ഗൾഫുകാ‍ർക്ക് ജനുവരി മുതൽ ചെലവ് കൂടും!! പ്രവാസികൾ നാട്ടിലേയ്ക്ക് മടങ്ങുന്നു

​സൗദി അറേബ്യയിലും യുഎഇയിലും ജനുവരി ഒന്നു മുതൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ വരും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

​സൗദി അറേബ്യയിലും യുഎഇയിലും ജനുവരി ഒന്നു മുതൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ വരും. ഇതോടെ പ്രവാസികൾക്ക് ചെലവ് കൂടും. മൂന്ന് വർഷങ്ങൾക്ക് മുമ്പ് എണ്ണ വില ഇടിഞ്ഞതോടെയാണ് എല്ലാവിധ സേവനങ്ങൾക്ക് അഞ്ച് ശതമാനം നികുതി എന്ന പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.

 

ജനുവരി 1

ജനുവരി 1

2018 ജനുവരി ഒന്നിന് മുമ്പ് നിര്‍മിച്ച ഉല്‍പന്നങ്ങള്‍ക്കും വാറ്റ് ബാധകമായിരിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്‍ഡ് ടാക്‌സ് വ്യക്തമാക്കി. ഉല്‍പാദന തിയതി വാറ്റ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പാണെങ്കില്‍ അത്തരം ഉല്‍പന്നങ്ങള്‍ വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തു‍ട‍ർന്നാണ് അതോറിറ്റിയുടെ വിശദീകരണം. നാട്ടിലേയ്ക്ക് പണമയയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! നിങ്ങളുടെ പണം സുരക്ഷിതമാണോ??

വാറ്റ് ബാധകമാകുന്നത് എന്തിനൊക്കെ?

വാറ്റ് ബാധകമാകുന്നത് എന്തിനൊക്കെ?

എല്ലാവിധ സേവനങ്ങൾക്കും വസ്തുക്കൾക്കും വാറ്റ് ബാധകമാണ്. താഴെ പറയുന്നവ അവയിൽ ചിലതാണ്.

  • ഭക്ഷണം
  • വസ്ത്രം
  • ഇലക്ട്രോണിക്സ്
  • ഫോൺ
  • വെള്ളം
  • വൈദ്യുതി ബില്ലുകൾ
  • ഹോട്ടൽ
  • റിസർവേഷൻ

ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

നികുതി ഇളവ്

നികുതി ഇളവ്

ചില സേവനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്.

  • വാടക
  • റിയൽ എസ്റ്റേറ്റ്
  • ചില മരുന്നുകൾ 
  • എയർലൈൻസ് ടിക്കറ്റുകൾ
  • സ്കൂൾ ട്യൂഷൻ ഫീസ്

സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടുംസൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസത്തിന് യുഎഇയിൽ നികുതി ചുമത്തപ്പെടും. യൂണിഫോം, ബുക്കുകൾ, സ്കൂൾ ബസ് ഫീസുകൾ, ഉച്ചഭക്ഷണം തുടങ്ങിയ ചെലവുകൾക്കും വാറ്റ് ബാധകമാകും. ഇതോടെ പ്രവാസികൾക്ക് കുടുംബത്തെ നാട്ടിലേയ്ക്ക് അയയ്ക്കേണ്ട സ്ഥിതിയാണ്. കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ

മറ്റ് ഗൾഫ് രാജ്യങ്ങൾ

മറ്റ് ഗൾഫ് രാജ്യങ്ങൾ

മറ്റ് ഗൾഫ് രാജ്യങ്ങളും വരും വർഷങ്ങളിൽ വാറ്റ് പദ്ധതി നടപ്പിലാക്കും. യൂറോപ്യൻ രാജ്യങ്ങളെ വച്ച് നോക്കുമ്പോൾ സൗദിയിലെ അഞ്ച് ശതമാനം വാറ്റ് വളരെ കുറവാണ്. ചില യൂറോപ്യൻ രാജ്യങ്ങളിൽ 20 ശതമാനം വരെയാണ് വാറ്റ് ഈടാക്കുന്നത്. ചെലവ് ചുരുക്കല്‍: സൗദിയിൽ ബോണസില്ല, ലീവില്ല, ഫോണ്‍ ബില്‍ പോക്കറ്റില്‍ നിന്നും

രജിസ്ട്രേഷൻ

രജിസ്ട്രേഷൻ

ജനറൽ അതോറിറ്റി ഓഫ് സ്‌കാത്ത് ആൻഡ് ടാക്‌സ് വിഭാഗത്തിന്റെ കീഴിലാണ് നടപടികൾ പുരോഗമിക്കുന്നത്. 10 ലക്ഷം റിയാലിന് മുകളിൽ വാർഷിക വരുമാനമുള്ള മലയാളി വ്യവസായികളും സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

ശിക്ഷാ നടപടി

ശിക്ഷാ നടപടി

രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരക്കാരിൽ നിന്ന് 10,000 റിയാൽ പിഴ ഈടാക്കും. സന്തോഷത്തോടെ ജീവിക്കാൻ മസ്ക്കറ്റാണ് ബെസ്റ്റ്!! കാരണം എന്താണെന്ന് അറിയണ്ടേ??

അധിക ചെലവ്

അധിക ചെലവ്

സൗദി അറേബ്യയിലും യു.എ.ഇയിലും താമസിക്കുന്ന ഇന്ത്യക്കാർക്കാണ് നിലവിൽ വാറ്റ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ദുബായിലെ എല്ലാവിധ സർവീസ് ചാർജുകളേക്കാൾ 5 ശതമാനം നികുതി കൂടുതലാണ് സൌദിയിലും യുഎഇയിലും.  

malayalam.goodreturns.in

English summary

Tax-free no more: Saudi Arabia, UAE to roll out VAT in 2018

Saudi Arabia and the United Arab Emirates, which have long lured foreign workers with the promise of a tax-free lifestyle, plan to impose a 5 per cent tax next year on most goods and services to boost revenue after oil prices collapsed three years ago.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X