എന്തുകൊണ്ടാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പ് കമ്പനികളും പൊട്ടി പാളീസാവുന്നത്, പരിശോധിക്കാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊപ്പോസലില്‍ വായിക്കുമ്പോള്‍ കൊള്ളാം, ചര്‍ച്ച ചെയ്യുമ്പോള്‍ ഏറെ ആകര്‍ഷകം. പക്ഷെ, പലപ്പോഴും ഇത്തരം ആശയങ്ങള്‍ ആ മേഖലയുടെ വിവിധ വശങ്ങള്‍ കണക്കിലെടുക്കാറില്ല. പലര്‍ക്കും വിശദമായ ബിസിനസ് പ്ലാനുകളും ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അവ പരാജയപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

 
എന്തുകൊണ്ടാണ് ഭൂരിഭാഗം  കമ്പനികളും വിജയിക്കാത്തത്‌

അതുപോലെ തന്നെ, ഒരുമിച്ച് പഠിച്ച അല്ലെങ്കില്‍ ഒരേ രീതിയില്‍ ചിന്തിക്കുന്ന സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു സംരംഭം തുടങ്ങുന്നത് സ്വാഭാവികം. ഇവരുടെ സമാന ചിന്താഗതിയും താല്‍പ്പര്യങ്ങളും സംരംഭത്തെ സഹായിക്കുന്നതിന് പകരം അതിന്റെ പിളര്‍പ്പിന് കാരണവുമായ സംഭവങ്ങളും ഉണ്ടാകാറുണ്ട്. തുടങ്ങി 18 മാസത്തിനുള്ളില്‍ തന്നെ 85 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പൂട്ടിക്കെട്ടും എന്നാണ് കണക്ക്, ഇതില്‍ 65 ശതമാനം കേസുകളിലും പ്രശ്നം സ്ഥാപകര്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളാണ്.

ഇവ ഒഴിവാക്കിയാല്‍ നല്ലത്

  • ഒരു പ്രശ്നത്തിന് പരിഹാരമാകുന്ന സര്‍വീസുകളും ഉല്‍പ്പന്നങ്ങളുമാണ് തുടങ്ങേണ്ടത്. വെറുതെ ഒരു താല്‍പ്പര്യത്തിന്റെ പുറത്ത് വാങ്ങാവുന്നവ ആകരുത് ഇവ.
  • പുറമെ നിന്നുള്ള മൂലധനത്തെ ഒരുപാട് ആശ്രയിച്ച് കൊണ്ട് പദ്ധതികള്‍ പ്ലാന്‍ ചെയ്യരുത്.
  • ഒന്നിലേറെ സ്ഥാപകരുള്ളത് റിസ്‌ക് കുറക്കും. പല ആശയങ്ങളും ചര്‍ച്ച ചെയ്യാനും മികച്ചവ മാത്രം സ്വീകരിക്കാനും ഇത് സഹായിക്കും. പക്ഷെ, തീരുമാനങ്ങള്‍ എടുക്കുന്ന കാര്യം വൈകുന്നതിന് ഇത് കാരണമാകാനും പാടില്ല.
  • ബിസിനസിന്റെ അടിസ്ഥാന കാര്യങ്ങളെ കുറിച്ച് പരസ്പര ധാരണ വേണം.
  • മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ തരാന്‍ മെന്റര്‍മാരുടെ ഒരു പാനല്‍ ഉണ്ടാക്കുന്ന്ത് എപ്പോഴുംനല്ലതാണ്.
  • ക്യാഷ് ഫ്ളോയില്‍ പ്രത്യേക ശ്രദ്ധ വേണം
  • സ്ഥാപനത്തിന് വ്യക്തമായ സംഘടനാ സംവിധാനം വേണം. ജോലികളും ഉത്തരവാദിത്തങ്ങളും ഡെലിഗേറ്റ് ചെയ്യാന്‍ സ്ഥാപകര്‍ ശ്രമിക്കണം.

Read Also: എന്താണ് എസ്ബിഐ സ്മാര്‍ട്ട് ഗ്യാരന്റീഡ് സേവിംഗ്‌സ് പ്ലാന്‍?ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം

English summary

Why most of the start up companies wont succeed in their fields

Why most of the start up companies wont succeed in their fields
Story first published: Tuesday, February 28, 2017, 12:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X