ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്!!! ഇന്ത്യയിൽ അടുത്ത വർഷം തൊഴിലവസരങ്ങൾ കുറയും

ജിഡിപി വളർച്ച കുറഞ്ഞതോടെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറയാൻ സാധ്യത

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറയാൻ കാരണം കുറഞ്ഞ ജിഡിപി വളർച്ചാ നിരക്കാണെന്ന് റിപ്പോ‍ർട്ടുകൾ. സാമ്പത്തിക സർവേ പ്രകാരം 2012 മാർച്ചിൽ സംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ 46.8 മില്യൺ ആണ്. ഓരോ വർഷവും ഒഫീഷ്യൽ സെക്ടറിൽ 2-3 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നുമുണ്ട്. എന്നിട്ടും ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്.

 

ജിഡിപി നിരക്ക്

ജിഡിപി നിരക്ക്

ഈ വർഷം രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം 2 ശതമാനം കുറഞ്ഞ് 5.7 ശതമാനത്തിലാണ് എത്തി നിൽക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 7.9 ശതമാനമായിരുന്നു. ജിഡിപി വളർച്ച ഇത്തരത്തിൽ കുറയുകയാണെങ്കിൽ ഇന്ത്യയിലെ തൊഴിൽരഹിതരുടെ എണ്ണം വീണ്ടും കൂടും. ഇൻഫോസിസിൽ ജോലി വേണോ?? 6000ത്തോളം എൻജിനീയർമാർക്ക് അവസരം

ജിഡിപി ഒരു ശതമാനം വർദ്ധിച്ചാൽ

ജിഡിപി ഒരു ശതമാനം വർദ്ധിച്ചാൽ

ജിഡിപി വളർച്ചയിൽ ഉണ്ടാകുന്ന വർദ്ധനവ് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജിഡിപി വളർച്ചയിൽ ഒരു ശതമാനം വർദ്ധനവ് ഉണ്ടായാൽ അത് ഒരു മില്യൺ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

ചിന്തകൾ മാറണം

ചിന്തകൾ മാറണം

ജനങ്ങൾ പുനർവിചിന്തനം ചെയ്യേണ്ട സമയം കഴിഞ്ഞു. കാരണം എല്ലാവരും പഠിക്കേണ്ടത് എംബിഎയോ എൻജിനീയറിംഗോ അല്ല. എല്ലാ മേഖലകളിലും വളർച്ചയുണ്ടാകണമെങ്കിൽ ഓരോ മേഖലയ്ക്കും അനുയോജ്യരായ തൊഴിലാളികളും ഉണ്ടാകണം. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അഡിക്കോ ഇന്ത്യ കൺട്രി മാനേജർ, എം.ഡി പ്രിയൻഷു സിംഗ് പറയുന്നു. കേട്ടാല്‍ വിശ്വസിക്കാനാവില്ല 2030ല്‍ ലോകം ഭരിക്കും ഈ രാജ്യങ്ങള്‍

ടെലികോം മേഖല

ടെലികോം മേഖല

കഴിഞ്ഞ കുറച്ച് വർഷങ്ങൾ പരിശോധിച്ചാൽ ജിഡിപി വളർച്ച തൊഴിൽസേവന മേഖലകളിലൂടെയല്ല, മറിച്ച് സാമ്പത്തിക സേവനങ്ങൾ, ടെലികോം, ഐടി, ബിപിഒ തുടങ്ങിയവയിലൂടെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നതെന്നാണ് ക്രിസിൽ ചീഫ് ഇക്കണോമിസ്റ്റായ ധർമകിർത്തി ജോഷിയുടെ അഭിപ്രായം. ടെലി കമ്മ്യൂണിക്കേഷന്‍ രം​ഗത്ത് ഉടൻ 30 ലക്ഷം തൊഴിലവസരങ്ങൾ

തൊഴിലവസരങ്ങൾ വർദ്ധിച്ച മേഖലകൾ

തൊഴിലവസരങ്ങൾ വർദ്ധിച്ച മേഖലകൾ

2017ൽ മാനേജ്മെൻറ്, ടെലികോം, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല എന്നിവിടങ്ങളിൽ തൊഴിലവസരങ്ങൾ വർദ്ധിച്ചിട്ടുണ്ട്. നോട്ട് നിരോധനവും, ജിഎസ്ടിയുമൊക്കെ നേരിയ തോതിൽ ബാധിച്ചുവെങ്കിലും ഈ മേഖലകളിൽ തൊഴിലവസരങ്ങൾ കുറഞ്ഞിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മോദി പറഞ്ഞത് കല്ലുവച്ച നുണയോ?? ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം!!!

ട്രംപിന്റെ പദ്ധതി

ട്രംപിന്റെ പദ്ധതി

ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ 16 ശതമാനം പേരും യുഎസിലാണ്. ഇത് ഏതൊരു രാജ്യത്തേക്കാളും കൂടുതലാണ്. അതിനാല്‍, ട്രംപിന്റെ പദ്ധതി നടപ്പിലാക്കിയാല്‍ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് കൂടാതെ, വിദേശത്തു നിന്നും കോള്‍ സെന്റര്‍ സേവനങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഗ്രാന്റുകളും വായ്പകളും അനുവദിക്കുന്നതില്‍ നിന്നും ഒഴിവാക്കുന്നതിന് യുഎസ് കോണ്‍ഗ്രസില്‍ ഒരു ബില്ലും അവതരിപ്പിക്കപ്പെട്ടു. ഇത്തരത്തിലുള്ള ഒരുനീക്കം രാജ്യത്തെ ഐടി, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) ജോലികളെ വലിയ തോതില്‍ ബാധിക്കും. 10 വര്‍ഷത്തിനുള്ളില്‍ അതിസമ്പന്നരാവും ഈ രാജ്യങ്ങള്‍

malayalam.goodreturns.in

English summary

Slow GDP growth casts shadow on job market

The moderation in GDP growth rate may further widen the gap between the number of job aspirants entering the market and the rate at which job creation is taking place.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X