ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കുന്നു ജോലിക്കിനി എന്തുചെയ്യും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2009ന് ശേഷം ആദ്യമായി ക്യാമ്പസ് റിക്രൂട്ട്‌മെന്റുകള്‍ നിലയ്ക്കാന്‍ പോകുന്നു. കമ്പനികളുടെ ഓട്ടേമേഷനും ജോലിക്കാരുടെ എണ്ണം കുറക്കുന്നതുമാണ് എഞ്ചിനിയറിംഗ് കോളേജുകളിലെ ക്യാമ്പസ് റിക്രൂട്ടമെന്റുകളെ ബാധിക്കുക.

ഐടി മേഖല

ഐടി മേഖല

ഇന്ത്യയില്‍ വര്‍ഷം തോറും 16 ലക്ഷം എഞ്ചിനിയറിംഗ് ബിരുദധാരികള്‍ പഠിച്ചിറങ്ങുന്നുണ്ട്. ഇതില്‍ രണ്ട് ലക്ഷത്തോളം പേര്‍ ഐടി മേഖലയിലേക്കാണ് പോകുന്നത്.കഴിഞ്ഞ വര്‍ഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ രണ്ട് ലക്ഷം എഞ്ചിനീയര്‍മാരെയാണ് ഐടി മേഖല കൂടെക്കൂട്ടിയത്.

ഇന്‍ഫോസിസും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നു

ഇന്‍ഫോസിസും ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നു

ഐ.ടി. രംഗത്തെ ആഗോള മാന്ദ്യവും വര്‍ധിച്ചുവരുന്ന ഓട്ടോമേഷനും കാരണം ക്യാമ്പസ് നിയമനം കുറയ്ക്കാന്‍ ഇന്‍ഫോസിസും തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ 20,000 എന്‍ജിനീയര്‍മാരെയാണ് ഇന്‍ഫോസിസ് രാജ്യത്തെ ക്യാമ്പസുകളില്‍ നിന്ന് കണ്ടെത്തിയത്. ഈ വര്‍ഷം റിക്രൂട്ട്‌മെന്റ് 3,000 ആയി കുറയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിജിറ്റലൈസേഷന്‍: ആവശ്യങ്ങള്‍ മാറുന്നു

ഡിജിറ്റലൈസേഷന്‍: ആവശ്യങ്ങള്‍ മാറുന്നു

ഐടി മേഖലയുടെ വ്യാപ്തിയും ഡിജിറ്റലൈസേഷനും കൂടി വരുന്നുണ്ട്.ഭാവിയിലെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് നിലവിലുള്ള വര്‍ക്ക്‌ഫോഴ്‌സിനെ കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഐടി കമ്പനികള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഐടി കമ്പനികള്‍ക്ക് ശരിയായ ട്രെയിനിംഗ് രീതികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് നാസ്‌കോം പ്രസിഡെണ്ടായ ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

ശമ്പളവര്‍ധനയില്ല

ശമ്പളവര്‍ധനയില്ല

ടെക് കമ്പനികള്‍ കഴിഞ്ഞ വര്‍ഷവും അതിനു മുന്‍പും രണ്ട് ലക്ഷം എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്തു. ആറ് വര്‍ഷത്തിന് ശേഷം ശമ്പളവര്‍ധനവിനുള്ള വാഗ്ദാനത്തോടെയാണ് റിക്രൂട്ട്‌മെന്റ് നടന്നത്. പക്ഷേ ഈ വര്‍ഷം ശമ്പള വര്‍ധനക്കുള്ള പ്രതീക്ഷയില്ല.

English summary

Engineering campus hiring may fall first time since 2009

For the first time since 2009, campus recruitment of grads could fall across engineering colleges as companies resort to automation of entry-level coding jobs and look at optimizing their bench strength.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X