്കാന്‍ പ്രവാസികള്‍ അറിയേണ്ട ചില കാര്യങ്ങള്‍:-
മാസബജറ്റ് തയ്യാറാക്കാം
അതാതു മാസത്തെ പൊതുവായുള്ള വരവു-ചിലവുകള്‍ നിങ്ങള്‍ക്ക് തന്നെ മുന്‍കൂട്ടി ചിട്ടപ്പെടുത്തി വയ്ക്കണം. ഇതനുസരിച്ച് ഒരു മാസബജറ്റ് തയ്യാറാക്കാം. തങ്ങളുടെ യാഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി മനസിലാക്കി അതിനനുസരിച്ച് ജീവിതച്ചെലവുകള്‍ നിയന്ത്രിക്കുകയാണ് പ്രവാസി കുടുംബങ്ങള്‍ പ്രധാനമായും ചെയ്യേണ്ടത്. വ്യക്തിഗത ബജറ്റ് തയ്യാറാക്കുന്നതും ഗുണം ചെയ്യും. സൗദിയിൽ വാടക കാർ ഓടിക്കുന്നവർക്ക് ഉടൻ പണി പോകും; മാർച്ച് 18 അവസാന ദിനം
ആഡംബരം കാണിക്കാന്‍ ചെലവാക്കരുത്
സ്വന്തം വരുമാനം നോക്കാതെ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പണം ധൂര്‍ത്തടിക്കുന്നത് പ്രവാസികളെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ കൊണ്ട് ചെന്നെത്തിക്കും. കൈയ്യില്‍ കാശില്ലെങ്കിലും മറ്റുള്ളവരുടെ അടുക്കല്‍ നിന്നും കടം വാങ്ങി ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും കല്യാണവും മറ്റും നടത്തുന്നത് പ്രവാസികളുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇത്തരം വലിയ ചെലവുകള്‍ പ്രവാസി കുടുംബങ്ങളുടെ അടിത്തറ തന്നെ തകരാന്‍ കാരണമാകും. പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ
അനാവശ്യ ചിലവുകള്‍ വേണ്ട
ഒരുപാട് പണം കൈയ്യില്‍ കിട്ടുമ്പോള്‍ കണ്ണില്‍ കണ്ടതൊക്കെ വാങ്ങി വെറുതെ കാശ് കളയരുത്. എപ്പോഴും ആവശ്യമുള്ളത് മാത്രം വാങ്ങിക്കാന്‍ ശ്രദ്ധിക്കണം. പിന്നീട് ഉപയോഗിക്കുക പോലും ചെയ്യാത്ത വസ്തുക്കള്‍ വാങ്ങന്നത് പാഴ്ച്ചലവാണ്. കൂടാതെ മണിചെയ്നുകളില് പണം നിക്ഷേപിക്കുക, ഒന്നും നോക്കാതെ ഇന്ഷുറന്സുകളെടുക്കുക, ധാരണയില്ലാത്ത ബിസിനസ്സുകള്‍ തുടങ്ങുക ഇവയൊക്കെ പണം നഷ്ടപ്പെടുത്തും. ഒമാനിലും പ്രവാസികൾക്ക് രക്ഷയില്ല!! ആറുമാസത്തേയ്ക്ക് വിസ വിലക്ക്
നിക്ഷേപം അത്യാവശ്യം
പ്രവാസികള്‍ക്ക് മാത്രമല്ല എല്ലാവര്ക്കും ചെലവ് നിയന്ത്രിക്കാനുള്ള ഒറ്റമൂലിയാണ് നിക്ഷേപം. എന്നാല്‍ എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്നത് ഭൂരിഭാഗംപേരുടേയും സംശയമാണ്. അതാതു സമയത്ത് ഉചിമായ മാര്‍ഗ്ഗങ്ങളില്‍ നിക്ഷേപിക്കണം. സ്വര്‍ണ്ണം സുരക്ഷിതമായ സമ്പാദ്യമായതുകൊണ്ട് തന്നെ മിക്ക പ്രവാസികളും അവരുടെ സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം സ്വര്‍ണ്ണത്തിലാണ് നിക്ഷേപിക്കുന്നത്. അറിയാമെങ്കില്‍ മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതും നല്ലതാണ്. എന്‍ആര്‍ഇ അക്കൗണ്ട്: പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
