ഇന്ത്യ തീർച്ചയായും കണ്ടു പഠിക്കേണ്ട ഏഴ് തൊഴിൽ നിയമങ്ങൾ
തിരക്കു പിടിച്ച ജീവിതത്തിനിടയിൽ കുടുംബവും തൊഴിലും ഒരുമിച്ച് കൊണ്ടുപോകാൻ പെടാപ്പാട് പെടുന്നവരാണ് നമ്മളിലധികവും. ജോലി തിരക്കുകൾക്കിടയിൽ കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും പലർക്കും സമയം കിട്ടാറില്ല. ആഴ്ച്ചയിൽ ആകെ കിട്ടുന്ന ഒന്നോ രണ്ടോ അവധിക്ക് ശേഷം വീണ്ടും അടുത്ത അവധിക്കായി കാത്തിരിക്കുന്നവരാണ് അധികവും. എന്നാൽ തൊഴിൽ നിയമങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ കണ്ടു പഠിക്കേണ്ട ചില തൊഴിൽ നിയമങ്ങൾ ഇതാ...
വായനയ്ക്കായി ഇടവേള
അമേരിക്കയുടെ പുതിയ ദേശീയ വായന നിയമനുസരിച്ച് സർക്കാർ ജീവനക്കാർക്ക് ജോലിക്കിടെ വായിക്കാൻ പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. വായന ഒരു ശീലമാക്കാൻ ഇത് ഒരു പരിധി വരെ സഹായിച്ചേക്കാം. മാത്രമല്ല പുസ്തകപ്പുഴുക്കളായ ചിലർക്ക് ഇത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. പുതിയ കമ്പനിയിൽ ജോലി കിട്ടിയോ??? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
നാല് ദിവസം ജോലി മൂന്ന് ദിവസം അവധി
പകുതി ദിവസം ജോലിയും പകുതി ദിവസം അവധിയും സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ വേഗം ബാഗ് പായ്ക്ക് ചെയ്ത് നെതർലാൻഡ്സിലേയ്ക്ക് പൊയ്ക്കൊള്ളൂ. അവിടെ നാല് ദിവസം മാത്രമാണ് ജോലി. ബാക്കി മൂന്ന് ദിവസം അവധിയും. പ്രസവാവധി, കുഞ്ഞ് ജനിച്ചാൽ പിതാവിന് ലഭിക്കുന്ന അവധി എന്നിവയൊക്കെ ഇവിടെ കൃത്യമായി തന്നെ ലഭിക്കും. ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് ഉടൻ 30 ലക്ഷം തൊഴിലവസരങ്ങൾ
ശമ്പളത്തോടെ അവധി ആഘോഷിക്കാം
ആസ്ത്രേലിയയിൽ ഒരു വർഷം 22 ദിവസം ശമ്പളത്തോടു കൂടി അവധി ആഘോഷിക്കാം. 25 വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അവധി അതിലും കൂടുതൽ ലഭിക്കും. എന്നാൽ ടൂർ പോകാതെ ഈ ദിവസങ്ങളിൽ ജോലി ചെയ്താൽ ഇരട്ടി ശമ്പളവും ലഭിക്കും. നിങ്ങളുടെ കമ്പനി ഈ ആനുകൂല്യങ്ങൾ നിങ്ങൾക്ക് നൽകാറുണ്ടോ???
ഓഫീസിന് പുറത്ത് നോ ജോലി
ഫ്രാൻസിൽ ജോലി സമയം കഴിഞ്ഞ് ഓഫീസിൽ നിന്ന് പുറത്തു പോയാൽ പിന്നെ ജീവനക്കാർ ജോലി സംബന്ധമായ യാതൊരു കാര്യങ്ങളും ചെയ്യേണ്ട. ജോലിസ്ഥലത്തെ ഇ-മെയിലുകൾ സമ്മർദ്ദത്തിന്റെ ഒരു പ്രധാന ഉറവിടമാണ്. അതുകൊണ്ട് അവധി ദിവസങ്ങളിൽ ഈ ഇ-മെയിലുകൾ തുറക്കേണ്ട ആവശ്യമില്ല. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...
യാത്രാസമയവും ജോലി സമയവും
യൂറോപ്പ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് രണ്ട് വർഷം മുമ്പ് ജോലി സമയം സംബന്ധിച്ച് ഒരു സുപ്രധാന വിധിന്യായം പ്രഖ്യാപിച്ചിരുന്നു. അതായത് താമസസ്ഥലത്ത് നിന്ന് ഓഫീസിലേയ്ക്കും ഓഫീസിൽ നിന്ന് താമസസ്ഥലത്തേയ്ക്കുമുള്ള യാത്ര സമയം ജോലി സമയത്തിനുള്ളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കോടതിയുടെ വിധി. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്താനാണിത്. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!
പിരിച്ചുവിടലില്ല
പോർച്ചുഗലിൽ തൊഴിലാളികളെ പിരിച്ചുവിടാനാകില്ല. രാജ്യത്ത് തൊഴിൽ നിയമം അനുസരിച്ച് വിരമിക്കൽ കാലയളവ് നിർവചിക്കപ്പെട്ടിട്ടില്ല. ജീവനക്കാർ രാജി സമർപ്പിച്ചാൽ മാത്രമേ കമ്പനി അവരെ പുറത്താക്കൂ. ഗൂഗിളിൽ ജോലി വേണോ??? ഇതാ സുവർണാവസരം...ഇന്ത്യയിൽ ജീവനക്കാരെ ഇരട്ടിയാക്കുന്നു
ഉച്ചമയക്കത്തിന് സമയം
ജപ്പാനിലെ കമ്പനികളിൽ ജോലിക്ക് ശേഷമുള്ള ഇടവേളകളിൽ ജീവനക്കാരെ ഉറങ്ങാൻ പ്രോത്സാഹിപ്പിക്കും. കഠിനമായ ജോലിയ്ക്ക് ശേഷം ജീവനക്കാരുടെ ക്ഷീണമകറ്റാനാണ് ഈ നിയമം. ഇതിനായി കമ്പനികൾ തന്നെ പ്രത്യേക മുറികളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടാകും. അമേരിക്കയിൽ എളുപ്പത്തിൽ ജോലി നേടാം, വിസയ്ക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ?
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications