നിങ്ങളുടെ കമ്പനി ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകാറുണ്ടോ???

Posted By:
Subscribe to GoodReturns Malayalam

നിങ്ങൾ ജോലി ചെയ്യുന്ന കമ്പനി നിങ്ങൾക്ക് എന്തൊക്കെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്? നിങ്ങൾക്ക് ഏതെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടോ? അവ എന്തൊക്കെയാണ്? ഇക്കാര്യങ്ങളെക്കുറിച്ച് ഒരു ആത്മ പരിശോധനയായാലോ...ഇതാ തൊഴിലുടമകൾ തീർച്ചയായും പാലിക്കേണ്ട ചില കാര്യങ്ങൾ...

മികച്ച ജോലി സമയം

ജീവനക്കാരെ വളരെയേറെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ജോലി സമയം തൊഴിൽ സ്ഥാപനങ്ങൾ നൽകാൻ പാടില്ല. കൂടുതൽ സമയം ജോലി ചെയ്താൽ കൂടുതൽ ശമ്പളം നൽകാനും തൊഴിലുടമകൾ ബാദ്ധ്യസ്ഥരാണ്.

തുല്യ ശമ്പളം

ഒരേ ജോലിയ്ക്ക് ഒരേ വേതനം നൽകാൻ കമ്പനികൾ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ അനുഭവ സമ്പത്തിനനുസരിച്ചുള്ള ശമ്പളത്തിലെ ഏറ്റക്കുറച്ചിലുകൾ പ്രശ്നമല്ല.

ബോണസുകൾ

പുതിയ ജീവനക്കാരെ കണ്ടെത്താൻ നിലവിലുള്ള ജീവനക്കാരെ തന്നെ കമ്പനികൾക്ക് ഉപയോ​ഗിക്കാവുന്നതാണ്. ഇത്തരത്തിൽ ഓരോ നിയമനത്തിനും ചെറിയ ബോണസുകൾ ജീവനക്കാർക്ക് നൽകിയാൽ കൂടുതൽ മികച്ച പുതിയ ജീവനക്കാരെ കണ്ടെത്താനാകും.

വിവേചനം പാടില്ല

ജീവനക്കാരോട് തൊഴിലുടമകൾ ഒരിക്കലും വിവേചനം കാണിക്കാൻ പാടില്ല. ഇത് ജീവനക്കാർക്ക് സ്ഥാപനത്തോടുള്ള ആത്മാർത്ഥയെ ബാധിക്കും.

മറ്റേണിറ്റി ആൻ‍ഡ് പറ്റേണിറ്റി ലീവ്

നിങ്ങൾക്ക് ഒരു കുഞ്ഞ് ജനിക്കുമ്പോൾ എടുക്കാവുന്ന ലീവാണ് മറ്റേണിറ്റി ലീവും പറ്റേണിറ്റി ലീവും. ഈ ലീവ് ഓരോ കമ്പനി പോളിസി അനുസരിച്ച് വ്യത്യസ്തമായിരിക്കും.

മുലയൂട്ടൽ മുറി

പ്രസവശേഷം ഒരു പരിധിയിൽ കൂടുതൽ അവധിയെടുക്കാൻ സ്ത്രീകൾക്ക് സാധിക്കാറില്ല. എന്നാൽ കുഞ്ഞുങ്ങൾ മൂലയൂട്ടുന്നതിനുള്ള അവകാശം ആർക്കും നിഷേധിക്കാൻ സാധിക്കില്ല. അതിനാൽ ജോലിസ്ഥലങ്ങളിൽ ഒരു മുലയൂട്ടൽ കേന്ദ്രവും ഡേ കെയർ സെന്ററുമുള്ളത് ജീവനക്കാരായ സ്ത്രീകൾക്ക് കൂടുതൽ ഉപകാരപ്രദമാകും.

ഡ്രസ് കോ‍ഡ്

ലളിതമായ ഡ്രെസ് കോഡുകൾ വേണം കമ്പനി നടപ്പിലാക്കാൻ. കാരണം ജീവനക്കാർ പ്രായപൂർത്തിയായവരാണ്. അവരുടെ താത്പര്യങ്ങളെ ഹനിക്കുന്ന രീതിയിലുള്ള കടുത്ത ഡ്രെസ് നിയമങ്ങൾ കൊണ്ടു വരാതിരിക്കാൻ കമ്പനികൾ പ്രത്രേകം ശ്രദ്ധിക്കണം.

കാര്യക്ഷമമായ എച്ച്ആർ ടീം

ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും അത് ഉന്നതാധികാരികളുടെ അടുക്കൽ അവതരിപ്പിക്കാനും കാര്യക്ഷമമായ ഒരു എച്ച്ആ‍ർ ടീം എല്ലാ കമ്പനികൾക്കുമുണ്ടാകണം.

ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനുള്ള പരിശീലനം

കമ്പനികളിൽ നടക്കുന്ന ലൈം​ഗിക അതി​ക്രമങ്ങൾ ഇന്ന് വളരെയധികം കൂടുതലാണ്. ഇത് തടയുകയും ജീവനക്കാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതും സ്ഥാപന അധികൃതരുടെ ചുമതലയാണ്.

അറ്റൻഡൻസ് പോളിസി

ഒരു സ്ഥാപനത്തിലെ അറ്റൻഡൻസ് പോളിസി ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാകരുത്. അത് ഒരിക്കലും ഒരു അച്ചടക്ക നടപടി പോലെയുമാകരുത്.

malayalam.goodreturns.in

English summary

Employee Benefits Every Company Should Provide

Here are some essential policies and programs every employer should offer.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns