ജോലിയാണോ നിങ്ങളുടെ പ്രശ്നം?? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാശുണ്ടാക്കാം ഈസിയായി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഠനത്തിന് ശേഷം ജോലി നേടുക എന്നത് ഏതൊരാളെ സംബന്ധിച്ചും വളരെ വലിയ കാര്യമാണ്. ഒരു ജോലിക്കായി നിരവധി കടമ്പകൾ കടക്കേണ്ടിയും വരും. ഇന്റ‍ർവ്യൂ ആണ് അതിലെ വില്ലൻ. എന്നാൽ ഈ കടമ്പ കടക്കാനായാൽ നിങ്ങൾക്ക് ജോലി ഉറപ്പ്. ഒപ്പം മികച്ച ശമ്പളവും. ഇന്റ‍ർവ്യൂ നേരിടുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ...

 

വിമ‍ർശനങ്ങളെ എങ്ങനെ നേരിടും

വിമ‍ർശനങ്ങളെ എങ്ങനെ നേരിടും

ഏത് ഇന്റ‍‍ർവ്യൂവിലും സാധാരണയായി ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾ നിങ്ങളെ തന്നെ വിലയിരുത്തുക എന്നത്. അതായത് നിങ്ങൾ നിങ്ങളെ തന്നെ വിമ‍ർശിക്കണം. പക്ഷേ ആ വിമ‍‍ർശനം പോസിറ്റീവാകാൻ ശ്രദ്ധിക്കണം. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

നിങ്ങളുടെ മുൻകാല ജോലിയെക്കുറിച്ച്

നിങ്ങളുടെ മുൻകാല ജോലിയെക്കുറിച്ച്

നിങ്ങളുടെ മുമ്പ് ചെയ്തിരുന്ന ജോലി നിങ്ങൾ ഇഷ്ട്ടപ്പെടുന്നില്ലെങ്കിലും നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ആ ജോലി വളരെ സഹായകരമായിരുന്നുവെന്ന് വേണം പറയാൻ. കാരണം നിങ്ങൾ പഴയ കമ്പനിയെക്കുറിച്ച് ചീത്ത അഭിപ്രായം പറഞ്ഞാൽ നിങ്ങളുടെ വ്യക്തിത്വത്തെ അവ‍ർ തെറ്റി​ദ്ധരിച്ചേക്കാം. ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇന്ത്യയിൽ അടുത്ത വർഷം തൊഴിലവസരങ്ങൾ കുറയും

സംശയങ്ങൾ ചോദിക്കാം

സംശയങ്ങൾ ചോദിക്കാം

കമ്പനിയെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ ഇന്റർവ്യൂ ചെയ്യുന്നവരോടും നിങ്ങൾക്ക് ചോദിക്കാം. എന്നാൽ പൊട്ടത്തരങ്ങൾ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കമ്പനിയെക്കുറിച്ച് നിങ്ങൾ വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് തോന്നും വിധമായിരിക്കണം നിങ്ങളുടെ ചോദ്യങ്ങൾ. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും

കമ്പനിയെക്കുറിച്ച് പഠിക്കുക

കമ്പനിയെക്കുറിച്ച് പഠിക്കുക

നിങ്ങളുടെ ഭാവി ജോലി സ്ഥലത്തെക്കുറിച്ച് വ്യക്തമായി നിങ്ങൾ മനസ്സിലാക്കിയിരിക്കണം. സ്ഥാപനം ആരംഭിച്ച വർഷം, മേലധികാരികൾ, ജീവനക്കാരുടെ എണ്ണം ഇവയൊക്കെ ചിലപ്പോൾ ഇന്റർവ്യൂവിൽ ചോദ്യങ്ങളായി വന്നേക്കം. കൂടാതെ നിങ്ങളുടെ സംസാരത്തിനിടയിൽ ഇക്കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചാൽ നിങ്ങൾ കമ്പനിയെക്കുറിച്ച് വ്യക്തമായി ഗവേഷണം നടത്തിയിട്ടുണ്ടെന്ന് ഇന്റ‍ർവ്യൂവർക്ക് മനസ്സിലാകും. പുതിയ കമ്പനിയിൽ ജോലി കിട്ടിയോ??? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

ശമ്പളമാണോ ജോലിയാണോ പ്രധാനം?

ശമ്പളമാണോ ജോലിയാണോ പ്രധാനം?

ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്ത് ചെയ്യും??? ടെൻഷൻ വേണ്ട, ജോലിക്കൊപ്പം ഇനി പിഎഫും മാറും

ടീമായി പ്രവ‍‍ർത്തിക്കാനുള്ള കഴിവ്

ടീമായി പ്രവ‍‍ർത്തിക്കാനുള്ള കഴിവ്

ഒരു ​ഗ്രൂപ്പിന്റെ ഭാ​ഗമായി പ്രവ‍ർത്തിക്കുക എന്നത് ഇപ്പോൾ ഏതൊരു ജോലിയുടെയും പ്രധാന ഘടകമാണ്. അതിന് നിങ്ങൾക്ക് സാധിക്കുമോ എന്നറിയാൽ പല ചോദ്യങ്ങളും ഇന്റ‍ർവ്യൂവിൽ ചോദിച്ചേക്കാം. ഇത്തരം ചോ​ദ്യങ്ങൾക്ക് മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉദാഹരണങ്ങൾ സഹിതം നിങ്ങൾക്ക് ഉത്തരം പറയാം. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

കണ്ണുകളില്‍ നോക്കി സംസാരിക്കുക

കണ്ണുകളില്‍ നോക്കി സംസാരിക്കുക

ചോദ്യകര്‍ത്താവിന്‍റെ കണ്ണുകളില്‍ നോക്കി സംസാരിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസക്കുറവും താത്പര്യം ഇല്ലായുമാണ് തെളിയിക്കുക. പ്രഥമദൃഷ്ടിയില്‍ മോശം ഇംപ്രഷന്‍ ഉണ്ടായാല്‍ അതില്‍ നിന്ന്‌ മോചനം നേടാന്‍ ബുദ്ധിമുട്ടാണ്‌. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

ഉത്തരങ്ങള്‍ വ്യക്തമായിരിക്കണം

ഉത്തരങ്ങള്‍ വ്യക്തമായിരിക്കണം

ഉത്തരങ്ങള്‍ വ്യക്തമായിരിക്കണം എന്നതാണ് മറ്റൊരു പ്രധാന കാര്യം. ചോദ്യങ്ങള്‍ക്കു കൃത്യമായും വ്യക്തമായും സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം ഉത്തരം നല്‍കണം. നിങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകനാണോ....എങ്കില്‍ ഈ കഴിവുകള്‍ എന്തായാലും വേണം

ആത്മവിശ്വാസം

ആത്മവിശ്വാസം

ആത്മവിശ്വാസത്തോടെ സംസാരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇതേ ആത്മവിശ്വാസം തെറ്റായ ഒരു കാര്യം പറഞ്ഞാൽ അതു തിരുത്തുന്ന കാര്യത്തിലും ഉണ്ടാകണം. തെറ്റുകള്‍ അംഗീകരിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ അഭിമുഖത്തില്‍ വിജയം ഉറപ്പിക്കാം. ഐടി കമ്പനികള്‍ക്ക് ജോലിക്കാരെ വേണ്ട, റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

വസ്ത്രധാരണം

വസ്ത്രധാരണം

ലളിതമായ, എന്നാല്‍ പക്വതയും ആത്മവിശ്വാസവും പ്രസരിക്കുന്ന വേഷമായിരിക്കണം ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കേണ്ടത്. സന്ദര്‍ഭത്തിനിണങ്ങാത്ത വേഷം ധരിച്ചു വന്നാൽ മോശമായ ഇംപ്രഷനാണ് ഉണ്ടാക്കുക. നിങ്ങളുടെ കമ്പനി ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകാറുണ്ടോ???

malayalam.goodreturns.in

English summary

Job interview tips that'll get you hired fast

If you're about to have a job interview then .Learn what to answer in each question, how to introduce yourself, and how to be able to remain calm.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X