പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ജീവിതത്തിന്റെ ഭൂരിഭാഗം കാലവും അന്യനാട്ടിൽ പണിയടുത്തിട്ടും അവസാന നാളുകളിൽ കഷ്ട്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന പദ്ധതിയുമായി കേരള പ്രവാസി ക്ഷേമ ബോർഡ് രംഗത്ത്.

  പ്രവാസി ക്ഷേമ ബോർഡ്

  പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവർക്ക് ഇനി ആശ്വസിക്കാം. പ്രവാസികൾക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ നൽകുന്ന പദ്ധതിയ്ക്ക് കേരള പ്രവാസി ക്ഷേമ ബോർഡ് മാസങ്ങൾക്ക് മുമ്പ് തുടക്കം കുറിച്ചിരുന്നു. പദ്ധതിയുടെ കരട് സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??

  പെൻഷൻ

  പ്രവാസികൾ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായാണ് പെൻഷൻ ലഭിക്കുക. അഞ്ച് ലക്ഷം മുതൽ 50 ലക്ഷം വരെ പദ്ധതിയിഷ നിക്ഷേപിക്കാം. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും

  നിക്ഷേപം എങ്ങനെ?

  മൂന്നു വർഷത്തിനകം തുക മുഴുവൻ അടച്ച് തീർക്കണം. ആറ് ഘട്ടമായോ ഒറ്റ തവണയായോ തുക നിക്ഷേപിക്കാവുന്നതാണ്. നിക്ഷേപ തുക പൂർണമായാൽ മൂന്നു വർഷത്തിനു ശേഷം മാസം തോറും ഡിവിഡന്റ് ലഭിക്കും. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

  തുക വികസന പദ്ധതികൾക്ക്

  പ്രവാസികളിൽ നിന്ന് സമാഹരിക്കുന്ന തുക വികസന പദ്ധതികൾക്കാണ് ഉപയോഗിക്കുക. 60000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്നത്തെ സൗദി അല്ല സൗദി; വരാനിരിക്കുന്നത് വമ്പൻ പദ്ധതി!!! ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി ഉറപ്പ്

  ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭം

  ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭകരമാണ് ഈ നിക്ഷേപമെന്നാണ് വിലയിരുത്തൽ. കാരണം ബാങ്ക് നിക്ഷേപത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ഈ നിക്ഷേപം വഴി ലഭിക്കും. ഗൾഫുകാ‍ർക്ക് ജനുവരി മുതൽ ചെലവ് കൂടും!! പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുന്നു

  നിക്ഷേപകൻ മരിച്ചാൽ

  നിക്ഷേപകൻ മരിച്ചാൽ നിയമപരമായ അവകാശികൾക്ക് നിക്ഷേപ തുക തിരികെ ലഭിക്കും. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

  മടങ്ങി വരവ് കൂടി

  സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി വിദേശത്ത് നിന്ന് മടങ്ങി വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 24 ലക്ഷം പ്രവാസികളിൽ 12.52 ലക്ഷം പേർ തിരിച്ചു വന്നുവെന്നാണ് സർവ്വേ റിപ്പോർട്ട്. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

  ലോക കേരള സഭ

  പ്രവാസികളുടെയും സംസ്ഥാനത്തെ ജനപ്രതിനിധികളുടെയും പൊതു വേദിയായ ലോക കേരള സഭ നിലവിൽ വന്നു. പ്രഥമ സമ്മേളനം നിയമസഭാ മന്ദിരത്തിൽ തുടങ്ങി. പ്രവാസികളുടെ മടങ്ങി വരവ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് ആദ്യ ദിവസം ചർച്ച ചെയ്തത്. പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??

  malayalam.goodreturns.in

  English summary

  Pravasi Pension Scheme for Non-Resident Keralites

  There are a large number of people who are living outside India. Among them a good percentage belongs to lower or middle income group. This large group of middle-lower income group faces many fundamental problems during their life in the Gulf and when they return to their homeland.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more