ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്ത് ചെയ്യും??? ടെൻഷൻ വേണ്ട, ജോലിക്കൊപ്പം ഇനി പിഎഫും മാറും

Posted By:
Subscribe to GoodReturns Malayalam

ജോലി മാറിയാലും ഇനി പിഎഫ് അക്കൗണ്ടിന്റെ പിന്നാലെ നടക്കേണ്ട. നിങ്ങളുടെ ജോലിക്കൊപ്പം ഇനി പിഎഫ് അക്കൗണ്ടും മാറും. അടുത്ത മാസം മുതൽ ഇത് നടപ്പിലാക്കുമെന്ന് ചീഫ് പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ വി പി ജോയ് പറഞ്ഞു.

നിലവിൽ ജോലിയിൽ മാറ്റം വരുത്തുമ്പോഴെല്ലാം അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയാണ് പതിവ്. പിന്നീട് അക്കൗണ്ട് പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വയം സ്വീകരിക്കണം. എന്നാൽ ഇനി മുതൽ ആ ബുദ്ധിമുട്ട് ഒഴിവാക്കാം.

ജോലി മാറുമ്പോൾ പിഎഫ് അക്കൗണ്ട് എന്ത് ചെയ്യും???

ഇപ്പോൾ ആധാർ പിഎഫ് അക്കൗണ്ടുമായും ബന്ധിപ്പിക്കണം. അതുകൊണ്ട് ജോലി മാറുന്നതിനൊപ്പം സ്ഥിര അക്കൌണ്ടായ പിഎഫ് അക്കൌണ്ടുകൾ ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല. ഇതേ അക്കൗണ്ട് തന്നെ പിന്നീടും ഉപയോ​ഗിക്കാവുന്നതാണ്.

അപേക്ഷയൊന്നുമില്ലാതെ വെറും മൂന്നു ദിവസത്തിനകം പിഎഫ് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വി പി ജോയ് പറഞ്ഞു. ഭാവിയിൽ ആധാർ ഐഡി പരിശോധിച്ച് അപ്പോൾ തന്നെ അക്കൌണ്ട് മാറ്റാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

malayalam.goodreturns.in

English summary

Your PF account will now be automatically transferred if you change your job

From next month, your PF account will be transferred automatically when you change your job, chief provident fund commissioner V P Joy has said.
Story first published: Friday, August 11, 2017, 11:30 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns