കൂടുതൽ ശമ്പളം വേണോ? ഇന്ത്യയിലെ ഈ ന​ഗരങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന നഗരങ്ങൾ ഇവയാണ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ.ടി പ്രൊഫഷണലുകളാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ അവസരങ്ങളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്നത്. മെഷീൻ ലേണിംഗിൽ വിദഗ്ദ്ധരായവരെയാണ് കമ്പനികൾക്ക് കൂടുതൽ ആവശ്യം. ഇത് നിങ്ങൾക്ക് കൂടുതൽ ശമ്പളം നേടി തരും.

എന്നാൽ ജോലി ചെയ്യുന്ന ന​ഗരവും നിങ്ങളുടെ ശമ്പളം നിശ്ചയിക്കുന്ന പ്രധാന ഘടകമാണ്. ആദ്യമായി ജോലിക്ക് കയറുന്നവരെയാണ് ഇത് കൂടുതൽ ബാ​ധിക്കുന്നത്. ഇന്ത്യയിലെ ചില ന​ഗരങ്ങളിൽ ജോലി ചെയ്താൽ നിങ്ങൾക്ക് കൂടുതൽ ശമ്പളം നേടാനാകും. ഏതൊക്കെയാണ് ആ നഗരങ്ങൾ എന്ന് നോക്കാം.

മുംബൈ

മുംബൈ

ഇന്ത്യയിലെ ഏറ്റവും മികച്ച മെട്രോ നഗരങ്ങളിലൊന്നാണ് മുംബൈ. സ്വപ്നങ്ങളുടെ നഗരം എന്നാണ് മുംബൈ അറിയപ്പെടുന്നത് തന്നെ. അതുകൊണ്ട് ജോലി തേടി മുംബൈയിലെത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. ഐ.ടി, അനലിറ്റിക്സ് ജോലികൾ തേടുന്നവർക്ക് ഏറ്റവും മികച്ച ശമ്പളം നൽകുന്ന നഗരമാണ് മുംബൈ. ഏകദേശം 7.4 ലക്ഷമാണ് ഐ.ടി പ്രൊഫഷണലുകൾക്ക് ഇവിടെ ലഭിക്കുന്ന വാ‍ർഷിക വരുമാനം.

ഡൽഹി

ഡൽഹി

ഇന്ത്യയുടെ തലസ്ഥാന ന​ഗരമായ ഡൽഹി വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ്. ശമ്പളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനവും ഡൽഹിക്കാണ്. 6.9 ലക്ഷം വരെ പ്രൊഫഷണലുകൾ ഇവിടെ നിന്ന് സമ്പാദിക്കാം.

ബം​ഗളൂരു

ബം​ഗളൂരു

ഇന്ത്യയിലെ സിലിക്കൺ നഗരമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ബം​ഗളൂരു. ശമ്പളത്തിന്റെ കാര്യത്തിൽ ഡൽഹിക്ക് തൊട്ടുപിന്നിൽ തന്നെയുണ്ട് ബം​ഗളൂരു. ഐടി, സോഫ്റ്റ്വെയർ, അഡ്മിനിസ്ട്രേറ്റീവ്, ബി.പി.ഒ വിഭാഗങ്ങൾ, എൻജിനീയറിങ്, ബയോടെക്നോളജി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ബം​ഗളൂരുവിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. ശരാശരി 6.6 ലക്ഷമാണ് ഈ പ്രൊഫഷണലുകളുടെ വാർഷിക വരുമാനം.

ചെന്നൈ

ചെന്നൈ

ഏറ്റവും വേഗത്തിൽ വളരുന്ന വ്യാവസായിക ന​ഗരമാണ് ചെന്നൈ. തുടക്കക്കാർക്ക് ചെന്നൈയിൽ ജോലി ചെയ്യുന്നത് വളരെ ​ഗുണം ചെയ്യും. ചെന്നൈയിൽ നിങ്ങൾക്ക് ലഭിക്കാവുന്ന വാർഷിക വരുമാനം ഏകദേശം 5.8 ലക്ഷമാണ്.

ഹൈദരാബാദ്

ഹൈദരാബാദ്

ഹൈദരാബാദ് ന​ഗരം തൊഴിലവസരങ്ങളുടെ ഒരു പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞു. ഐ.ടി മേഖലയിലുള്ളവർക്ക് കൂടുതൽ തൊഴിൽ അവസരങ്ങളുള്ളതിനാൽ യുവാക്കളാണ് ഇവിടെ ജോലിക്കെത്തുന്നവരിലധികവും. ചെലവ് വളരെ കുറഞ്ഞ ന​ഗരം കൂടിയാണ് ഹൈദരാബാദ്. 5.4 ലക്ഷമാണ് ഇവിടുത്തെ ശരാശരി വാ‍ർഷിക വരുമാനം.

പൂന

പൂന

ശമ്പളത്തിന്റെ കാര്യത്തിൽ പൂനയും ഒട്ടും പിന്നിലല്ല. 5.1 ലക്ഷമാണ് പൂനയിൽ ഒരു ഐ.ടി പ്രൊഫഷണലിനു ലഭിക്കുന്ന ശരാശരി വാർഷിക വരുമാനം.

കൊൽക്കത്ത

കൊൽക്കത്ത

ശമ്പളത്തിന്റെ കാര്യത്തിൽ പൂനയ്ക്ക് തൊട്ടു പിന്നിലാണ് കൊൽക്കത്ത. 4.8 ലക്ഷമാണ് കൊൽക്കത്തയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ ശരാശരി വാർഷിക വരുമാനം.

malayalam.goodreturns.in

English summary

Want A Pay Raise? Here Are The Cities Which Pay The Most

A fresher’s starting salary can be influenced not only by his or her field of specialization but also the geographical location of the job.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X