ഓരോ മണിക്കൂറിലും 550 ജോലികള്‍ നിലയ്ക്കുന്നു,ഇങ്ങനെ പോയാല്‍ വരുന്നത് ജോലിയില്ലാകാലം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: നാലു വര്‍ഷമായി ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഇല്ലാതാകുന്നത് 550 തൊഴിലവസരങ്ങള്‍. 70 ലക്ഷം തൊഴിലവസരങ്ങളാണ് 2050 ആകുമ്പോഴേക്കും നിലയ്ക്കാന്‍ പോകുന്നതെന്ന് പുതിയ പഠനം.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രഹാര്‍ എന്ന സംഘടനയാണ് ഇന്ത്യയിലെ തൊില്‍ നഷ്ടങ്ങളെക്കുറിച്ച് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.

 പുതിയ തൊഴിലവസരങ്ങളില്ല

പുതിയ തൊഴിലവസരങ്ങളില്ല

2015ല്‍ രാജ്യത്തു പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.35 ലക്ഷം ജോലി അവസരങ്ങള്‍ മാത്രമാണെന്ന് ലേബര്‍ ബ്യൂറോ ഈ വര്‍ഷം ആദ്യത്തില്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നുണ്ട്. 2011-ല്‍ അത് ഒമ്പതു ലക്ഷവും 2013-ല്‍ 4.19 ലക്ഷവുമായിരുന്നു.

നഷ്ടം കൂടുതല്‍ ഇവര്‍ക്ക്

നഷ്ടം കൂടുതല്‍ ഇവര്‍ക്ക്

എല്ലാവരെയും തൊഴില്‍ നഷ്ടം ബാധിക്കുന്നുണ്ട്. എങ്കിലും, കര്‍ഷകര്‍ ചെറുകിട വ്യാാപരികള്‍ കരാര്‍ ജീവനക്കാര്‍ നിര്‍മാണത്തൊഴിലാളികള്‍ എന്നിവരാണ് മുമ്പില്ലാത്ത തരത്തില്‍ തൊഴില്‍ഭീഷണി നേരിടുന്നതെന്നാണ് പ്രഹാര്‍ പറയുന്നത്.

പുതിയ തൊഴിലവസരങ്ങളില്ല

പുതിയ തൊഴിലവസരങ്ങളില്ല

2015ല്‍ രാജ്യത്തു പുതുതായി സൃഷ്ടിക്കപ്പെട്ടത് 1.35 ലക്ഷം ജോലി അവസരങ്ങള്‍ മാത്രമാണെന്ന് ലേബര്‍ ബ്യൂറോ ഈ വര്‍ഷം ആദ്യത്തില്‍ പുറത്തിറക്കിയ കണക്കില്‍ പറയുന്നുണ്ട്. 2011-ല്‍ അത് ഒമ്പതു ലക്ഷവും 2013-ല്‍ 4.19 ലക്ഷവുമായിരുന്നു.

ജോലിക്കെവിടെ പോകും

ജോലിക്കെവിടെ പോകും

2050 ആകുമ്പോഴേക്കും ജനസംഖ്യയില്‍ 60 കോടിയുടെ വര്‍ധനയുണ്ടാകുന്നതിനൊപ്പം 70 ലക്ഷം തൊഴിലവസരങ്ങള്‍ കുറയുമെന്ന പഠനം ഭീതിപ്പെടുത്തുന്ന സാഹചര്യമാണു വരച്ചിടുന്നത്. അതിയന്ത്രവല്‍ക്കരണം ഇന്ത്യയിലെ 69 ശതമാനം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് അടുത്തിടെ ലോകബാങ്കിന്റെ പഠനത്തിലും കണ്ടെത്തിയിരുന്നു.

കാര്‍ഷിക മേഖലയില്‍ പുരോഗതിയില്ല

കാര്‍ഷിക മേഖലയില്‍ പുരോഗതിയില്ല

ഇന്ത്യയില്‍ കാര്‍ഷിക മേഖലയാണ് തൊഴിലവസരങ്ങളില്‍ മുന്നില്‍. ഏകദേശം 50 ശതമാനം ആളുകളും ആശ്രയിക്കുന്നത് ഈ മേഖലയെയാണ്. 40 ശതമാനം അവസരങ്ങള്‍ ചെറു, ഇടത്തരം വ്യവസായ മേഖലയിലും. വന്‍കിട വ്യവസായങ്ങളും ആഗോള കമ്പനികളുടെ നിക്ഷേപവുമൊക്കെ വരുന്നുണ്ടെങ്കിലും അവിടെ കാര്യമായ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ല.

വേണം സ്മാര്‍ട് വില്ലേജുകള്‍

വേണം സ്മാര്‍ട് വില്ലേജുകള്‍

99 ശതമാനത്തിനും ജീവിതോപാധി ലഭ്യമാക്കുന്ന കൃഷി, ചെറുകിട വ്യാപാരങ്ങള്‍, ഇടത്തരം വ്യവസായ മേഖലകള്‍ എന്നിവയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയാണ് പ്രഹാറിന്റെ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പുതിയ നൂറ്റാണ്ടില്‍ രാജ്യത്തിനാവശ്യം സ്മാര്‍ട്ട് സിറ്റികളല്ല, സ്മാര്‍ട്ട് വില്ലേജുകളാണെന്ന് പ്രഹാര്‍ വിലയിരുത്തുന്നു.

English summary

7 million jobs can disappear by 2050, says a study

As many as 550 jobs have disappeared every day in last four years and if this trend continues, employment would shrink by 7 million by 2050 in the country, a study has claimed.
Story first published: Monday, October 17, 2016, 10:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X