യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

Posted By:
Subscribe to GoodReturns Malayalam

പ്രൊഫഷണല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കാണ് ലിങ്ക്ഡ് ഇന്‍. ഇതിലെ മുപ്പതു കോടിയിലേറെ അംഗങ്ങളെ അവലോകനം ചെയ്ത് നടത്തിയ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ജോലി ചെയ്യാനാഗ്രഹിക്കുന്ന കമ്പനികളേതെന്നു കണ്ടെത്തി. ഇതാ ആ മുന്‍നിരയിലെ കമ്പനികൾ...

ആപ്പിള്‍

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ആപ്പിളിന്റെ ആസ്ഥാനം. ഒരു ലക്ഷത്തോളം ജീവനക്കാ‍‍റുണ്ട് ആപ്പിളിന്. ഐലൈഫ്, ഐവര്‍ക്ക്, ഐഒഎസ് എന്നിവയാണ് ആപ്പിളിന്റെ പ്രധാന ബിസിനസുകൾ. ടിം കുക്കാണ് ആപ്പിളിന്റെ സിഇഒ.

ഗൂഗിള്‍

അമേരിക്കയിലെ കാലിഫോര്‍ണിയ തന്നെയാണ് ​ഗൂ​ഗിളിന്റെയും ആസ്ഥാനം. അറുപതിനായിരത്തോളം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റംസ്, പൈതണ്‍, അല്‍ഗോരിതങ്ങള്‍ എന്നിവയാണ് ​ഗൂ​ഗിളന്റെ പ്രധാന ബിസിനസുകൾ.

ഫെയ്സ്ബുക്ക്

മികച്ച ശമ്പളമാണ് ഫെയ്സ്ബുക്കിന്റെ പ്രധാന ആക‍‍‍‍ർഷണം. കഴിഞ്ഞ വ‍ർഷം ഫെയ്സ്ബുക്കിലെ സ്ഥിരജീവനക്കാരുടെ ശമ്പളത്തോട് കൂടിയ നാല് മാസത്തെ പേരന്റൽ ലീവ് നീട്ടിയിരുന്നു.

ആമസോൺ

ക്ലൌഡ്-കമ്പ്യൂട്ടിംഗ് പവർഹൗസ്, ഡിവൈസ് നിർമ്മാതാവ് തുടങ്ങി വൈവിധ്യമാ‍‍ർന്ന നിരവധി ജോലികൾ ആമസോണിൽ ലഭ്യമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആമസോണിൽ ജോലി തേടുന്നവരുടെ എണ്ണത്തിൽ 25 ശതമാനം വ‍ർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇവിടെ ലഭിക്കുന്ന മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് എണ്ണം കൂടാൻ കാരണം.

യൂബ‍ർ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് യൂബർ (Uber). ലോകമെമ്പാടുമുള്ള 444 നഗരങ്ങളിൽ യൂബ‍ർ പ്രവർത്തിക്കുന്നുണ്ട്.

മൈക്രോസോഫ്ട്

തൊഴിലവസരം തേടുന്ന ടെക്കികൾക്ക് മൈക്രോസോഫ്ട് എന്നും ഒരു സ്വപ്നം തന്നെയാണ്. 200ഓളം വിദേശ രാജ്യങ്ങളിൽ മൈക്രോസോഫ്ട് പ്രവ‍‍ർത്തിക്കുന്നുണ്ട്.

ടെസ്‍ല

ഇലക്ട്രിക് വാഹന രംഗത്തെ വമ്പന്‍മാരായ ടെസ്‌ലയിൽ ജോലി നേടുക എന്നാൽ യുവാക്കളുടെ സ്വപ്നമാണ്. ഡിസൈൻ, ഐടി, സെയിൽസ്, കസ്റ്റമർ സർവീസ്, എന്നിവ നിരവധി മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനിയാണ് ടെസ്‍ല. എലോൺ മസ്കാണ് കമ്പനിയുടെ സ്ഥാപകനും സിഇഒയും

ട്വിറ്റ‍‍ർ

അമേരിക്കയിലെ കാലിഫോ‍ർണിയ തന്നെയാണ് ട്വിറ്ററിന്റെയും ആസ്ഥാനം. മൂവായിരത്തോളം ജീവനക്കാരാണ് ഇവിടെ ഉള്ളത്.

വിസ

ക്രെഡിറ്റ് കാര്‍ഡ് രംഗത്തെ ആഗോള ഭീമനാണ് വിസ. ലോകത്താകമാനമുള്ള 200ലധികം ഓഫീസുകളിലായി 12,000ഓളം ജീവനക്കാരാണ് കമ്പനിയിൽ പ്രവ‍ത്തിക്കുന്നത്. ഗണിതശാസ്ത്രജ്ഞർ, എൻജിനീയർമാർ, വിപണനക്കാർ എന്നിവർക്കാണ് ഇവിടെ ജോലി സാധ്യത.

അ‍ഡോബ്

കമ്പ്യൂട്ട‍ർ സോഫ്ട്‍വെയ‍ർ രം​ഗത്തെ പ്രമുഖരായ അ‍‍ഡോബിൽ നിലവിൽ 14000ഓളം ജീവനക്കാരാണുള്ളത്. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് കമ്പനിയുടെ പ്രധാന ആക‍ർഷണം.

കൊക്ക കോള

കോക്കമോളയിൽ 123,000 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. മികച്ച ശമ്പളവും ആവശ്യത്തിന് ലീവുകളുമാണ് കമ്പനിയുടെ പ്രധാന ആക‍ർഷണം.

ഒറാക്കിൾ

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒറാക്കിൾ കോർപ്പറേഷൻ ലോകത്തിലെ ഒരു പ്രമുഖ കമ്പ്യൂട്ടർ ടെക്നോളജി കമ്പനിയാണ്. കമ്പ്യൂട്ടർ ഹാർഡ് വെയറിന്റെയും എന്റർപ്രൈസ് സോഫ്ട്‍വെയറിന്റെയും രൂപകല്പനയും നിർമ്മാണവും വിതരണവുമാണ് ഒറാക്കിൾ കോർപ്പറേഷൻ ചെയ്യുന്നത്. എഞ്ചിനീയറിം​ഗ് രം​ഗത്തെ യുവാക്കളുടെ സ്വപ്നമാണ് ഈ കമ്പനിയിലെ ജോലി. 1977ൽ ലാറി എല്ലിസണും ബോബ് മൈനറും എഡ് ഓടിസും ചേർന്ന് ഒറാക്കിൾ സ്ഥാപിച്ചത്.

മക്കിന്‍സി ആൻഡ് കമ്പനി

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മക്കിൻസി & കമ്പനിയിൽ 20,000 ജീവനക്കാരാണുള്ളത്. 1926ല്‍ സ്ഥാപിച്ച കമ്പനിയ്ക്ക് 44 രാജ്യങ്ങളിലാണ് ഓഫീസുകളുള്ളത്. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്, ഫൈനാന്‍ഷ്യല്‍ മോഡലിങ് എന്നിവയാണ് കമ്പനിയുടെ പ്രധാന ബിസിനസുകൾ.

ലാ ഓറിയല്‍

ഫ്രാന്‍സിലെ പാരീസാണ് ലാ ഓറിയലിന്റെ ആസ്ഥാനം. 35,000ഓളം ജീവനക്കാര്‍ കമ്പനിയിൽ പ്രവ‍ർത്തിക്കുന്നുണ്ട്. സൗന്ദര്യ സംരക്ഷണ വസ്തുക്കളും ലക്ഷ്വറി ഉത്പന്നങ്ങളുമാണ് ലാ ഓറിയൽ വിൽപ്പന നടത്തുന്നത്.

ഡെൽ

ഡെല്ലിൽ നിലവിൽ ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാർ പ്രവ‍ർത്തിക്കുന്നുണ്ട്. 2020 ഓടെ കൂടുതൽ ജീവനക്കാരെ പുതുതായി നിയമിക്കാനും സാധ്യതയുണ്ട്.

നെസ്‍ലെ

150 വർഷം പഴക്കമുള്ള സ്വിസ്സ് കൺസ്യൂമർ ഗുഡ്സ് കമ്പനിയാണ് നെസ്‍ലെ. 2016 അവസാനത്തോടെ നെസ്‍ലെ 10,000 യുവാക്കൾക്കും 10,000 ട്രെയിനികൾക്കും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു. 2018 ഓടെ 24,000 പേരെ കൂടി പുതുതായി നിയമിക്കാനും 7,000 പേർക്ക് പരിശീലന പരിപാടികളും ട്രെയിനിം​ഗും നൽകാനുമാണ് കമ്പനിയുടെ ലക്ഷ്യം.

യൂണിലീവര്‍

കൺസ്യൂമർ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്ളുടെ രാജാവായ യൂണിലിവറിന് വിവിധ ലോകരാജ്യങ്ങളിൽ കമ്പനികളുണ്ട്. 169,000 ജീവനക്കാരാണ് യുണീലിവറിലുള്ളത്. എഫ്എംസിജി, ട്രെഡ് മാര്‍ക്കറ്റിങ് എന്നിവയും യുണിലീവറിന്റെ ബിസിനസുകളാണ്.

വാള്‍ട്ട് ഡിസ്‌നി കമ്പനി

45 രാജ്യങ്ങളിലായി 185,000 ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. ഫിലിം സ്റ്റുഡിയോ മുതൽ തീം പാർക്കുകളും ഇഎസ്പിഎൻ പോലുള്ള ടി.വി ശൃംഖലകളും വരെ കമ്പനിയിക്ക് സ്വന്തമാണ്. വൈവിധ്യ പൂർണമായ ജോലികളാണ് ഇവിടുത്തെ പ്രത്യേകത.

ജോൺസൺ ആൻഡ് ജോൺസൺ

അമേരിക്കയിലെ ന്യൂ ജേഴ്സിയാണ് ജോൺസൺ ആൻഡ് ജോൺസണിന്റെ ആസ്ഥാനം. 127,000ഓളം തൊഴിലവസരങ്ങളാണ് കമ്പനിയിലുള്ളത്. തൊഴിലാളികളെ സന്തുഷ്ടരാക്കാനുള്ള വഴികൾ നിരന്തരം തേടാറുണ്ടെന്ന് കമ്പനിയുടെ എച്ച്ആ‍ർ ചീഫ് പീറ്റർ പറയുന്നു.

ആക്സഞ്ചർ

ലോകത്തെ ഏറ്റവും മികച്ച ഐടി സ്ഥാപനങ്ങളിലൊന്നാണ് ആക്സഞ്ച‍ർ. 56 രാജ്യങ്ങളിലായി 373,000 ജോലിക്കാരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവിടുത്തെ പ്രൊഫഷണൽ ഡെവലപ്മെന്റ് വളരെ മൂല്യമുള്ളതാണ്.

malayalam.goodreturns.in

English summary

The most attractive employers in the world, according to LinkedIn

In a new analysis by LinkedIn, the iPhone maker was found to be world's most desirable place to work.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns