ഐടി കമ്പനികള്‍ക്ക് ജോലിക്കാരെ വേണ്ട, റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു

ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റുകള്‍ ഇടിയുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റുകള്‍ ഇടിയുന്നു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ നാല് പ്രമുഖ ഐടി കമ്പനികള്‍ നടത്തിയ നിയമനങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 43 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

24% ഇടിവ്

24% ഇടിവ്

14,421 നിയമനങ്ങളാണ് നാല് ഐടി കമ്പനികളും ആകെ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നടത്തിയിട്ടുള്ളത്.
ആദ്യ പകുതിയില്‍ കമ്പനികളില്‍ നടന്നിട്ടുള്ള നിയമനങ്ങളില്‍ 24 ശതമാനം ഇടിവാണുണ്ടായത.

 കാരണം വളര്‍ച്ചാ കുറവ്

കാരണം വളര്‍ച്ചാ കുറവ്

29,686 നിയമനങ്ങളാണ് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടന്നതെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കമ്പനികളുടെ വളര്‍ച്ചയിലുള്ള ഇടിവാണ് റിക്രൂട്ട്‌മെന്റിനേയും ബാധിച്ചത്. നിയമനങ്ങളിലുണ്ടാകുന്ന വീഴ്ചകള്‍ അപ്രതീക്ഷിതമല്ലെന്നും വളര്‍ച്ച നിരക്കിലുണ്ടാകുന്ന കുറവും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും നിയമനങ്ങളുടെ എണ്ണം കുറച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

ഐടിയില്‍ വളര്‍ച്ച കുറയുന്നു

ഐടിയില്‍ വളര്‍ച്ച കുറയുന്നു

നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടനുസിരച്ച് ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ശുഭകരമല്ല. അടുത്തിടെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

പദ്ധതികളില്‍ കാലതാമസം

പദ്ധതികളില്‍ കാലതാമസം

പദ്ധതികളിലുണ്ടായ കാലതാമസവും അനിശ്ചിതത്വവുമാണ് ഐടി കമ്പനികളുടെ നിരാശയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളുള്‍പ്പെടെയുള്ള വലിയ ക്ലൈന്റുകള്‍ അവരുടെ സോഫ്റ്റ്വെയര്‍ വികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും സ്വന്തം ഉടമസ്ഥതയിലുള്ള കാപ്റ്റീവ് സെന്ററുകളിലേക്ക് മാറ്റുന്നതും ഐടി കമ്പനികളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. Read Also: ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു ജോലിക്കിനി എന്തുചെയ്യും

English summary

Hiring by top 4 Indian IT companies dips 43% in Q2

Total hiring by top-four Indian IT companies in the September quarter stood at 14,421, a decline of 43 per cent from a year-ago period, mainly due to a slowdown in growth of these companies, says a report.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X