ഒമാനിലും പ്രവാസികൾക്ക് രക്ഷയില്ല!! ആറുമാസത്തേയ്ക്ക് വിസ വിലക്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമാനിലെ വിവിധ തൊഴിൽ മേഖലകളിൽ ആറുമാസത്തേയ്ക്ക് വിദേശികൾക്ക് വിസ വിലക്ക്. 87 തസ്തികകളിലേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മന്ത്രി അബ്ദുള്ള ബിൻ നാസർ അൽ ബക്രിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

 

സ്വദേശിവത്ക്കരണം

സ്വദേശിവത്ക്കരണം

സൗദിയ്ക്ക് പിന്നാലെ സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് ഒമാനിലും വിസ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മലയാളികളടക്കമുള്ള പ്രവാസികളെ ആറു മാസത്തെ ഈ വിസ വിലക്ക് കാര്യമായി തന്നെ ബാധിക്കും.

പുതിയ വിസ

പുതിയ വിസ

നിയന്ത്രണം പുതിയ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് മാത്രമാണെന്ന് അധികൃത‍ർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാ‍ർക്ക് വിസ പുതുക്കാൻ സാധിക്കും. വിസ വിലക്ക് ഏ‍ർപ്പെടുത്തിയിരിക്കുന്ന മേഖലകൾ താഴെ പറയുന്നവയാണ്.

ഐടി

ഐടി

 • കമ്പ്യൂട്ട‍ർ ഓപ്പറേറ്റ‍ർ
 • കമ്പ്യൂട്ട‍ർ പ്രോ​ഗ്രാമ‍ർ
 • കമ്പ്യൂട്ട‍ർ എഞ്ചിനീയർ
 • അക്കൗണ്ടിം​ഗ്

  അക്കൗണ്ടിം​ഗ്

  • അക്കൗണ്ട് ഓഡിറ്റിം​ഗ് ടെക്നീഷ്യൻ
  • കോസ്റ്റ് അക്കൗണ്ടന്റ്
  • മാ‍ർക്കറ്റിം​ഗ് ആൻഡ് സെയിൽസ്

   മാ‍ർക്കറ്റിം​ഗ് ആൻഡ് സെയിൽസ്

   • സെയിൽസ് സ്പെഷ്യലിസ്റ്റ്
   • കൊമേർഷ്യൽ മാനേജർ
   • മെഡിക്കൽ

    മെഡിക്കൽ

    • മെയിൽ നഴ്സ്
    • ഫാ‍ർമസിസ്റ്റ് അസിസ്റ്റന്റ്
    • എൻജിനീയറിം​ഗ്

     എൻജിനീയറിം​ഗ്

     • ആർക്കിടെക്ട്
     • സിവിൽ എൻജിനീയർ
     • ഇലക്ട്രോണിക് എൻജിനീയർ
     • മെക്കാനിക്കൽ എൻജിനീയർ
     • ടെക്നിക്കൽ

      ടെക്നിക്കൽ

      • ബിൽഡിം​ഗ് ടെക്നീഷ്യൻ
      • ഇലക്ട്രോണിക് ടെക്നീഷ്യൻ
      • മെക്കാനിക്കൽ ടെക്നീഷ്യൻ
      • എയർപോ‍ർട്ട്

       എയർപോ‍ർട്ട്

       • എയ‍ർ ട്രാഫിക് കൺട്രോള‍ർ
       • ഏവിയേഷൻ ഓഫീസർ
       • ലാൻഡിം​ഗ് സൂപ്പ‍ർവൈസ‍ർ
       • തൊഴിലില്ലായ്മയ്ക്ക് പരിഹാ​രം

        തൊഴിലില്ലായ്മയ്ക്ക് പരിഹാ​രം

        ഒമാനിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ ഡിസംബറിൽ 25,000ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് രാജ്യം 40 വർഷത്തിനിടയിൽ ഏറ്റവും മോശം തൊഴിൽ പ്രതിസന്ധി നേരിട്ടത്.

malayalam.goodreturns.in

English summary

Oman imposes temporary ban on hiring expatriates

Oman has imposed a six-month ban on hiring foreigners seeking work in 10 different industries, including media, information technology, marketing, insurance and aviation.
Story first published: Monday, January 29, 2018, 13:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X