സൗദി അറേബ്യയിൽ നിന്ന് വിദേശികളെ പിരിച്ചു വിടാൻ സാധ്യത.
ഈ വര്‍ഷം അവസാനത്തോടെ സൗദി അറേബ്യയിലെ വിദേശികളുടെ എണ്ണം കുറയുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 37 ശതമാനമാണ് വിദേശികള്‍. ഇത് 32 ശതമാനമായി കുറയുമെന്നാണ് ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വദേശിവത്കരണം
സ്വദേശിവത്കരണം കൂടുതല്‍ തൊഴില്‍മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ വിദേശ തൊഴിലാളികള്‍ ഗണ്യമായി രാജ്യം വിടുമെന്നാണ് വിലയിരുത്തല്‍. 2018 അവസാനത്തോടെ ഒന്നരലക്ഷം വിദേശികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടും. ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാർ ആരൊക്കെ?? ഒന്നാം സ്ഥാനം മലയാളിക്ക് സ്വന്തം
ടാക്സി സർവ്വീസ്
മക്ക നഗര പരിധിയിൽ ഹജ്ജ് ഉംറ സീസണുകളിലെ ടാക്സി സർവ്വീസ് സ്വദേശിവത്കരിക്കാനും നീക്കമുണ്ട്. ഇതോടെ സ്വദേശികളായ ഏഴായിരം പേർക്ക് ജോലി ഉറപ്പാക്കുമെന്നാണ് റിപ്പോർട്ട്. മക്കയിൽ 150 ഒാളം ടാക്സി കമ്പനികൾക്ക് കീഴിൽ 7000 ത്തിലധികം കാറുകളുണ്ടെന്നാണ് കണക്ക്. സീസണുകളിലെ ജോലികൾ സ്വദേശികൾക്ക് മാത്രമാക്കുന്നതോടെ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് ജോലി നഷ്ട്ടപ്പെടും. കേരളത്തിൽ എൻആർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു
കുവൈറ്റിലും സ്വദേശിവത്ക്കരണം
കുവൈറ്റിൽ സ്വദേശിവത്ക്കരണം ശക്തിപ്പെടുന്നതിന്റെ ഭാഗമായി പൊതുമേഖലയിലെ മുഴുവൻ തസ്തികകളും കുവൈത്തികൾക്ക് മാത്രമായി സംവരണം ചെയ്തിരുന്നു. ഇത് കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയാണ്. ഇനി മുതൽ യോഗ്യരായ കുവൈത്തികളില്ലെങ്കിൽ മാത്രമേ വിദേശികളെ പരിഗണിക്കൂ. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!
പണം കുറവ്
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് സൗദിയിലെ വിദേശ തൊഴിലാളികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന പണത്തില്‍ എട്ടു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഇത് വീണ്ടും കുറയാനാണ് സാധ്യത. സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ (സാമ) കണക്കുപ്രകാരം കഴിഞ്ഞമാസം രാജ്യത്തുനിന്ന് പുറത്തേക്ക് അയച്ച പണത്തില്‍ 1200 കോടി റിയാലിന്റെ കുറവുണ്ട്. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും
മുൻ വർഷം
2016 സെപ്റ്റംബറില്‍ 8900 കോടി റിയാല്‍ വിദേശികള്‍ അയച്ചിരുന്നു. 2017ൽ അത് 7700 കോടി റിയാലായി കുറഞ്ഞു. വിദേശതൊഴിലാളികള്‍ അയയ്ക്കുന്ന ശരാശരി തുക 900 റിയാലില്‍ നിന്ന് 760 റിയാലായി കുറഞ്ഞതായും സാമ വ്യക്തമാക്കി. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
