ഇൻഫോസിസിൽ ജോലി വേണോ?? 6000ത്തോളം എൻജിനീയർമാർക്ക് അവസരം

ഇൻഫോസിസ് രണ്ട് വർഷത്തിനുള്ളിൽ 6000 എൻജിനീയർമാരെ നിയമിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇൻഫോസിസ് 6000 എൻജിനീയർമാരെ നിയമിക്കും. കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആറായിരത്തോളം യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതെന്ന് ഇന്‍ഫോസിസ് താത്ക്കാലിക സി.ഇ.ഒ.യും എം.ഡി.യുമായ യു.ബി. പ്രവീണ്‍ റാവു പറഞ്ഞു.

കഴിഞ്ഞ വർഷവും 6000 പേരെ കമ്പനി നിയമിച്ചിരുന്നെന്നും പ്രവീണ്‍ റാവു പറഞ്ഞു. ഇന്ത്യയില്‍ ഓരോ വര്‍ഷവും നിരവധി ബിരുദക്കാര്‍ പഠനം പൂര്‍ത്തിയാക്കുന്നുണ്ടെങ്കിലും 20 മുതൽ 30 ശതമാനം പേർ മാത്രമാണ് ജോലിക്ക് പ്രാപ്തരായിട്ടുള്ളത്. ഇവരെയാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻഫോസിസിൽ ജോലി വേണോ?? 6000ത്തോളം എൻജിനീയർമാർക്ക് അവസരം

വിസ പ്രശ്നങ്ങൾ മറികടക്കാനും യുഎസിലെയും യൂറോപ്പിലെയും അവസരങ്ങൾ മുതലെടുക്കാനുമായി അവിടെയും റിക്രൂട്മെന്റ് നടത്തുന്നുണ്ട്.
നിലവിൽ 1.98 ലക്ഷം ജീവനക്കാരാണ് ഇൻഫോസിസിലുള്ളത്.

വിശാല്‍ സിക്ക രാജിവച്ചതിനെ തുടര്‍ന്നാണ് പ്രവീണ്‍ റാവുവിന് സിഇഒയുടെയും എംഡിയുടെയും അധിക ചുമതല നല്‍കിയത്. പുതിയ സിഇഒയെ
കമ്പനി ഇതുവരെ കണ്ടെത്തിയിട്ടില്ല.

malayalam.goodreturns.in

English summary

Infosys to hire 6,000 engineers annually over next 2 years

Unfazed by the recent upheavals at the board, Infosys will continue to hire about 6,000 engineers annually over next 1-2 years, same as last fiscal, according to a top company official.
Story first published: Monday, September 11, 2017, 14:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X