ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യുന്ന കമ്പനികൾ

ചെയ്യുന്ന ജോലിയ്ക്ക് മികച്ച ശമ്പളം ആഗ്രഹിക്കാത്തവർ ആരുമില്ല. കിട്ടുന്ന ശമ്പളം പലർക്കും തികയാറുമില്ല. എന്നാൽ ഇതാ ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം വാഗ്ദാനം ചെയ്യുന്ന ചില കമ്പനികൾ ഇവയാണ്.

ലിങ്ക്ഡിൻ

ലിങ്ക്ഡിൻ

പ്രൊഫഷണലുകൾക്കായുള്ള ഒരു സോഷ്യൽ നെറ്റ്വർക്കാണ് ലിങ്ക്ഡിൻ. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനമായി പ്രവർത്തിക്കുന്നു.

  • ശരാശരി ശമ്പളം: 150,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 127,000 ഡോളർ
ആമസോൺ ലാബ്

ആമസോൺ ലാബ്

കാലിഫോർണിയയിലെ സണ്ണിവെയ്ൽ ആസ്ഥാനമായി പ്രവ‍ത്തിക്കുന്ന ഗവേഷണ - വികസന കമ്പനി. കിൻഡിൽ പോലുള്ള കൺസ്യൂമർ ഇലക്ട്രോണിക് ഉപകരണങ്ങൾ നി‍ർമ്മിക്കുന്നു.

  • ശരാശരി ശമ്പളം: 152,800 ഡോളർ
  • അടിസ്ഥാന ശമ്പളം: 130,400 ഡോളർ
ഫേസ്ബുക്ക്

ഫേസ്ബുക്ക്

കാലിഫോർണിയയിലെ മെൻലോ പാർക്കിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‍വ‍ർക്ക്. 17,000ൽ കൂടുതൽ ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

  • ശരാശരി ശമ്പളം: 155,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 130,000 ഡോളർ
ഗൂഗിൾ

ഗൂഗിൾ

ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേ‍ർച്ച് സൈറ്റ്. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവാണ് ആസ്ഥാനം.

  • ശരാശരി ശമ്പളം: 155,250 ഡോളർ
  • അടിസ്ഥാന ശമ്പളം: 120,000 ഡോളർ
അക്കാമയ്

അക്കാമയ്

അക്കാമയ് ഒരു കണ്ടന്റ് ഡെലിവറി നെറ്റ്ർവർക്കാണ്. വെബ്സൈറ്റുകളുടെയും മീഡിയ സൈറ്റുകളുടെയും വേഗത്തിലുള്ള പ്രവർത്തനത്തിന് അക്കാമയ് സഹായിക്കുന്നു.

  • ശരാശരി ശമ്പളം: 142,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 121,000 ഡോളർ
പാലോ ആൾട്ടോ നെറ്റ്‍വ‍ർക്ക്

പാലോ ആൾട്ടോ നെറ്റ്‍വ‍ർക്ക്

കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള സൈബർ സെക്യൂരിറ്റി സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാണ് പാലോ ആൾട്ടോ നെറ്റ്‍വ‍ർക്ക്. ഫയർവോൾ സ്യൂട്ടാണ് കമ്പനിയുടെ ഉത്പന്നം.

  • ശരാശരി ശമ്പളം: 140,020 ഡോളർ
  • അടിസ്ഥാന ശമ്പളം: 124,700 ഡോള‍ർ
എഫ് 5 നെറ്റ്‍വ‍ർക്ക്സ്

എഫ് 5 നെറ്റ്‍വ‍ർക്ക്സ്

സിയാറ്റിൽ ആസ്ഥാനമായി പ്ര‍വർത്തിക്കുന്ന കമ്പനിയാണ് എഫ് 5. കമ്പ്യൂട്ടർ നെറ്റ്വർക്കുകളും അവ പ്രവർത്തിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനുകളും നി‍ർമ്മിക്കുന്ന കമ്പനിയാണിത്.

  • ശരാശരി ശമ്പളം: 140,555 ഡോളർ
  • അടിസ്ഥാന ശമ്പളം: 125,000 ഡോളർ
ട്വിറ്റ‍ർ

ട്വിറ്റ‍ർ

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് ലോകത്താകമാനം നാലായിരത്തോളം ജീവനക്കാരുണ്ട്.

  • ശരാശരി ശമ്പളം: 142,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 125,000 ഡോളർ
വിസ

വിസ

ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകൾ, ബ്രാൻഡഡ് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡുകൾ എന്നിവയിലൂടെ ആഗോള സാമ്പത്തിക സേവനം എളുപ്പമാക്കുന്ന കമ്പനിയാണ് വിസ.

  • ശരാശരി ശമ്പളം: 142,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 130,000 ഡോളർ
വാൾമാർട്ട് ഇ - കൊമേഴ്സ്

വാൾമാർട്ട് ഇ - കൊമേഴ്സ്

വാൾമാർട്ട് ഡോട്ട് കോം, സാംസ് ക്ലബ്.കോം തുടങ്ങിയ വെബ്സൈറ്റുകൾ കമ്പനിക്ക് കീഴിലുള്ളവയാണ്.

  • ശരാശരി ശമ്പളം: 143,500 ഡോളർ
  • അടിസ്ഥാന ശമ്പളം:124,900 ഡോളർ
മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റ്

1975ൽ സ്ഥാപിതമായ മൈക്രോസോഫ്റ്റ് വാഷിംങ്ടൺ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. സോഫ്റ്റ്‍വെയ‍ർ സേവനങ്ങളാണ് കമ്പനിയുടെ പ്രധാന ബിസിനസ്.

  • ശരാശരി ശമ്പളം: 144,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 127,000 ഡോളർ
ബ്രോഡ്കോം

ബ്രോഡ്കോം

ഡിജിറ്റൽ സെറ്റ് ടോപ്പ് ബോക്സുകൾ, കേബിൾ മോഡംസ്, സെർവറുകൾ, നെറ്റ്വർക്കിംഗ് ഗിയർ എന്നിവകളിലുള്ള ഇൻറഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമ്മിക്കുന്ന കമ്പനിയാണ് ബ്രോഡ്കോം. കാലിഫോർണിയ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.

  • ശരാശരി ശമ്പളം: 145,025 ഡോളർ
  • അടിസ്ഥാന ശമ്പളം:130,000 ഡോളർ
ഇൻഫോർമാറ്റിക്ക

ഇൻഫോർമാറ്റിക്ക

കാലിഫോർണിയയിലെ റെഡ്‍വുഡ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്നു, ക്ലൗഡ്, റിയൽ ടൈം, സ്ട്രീമിംഗ് എന്നിവയെക്കുറിച്ചുള്ള ഡാറ്റകൾ മാനേജ് ചെയ്യുന്ന സോഫ്റ്റ്വെയർ വികസിപ്പിക്കുന്നു.

  • ശരാശരി ശമ്പളം: 147,400 ഡോളർ
  • അടിസ്ഥാന ശമ്പളം: 125,000 ഡോളർ
സിനോപ്സിസ്

സിനോപ്സിസ്

ഇലക്ട്രോണിക്, ചിപ്പ് നിർമ്മാണ വ്യവസായത്തിന് സോഫ്റ്റ്വെയർ, ടൂൾസ് എന്നിവ വികസിപ്പിക്കുന്ന കമ്പനിയാണ്
സിനോപ്സിസ്.

  • ശരാശരി ശമ്പളം: 148,000 ഡോളർ
  • അടിസ്ഥാന ശമ്പളം: 130,000 ഡോളർ
കേഡൻസ് ഡിസൈൻ സിസ്റ്റം

കേഡൻസ് ഡിസൈൻ സിസ്റ്റം

കാലിഫോർണിയയിലെ സാൻ ജോസ് ആസ്ഥാനമാക്കി ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ സോഫ്റ്റ്വെയർ ആന്റ് എൻജിനീയറിങ് സർവ്വീസസ് കമ്പനി. ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് സാങ്കേതികവിദ്യകളും രൂപകൽപ്പന ചെയ്യുന്ന സോഫ്റ്റ്വെയറുകൾ ഇവ‍ർ വിൽക്കുന്നത്.

  • ശരാശരി ശമ്പളം: 156,702 ഡോളർ
  • അടിസ്ഥാന ശമ്പളം: 141,202 ഡോളർ

malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X