നിങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകനാണോ....എങ്കില്‍ ഈ കഴിവുകള്‍ എന്തായാലും വേണം

By Staff
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏതൊരു ബിസിനസ്സ് സംരംഭകനെയും വേറിട്ടു നിര്‍ത്തുന്നതില്‍ നിര്‍ണായകമാകുന്ന ഒട്ടേറെ ഗുണങ്ങളുണ്ട്. ആ ഗുണങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ കമ്പനിക്ക് നല്ലത് മാത്രമേ നല്‍കൂ. ഈ കഴിവുകളും ഗുണങ്ങളും നിങ്ങള്‍ക്ക് ഉണ്ടോയെന്നും, അഥവാ ഇല്ലെങ്കില്‍ എങ്ങനെ അത് സ്വന്തമാക്കാമെന്നും നോക്കാം:-

 

പരാജയങ്ങള്‍ ലഘുവാക്കാനുള്ള കഴിവ്

പരാജയങ്ങള്‍ ലഘുവാക്കാനുള്ള കഴിവ്

വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്താവുന്ന മറ്റൊരു സവിശേഷതയാണ് മാറ്റങ്ങളെ സ്വീകരിക്കാനുള്ള കഴിവ്. തങ്ങളുടെ സംരംഭത്തിലെയും ആശയത്തിലെയും പിഴവുകളെ വളരെ വേഗം കണ്ടെത്തി തിരുത്തുന്നത് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. സ്വന്തം ആശയം ഉപഭോക്താവിന്റെ കാഴ്ചപ്പാടുകളുമായി ചേര്‍ന്നു പോകുന്നില്ല എന്നു വളരെ വേഗം തിരിച്ചറിയുകയും എന്നാല്‍ ആശയത്തിന്റെ അടിസ്ഥാന സ്വാഭാവത്തില്‍ മാറ്റം വരുത്താതെ പുതിയ ഉല്‍പ്പന്നമോ സേവനമോ അവതരിപ്പിച്ച് നേട്ടം കൊയ്യുകയും ചെയ്ത നിരവധി സ്റ്റാര്‍ട്ടപ്പുകളുണ്ട്. നിങ്ങളുടെ ആശയത്തിന്റെ പരാജയം വളരെ വേഗം സമ്മതിക്കുക എന്നല്ല ഇതിനര്‍ത്ഥം, ആ പരാജയം ഏറ്റവും ലഘുവായതാകാന്‍ ജാഗ്രത പുലര്‍ത്തുക എന്നതാണ്. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

സ്വന്തം ആശയത്തിലുള്ള വിശ്വാസം

സ്വന്തം ആശയത്തിലുള്ള വിശ്വാസം

ശരിയായ ഗവേഷണങ്ങളിലൂടെയും പഠനത്തിലൂടെയും തങ്ങളുടെ ആശയത്തെക്കുറിച്ചുണ്ടാക്കുന്ന ഇളകാത്ത വിശ്വാസം ഒരു സംരംഭകന് ആവശ്യമാണ്. സ്വന്തം സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താനാകാത്ത സംരംഭകന് ഉപഭോക്താക്കളുടെ ആവശ്യം തിരിച്ചറിയാനാകില്ല. ഉപഭോക്താവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു അപര്യാപ്തതയോ ബുദ്ധിമുട്ടോ കണ്ടെത്തി അതിന് പരിഹാരമായി അവതരിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ വിജയം കണ്ടെത്തുക. പരമ്പരാഗത രീതിയില്‍ നിന്ന് വേറിട്ട ആശയങ്ങള്‍ക്കായാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കൂടുതലായും ശ്രമിക്കുക. സ്വാഭാവികമായും അത്തരം ആശയങ്ങളെക്കുറിച്ച് സംശയാലുക്കളായവരുടെ എണ്ണവും കൂടുതലായിരിക്കും. വിമര്‍ശകര്‍ക്ക് മാന്യമായി മറുപടി പറയാനും സ്വന്തം ആശയത്തെ കൃത്യമായി അവതരിപ്പിക്കാനും സാധിക്കുന്ന സംരംഭകര്‍ക്ക് മുന്നോട്ടുപോക്ക് ഏറെക്കുറെ സുഗമമാകും. മോദിയുടെ എട്ടിന്റെ പണി; കാശ് വാരിയത് ഈ ബിസിനസുകാരൻ

ആത്മവിശ്വാസം

ആത്മവിശ്വാസം

ആശയവിനിമയത്തിനുള്ള വൈഭവവും ആത്മവിശ്വാസവുമാണ് മറ്റൊരു പ്രധാന ഘടകം. ചുരുങ്ങിയ വാക്കുകളില്‍ ലളിതമായി തങ്ങള്‍ നല്‍കുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിവരിക്കാന്‍ നിങ്ങള്‍ക്കായില്ലെങ്കില്‍ അവിടെ നിങ്ങള്‍ പരാജയപ്പെട്ടു. നിക്ഷേപകരുടെയും ജീവനക്കാരുടെയും ശ്രദ്ധയും താല്‍പ്പര്യവും ആകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന സംരംഭകര്‍ മികച്ച അവസരങ്ങള്‍ സ്വന്തമാക്കുന്നു. കഴിവിനും അടിസ്ഥാന വിഭവങ്ങള്‍ക്കുമൊപ്പം ആത്മവിശ്വാസവും കൂടിച്ചേര്‍ന്നാല്‍ ഏതൊരു സംരംഭത്തെയും മുന്നോട്ടുനയിക്കുന്നത് പ്രയാസകരമാവില്ല. വീട്ടില്‍ നിന്നൊരു ബിസിനസ്, നിങ്ങള്‍ക്ക് എന്തുകൊണ്ട് ചിന്തിച്ചുകൂടാ

കൂട്ടായി പ്രവര്‍ത്തിക്കാനുള്ള കഴിവ്

കൂട്ടായി പ്രവര്‍ത്തിക്കാനുള്ള കഴിവ്

മികവുറ്റ ജീവനക്കാരെയും പങ്കാളികളെയും കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നത് സംരംഭത്തിന്റെ തന്നെ പരാജയത്തിലേക്കുള്ള തുടക്കമാണ്. ജീവനക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ തുടക്കത്തിലേ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യത്തില്‍ മികച്ച പ്രൊഫഷണലുകളുടെ സഹായം തേടുന്നതിനും സംരംഭകര്‍ മടിക്കേണ്ടതില്ല. സംരംഭകനും തുടക്കത്തിലുള്ള കുറച്ച് ജീവനക്കാരും ചേര്‍ന്നാണ് ഏതു സ്ഥാപനത്തിന്റെയും സംസ്‌കാരവും മികവും രൂപപ്പെടുത്തിയെടുക്കുന്നത്. പിന്നീട് മികച്ച അവസരങ്ങളും ജീവനക്കാരും ലഭിക്കുന്നതിനും ഇത് നിര്‍ണായകമാണ്. എന്തുകൊണ്ടാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പ് കമ്പനികളും പൊട്ടി പാളീസാവുന്നത്, പരിശോധിക്കാം

malayalam.goodreturns.in

English summary

Start up enterpreneurs should know about these things

Start up enterpreneurs should know about these things
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X