യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!

Posted By:
Subscribe to GoodReturns Malayalam

യുഎഇയിലെ ചില കമ്പനികളിൽ അടുത്ത സാമ്പത്തിക വർഷം ശമ്പളം വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

4.3 ശതമാനം വർദ്ധനവ്

യു.എ.ഇയിലെ തൊഴിലാളികളുടെ ശരാശരി വേതനം 4.3 ശതമാനം വർദ്ധിക്കുമെന്നാണ് ഗ്ലോബൽ പ്രൊഫഷണൽ സർവീസ് കമ്പനിയായ എയോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേഖലയിലെ 600 മൾട്ടി നാഷണൽ കമ്പനികളിലും പ്രാദേശിക തൊഴിൽദാതാക്കളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രവചനം. ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!

ശമ്പളം കുറയ്ക്കുന്നത് 16 കമ്പനികൾ

സർവ്വേയിൽ ഉൾപ്പെട്ട 323 യുഎഇ കമ്പനികളിൽ 5 ശതമാനം (16 കമ്പനികൾ) മാത്രമാണ് അടുത്ത വർഷം ശമ്പളം മരവിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. ഹൈടെക് വ്യവസായങ്ങളിൽ 5 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

സൗദി അറേബ്യയിലും കുവൈറ്റിലും

സൗദി അറേബ്യയിലും കുവൈറ്റിലും അടുത്ത വർഷം ഏറ്റവും ശമ്പളം വർദ്ധിപ്പിക്കുമെന്ന് തൊഴിൽമന്ത്രാലയം വ്യക്തമാക്കി. ശമ്പളത്തിൽ 4.5 ശതമാനം വർദ്ധനവുണ്ടാകാനാണ് സാധ്യത. കേരളത്തിൽ എൻആ‍‍ർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു

ഒമാനിലും ബഹ്റൈനിലും

ഒമാനിലെ ജീവനക്കാർക്ക് 4.3 ശതമാനം വർദ്ധനവ് ഉണ്ടാകും. അതേസമയം, ബഹ്റൈനിലെ തൊഴിലാളികൾ ഏറ്റവും കുറഞ്ഞ ശമ്പള പരിഷ്ക്കരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം 4 ശതമാനമായിരിക്കും. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

ഈ വർഷത്തെ കണക്ക്

ഈ വർഷത്തെ യഥാർഥ വേതന പരിഷ്കരണങ്ങൾ മുൻകൂട്ടി പ്രവചിച്ചതിനേക്കാൾ വളരെ കുറവാണ്. സൌദി അറേബ്യയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത്. 4.4 ശതമാനമാണ് കഴിഞ്ഞ വർഷത്തേയ്ക്കാൾ ശമ്പളം വർദ്ധിച്ചത്. പുതിയ കമ്പനിയിൽ ജോലി കിട്ടിയോ??? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

ലൈഫ് സയൻസസ് മേഖല മുന്നിൽ

ലൈഫ് സയൻസസ് മേഖലയിലെ ജീവനക്കാരാണ് ഈ വർഷം ഏറ്റവും കൂടുതൽ ശമ്പള വളർച്ച നേടിയത്. 5.1 ശതമാനം. തൊട്ടുപിന്നിൽ ഹൈടെക് വ്യവസായക്കമ്പനികളുണ്ട്. 4.6 ശതമാനമാണ് ഇവരുടെ വളർച്ച. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

എൻജിനീയറിംഗ് മേഖലയിൽ ശമ്പളം കുറവ്

നിർമ്മാണ, എൻജിനീയറിംഗ്, ഗതാഗതം, ലോജിസ്റ്റിക്സ്, ഷിപ്പിംഗ് സർവീസ് മേഖലയിലെ തൊഴിലാളികൾക്കാണ് ഈ വർഷം ഏറ്റവും കുറഞ്ഞ ശമ്പള വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2.4 ശതമാനം മാത്രമാണ് ഇവരുടെ ശമ്പളം ഉയർന്നിരിക്കുന്നത്. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

malayalam.goodreturns.in

English summary

How much UAE salaries are forecast to rise in 2018

Salaries at some companies in the UAE are still forecast to increase next year despite the current economic climate, according to the latest study.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns