ടെലി കമ്മ്യൂണിക്കേഷന്‍ രം​ഗത്ത് ഉടൻ 30 ലക്ഷം തൊഴിലവസരങ്ങൾ

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിൽ 2018ഓടെ 30 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിൽ 2018ഓടെ 30 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 4ജി ടെക്‌നോളജിയുടെ സ്വീകാര്യത, വര്‍ധിച്ച ഡാറ്റാ ഉപയോഗം, ഡിജിറ്റല്‍ വാലറ്റുകളുടെ ഉപയോഗം, വർദ്ധിച്ച സ്മാ‍ർട്ട്ഫോൺ ഉപയോ​ഗം എന്നിവയാണ് ടെലികോം രം​ഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണം.

 

പഠനം

പഠനം

5 ജി, എം2എം വികസനം, ഐടി രം​ഗത്തെ വളർച്ച എന്നിവ 2021ഓടെ ഏകദേശം 8,70,000 വ്യക്തിഗത തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. അസോചം, കെപിഎംജി എന്നിവയുടെ സംയുക്ത പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

നിലവിലുള്ള ജീവനക്കാ‍ർ പോരാ

നിലവിലുള്ള ജീവനക്കാ‍ർ പോരാ

ഈ മേഖലയിലെ നിലവിലുള്ള മാനവവിഭവശേഷി വരാനിരിക്കുന്ന വളർച്ചയനുസരിച്ച് മതിയാകില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. അത് തൊഴില്‍ നൈപുണ്യമുള്ളവരുടെ വന്‍തോതിലുള്ള കുറവുണ്ടാക്കുമെന്നും പറയുന്നു.

തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ

സൈബർ സുരക്ഷ വിദഗ്ദ്ധർ, ആപ്ലിക്കേഷൻ ഡെവലപ്പർമാർ, സെയിൽസ് എക്സിക്യൂട്ടീവ്സ്, ഇൻഫ്രാസ്ട്രക്ച്ചർ ടെക്നീഷ്യൻസ്, ഹാൻഡ്സെറ്റ് ടെക്നീഷ്യൻസ് തുടങ്ങിയ മേഖലകളിലുള്ളവർക്കാണ് തൊഴിൽ ലഭിക്കുക. ഈ മേഖലകളിൽ വിദ​ഗ്ധ പഠനം നടത്തിയാൽ ജോലി ഉറപ്പാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

വളർച്ച

വളർച്ച

ടെലികോം സേവന ദാതാക്കൾ അവരുടെ നെറ്റ്‍വർക്കുകളിൽ നിക്ഷേപം തുടർന്നു കൊണ്ടിരിക്കുകയും അവരുടെ നിലവിലുള്ള നെറ്റ്‍വർക്ക് ഇൻഫ്രാസ്ട്രക്ചർ ആധുനികവൽക്കരിക്കുകയും ചെയ്യുന്നുണ്ട്. ടെലികോം മേഖലയിൽ ഇപ്പോൾ 19.6 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വരിക്കാരുടെ എണ്ണത്തിൽ 7.07 ശതമാനം വളർച്ചയുമുണ്ടായിട്ടുണ്ട്.

malayalam.goodreturns.in

Read more about: job ജോലി അവസരം
English summary

Telecommunications sector to generate 30 lakh jobs by 2018: Study

Roll-out of 4G technology with an increase in data, entry of new players in the market, introduction of digital wallets and the popularity of smartphones leading to consistent increase in demand for technology are likely to increase job opportunities in the telecom sector by 30 lakh by 2018, a study said here on Thursday.
Story first published: Thursday, August 17, 2017, 17:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X