പുതിയ കമ്പനിയിൽ ജോലി കിട്ടിയോ??? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

പുതിയ കമ്പനിയില്‍ ജോലി കിട്ടിയാൽ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണ്ടത്തെ പോലെയല്ല പുതിയ കാലത്ത് ജോലി മാറ്റം ഒരു ട്രെൻഡാണ്. ഒരേ ഓഫീസിലും കമ്പനിയിലും നീണ്ട കാലം ജോലി ചെയുന്ന പതിവെല്ലാം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ് . ഇഷ്ടമുള്ള ജോലി സാഹചര്യങ്ങള്‍ ,ശമ്പളം, പദവി ഇതൊക്കെ അനുസരിച്ച് ജോലികള്‍ മാറാം . പക്ഷെ പുതിയ ജോലിയില്‍ ചേരുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പ്രത്യേകിച്ച് ശമ്പളക്കൂടുതല്‍ എന്ന കാരണം കൊണ്ടാണ് നിങ്ങള്‍ പുതിയ കമ്പനി തിരഞ്ഞെടുത്തതെങ്കില്‍. പുതിയ കമ്പനിയില്‍ ചേരുമ്പോള്‍ ഒഴിവാക്കേണ്ട ചില അബദ്ധങ്ങള്‍... ടെലി കമ്മ്യൂണിക്കേഷന്‍ രം​ഗത്ത് ഉടൻ 30 ലക്ഷം തൊഴിലവസരങ്ങൾ

 

സാലറി അക്കൗണ്ട്

സാലറി അക്കൗണ്ട്

പുതിയ ജോലിക്ക് ചേരുമ്പോള്‍ പുതിയ സാലറി അക്കൗണ്ട് തുടങ്ങേണ്ടി വന്നേക്കാം. അപ്പോള്‍ തീർച്ചയായും ആദ്യത്തെ സാലറി അക്കൗണ്ട് ക്ലോസ് ചെയ്ത് അത് സേവിങ്ങ്‌സ് അക്കൗണ്ട് ആയി മാറ്റാന്‍ ശ്രദ്ധിക്കണം . ആദ്യത്തെ സാലറി അക്കൗണ്ട് ഉള്ള ബാങ്കില്‍ തന്നെയാണ് പുതിയ കമ്പനിയുടെ അക്കൗണ്ടുമെങ്കില്‍ പേടിക്കേണ്ട കാര്യമില്ല. അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യുകയാണെങ്കില്‍ എല്ലാ സ്റ്റേറ്റ്‌മെന്റുകളുടെയും കോപ്പികളും പാസ് ബുക്കും സൂക്ഷിക്കണം ഇവ പിന്നീടാവശ്യം വന്നേക്കാം. നിങ്ങളുടെ കമ്പനി ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകാറുണ്ടോ???

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്

ഇപിഎഫ്ഒ കൃത്യമായി പൂരിപ്പിക്കണം. അതില്‍ കമ്പനിയുടെ ഒപ്പ് ഉണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക. ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്ത് ചെയ്യും??? ടെൻഷൻ വേണ്ട, ജോലിക്കൊപ്പം ഇനി പിഎഫും മാറും

നികുതി

നികുതി

സാമ്പത്തിക വർഷം അവസാനിക്കാറാവുമ്പോള്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്നും ഫോം 16 വാങ്ങി അതിന്റെ അടിസ്ഥാനത്തില്‍ നികുതി കണക്കാക്കി സമര്‍പ്പിക്കണം. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

ലോണുകള്‍

ലോണുകള്‍

അഡ്രസ് വ്യത്യാസത്തെപ്പറ്റി ബാങ്കുകളെ അറിയിക്കാന്‍ മറന്നുപോകരുത്. ലോണ്‍ അക്കൗണ്ടുമായി കണക്ട് ചെയ്തിടുള്ള അക്കൗണ്ട് മാറുമ്പോഴും ശ്രദ്ധിക്കണം. ലോണുകളുടെ മാസതവണകള്‍ മുടങ്ങാതെ നോക്കണം. ഗൂഗിളിൽ ജോലി വേണോ??? ഇതാ സുവർണാവസരം...ഇന്ത്യയിൽ ജീവനക്കാരെ ഇരട്ടിയാക്കുന്നു

ക്രെഡിറ്റ് കാര്‍ഡ്

ക്രെഡിറ്റ് കാര്‍ഡ്

കൂടുതല്‍ ശമ്പളമുള്ള ജോലിയാണ് പുതിയ ജോലിയെങ്കില്‍ കൂടുതല്‍ ഓഫറുകളുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ തിരഞ്ഞെടുക്കാം . ക്രെഡിറ്റ് കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ ഇടപാടുകള്‍ കുറച്ചു കൂടി എളുപ്പമാകും. ഭൂമിയെ സംരക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ??? എങ്കിൽ നാസയിൽ നിങ്ങൾക്ക് ജോലി ഉറപ്പ്; ശമ്പളം കേട്ടാൽ ഞെട്ടും

കരുതല്‍ ധനം

കരുതല്‍ ധനം

അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിശ്ചിത തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്.ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലതാണ്. 3-6 മാസത്തെ ശമ്പളമാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ ജോലി നഷ്ടമായാല്‍ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാന്‍ കരുതല്‍ധനം സഹായിക്കും. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

ആരോഗ്യ ഇന്‍ഷുറന്‍സ്

ആരോഗ്യ ഇന്‍ഷുറന്‍സ്

ഓരോരുത്തരുടെയും വരുമാനത്തിനനുസരിച്ച് ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്തേക്കും. എന്നാൽ നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കണം. കൂടുതൽ ശമ്പളം വേണോ? ഇന്ത്യയിലെ ഈ ന​ഗരങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും

പഠിക്കാം

പഠിക്കാം

പണത്തെ സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചും ബാങ്കിംഗിനെക്കുറിച്ചും നിയമപരമായ നൂലാമാലകളെക്കുറിച്ചും അടിസ്ഥാന ധാരണ ഉണ്ടായിരിക്കുക. ടാക്സ് അടയ്ക്കുന്നതിന്റെയും മറ്റും അവസാന തീയതി മറക്കാതിരിക്കുക. ജോലി ചെയ്യുന്ന സ്ഥാപനവുമായുള്ള കടലാസിടപാടുകളെല്ലാം കൃത്യമായിരിക്കണം. വരുമാന-നിക്ഷേപ രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കണം. പതിനാറുകാരന് ഗൂഗിളിൽ ജോലി!!! ശമ്പളം കേട്ടാൽ ഞെട്ടും

malayalam.goodreturns.in

English summary

8 things to do with your money when you change jobs

In many cases, you won't be able to start using your new health insurance plan until you've worked at the company for thirty days.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X