അസുഖം വരുമ്പോള്‍ ഇന്‍ഷുറന്‍സ് കിട്ടിയില്ലെങ്കിലോ ?ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ അഞ്ച് അബദ്ധങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എപ്പോഴും പോളിസികള്‍ മാറുന്ന മേഖലയാണ് ഇന്‍ഷുറന്‍സ്. അതുകൊണ്ടുതന്നെ പോളിസിയെടുക്കും മുന്‍പേ വ്യക്തമായ ധാരണ വേണം. ഏജന്റുമാര്‍ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാതെ പോളിസികളില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് നോക്കണം. ചിലപ്പോള്‍ പോളിസികള്‍ നിരസിക്കപ്പെടുമ്പോഴാണ് പോളിസിയെടുക്കുമ്പോള്‍ ശ്രദ്ധിക്കാഞ്ഞ പല നിയമങ്ങളെപ്പറ്റിയും ശ്രദ്ധിക്കുക.

 

രോഗം വന്നാല്‍ എല്ലാ ചെലവുകളും ലഭിക്കും

രോഗം വന്നാല്‍ എല്ലാ ചെലവുകളും ലഭിക്കും

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ അതില്‍ ആശുപത്രി ചെലവിനത്തില്‍ ഓരോന്നിനും പരിധി നിശ്ചയിച്ചിട്ടുണ്ടാകും. അസുഖം വന്നാല്‍ പോളിസി പ്രകാരം അനുവദനീയമായ ചെലവുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സാരം.

2. എല്ലാ രോഗങ്ങള്‍ക്കും കവറേജ് നല്‍കും

2. എല്ലാ രോഗങ്ങള്‍ക്കും കവറേജ് നല്‍കും

ആദ്യമായി പോളിസി എടുക്കുമ്പോള്‍ ആദ്യ വര്‍ഷങ്ങളില്‍ പരിധിയില്‍ വരാത്ത അസുഖങ്ങളുണ്ട്. അതിനാല്‍ പോളിസിയില്‍ കവര്‍ ചെയ്യപ്പെടാത്ത അസുഖങ്ങള്‍ക്ക് ക്ലെയിം നല്‍കിയാല്‍ ഇന്‍ഷുറന്‍സ് കമ്പനി തുക അനുവദിക്കില്ല.

3. ഒരാള്‍ക്ക് ഒരു പോളിസിയേ എടുക്കാനാകൂ

3. ഒരാള്‍ക്ക് ഒരു പോളിസിയേ എടുക്കാനാകൂ

ആര്‍ക്കും ഒന്നിലധികം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാവുന്നതാണ്. വിവിധ കമ്പനികളുടെ പോളിസികള്‍ എടുക്കുന്നതിനും നിയമ തടസമില്ല. രണ്ടും മൂന്നും പോളിസികള്‍ ഉള്ളവര്‍ക്ക് അസുഖം വന്നാല്‍ ഏത് പോളിസിയില്‍ നിന്നുവേണമെങ്കിലും ക്ലെയിം ചെയ്യാം. ഒന്നിലധികം പോളിസികളിലായി ഒരുമിച്ച് ക്ലെയിം ചെയ്യാനും സാധിക്കും.

4. ഇന്ത്യയാകെ സൗജന്യ ചികില്‍സ ലഭിക്കും

4. ഇന്ത്യയാകെ സൗജന്യ ചികില്‍സ ലഭിക്കും

ഇന്ത്യയിലെ എല്ലാ നഗരങ്ങളെയും മൂന്ന് സോണുകളാക്കി തിരിച്ചുകൊണ്ടാണ് പോളിസികളില്‍ പ്രീമിയം നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമങ്ങളില്‍ നിന്ന് പോളിസി എടുക്കുമ്പോള്‍ കുറഞ്ഞ പ്രീമിയത്തിനാണത് ലഭിക്കുന്നത്. മെട്രോ നഗരങ്ങളുടെ നിരക്ക് കൂടുതലായിരിക്കും. അതുകൊണ്ട് ഒരു സ്ഥലത്തുനിന്ന് പോളിസി എടുത്ത് വേറൊരിടത്ത് ചികിത്സ തേടുമ്പോള്‍ തുകയില്‍ വ്യത്യാസം വരും.

5. രോഗമറിയിക്കണം

5. രോഗമറിയിക്കണം

പോളിസി എടുക്കുന്ന സമയത്ത് നിലവിലുള്ള അസുഖത്തിന്റെ വിവരം മറച്ചുവക്കുന്നത് നന്നല്ല. മുന്‍പ് അസുഖം ഉണ്ടായിരുന്നതായി കമ്പനി കണ്ടെത്തിയാല്‍ അത് ക്ലെയിം നിരസിക്കുന്നതിനിടയാക്കും.

English summary

Five mistakes to avoid while taking health insurance policy

People often don’t purchase health insurance, which, with term insurance, should be among the top two covers to have.
Story first published: Thursday, September 22, 2016, 12:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X