ഭൂമിയെ സംരക്ഷിക്കാൻ നിങ്ങൾ തയ്യാറാണോ??? എങ്കിൽ നാസയിൽ നിങ്ങൾക്ക് ജോലി ഉറപ്പ്; ശമ്പളം കേട്ടാൽ ഞെട്ടും

നാസയിൽ ജോലി നേടാൻ ഇതാ ഒരു സുവർണാവസരം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ അന്യഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ സംരക്ഷിക്കാൻ തയ്യാറാണോ? എങ്കിൽ കൈ നിറയെ ശമ്പളം നൽകി നാസ നിങ്ങൾക്ക് ജോലി നൽകും. എന്താണ് ആ ജോലി എന്ന് നോക്കാം...

പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസർ

പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസർ

അമേരിക്കയിലെ സ്പേസ് ഏജൻസിയായ നാസ തിരയുന്നത് ഒരു പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസറെയാണ്. ചൊവ്വയിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുകയും സ്പെയിസിലെത്തുന്ന മനുഷ്യർ മറ്റ് ലോകങ്ങളെ മലിനീകരിക്കുന്നത് തടയുകയുമാണ് ഈ പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസറുടെ ജോലി.

ശമ്പളം

ശമ്പളം

നിരന്തരം യാത്രകൾ ആവശ്യമായ ജോലിയാണ് പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസറുടേത്. എന്നാൽ എല്ലാവിധ ആനുകൂല്യങ്ങളുമടക്കം 187,000 ഡോളറാണ് നാസ നൽകുന്ന ശമ്പളം. അതായത് 1,18,99,739 രൂപ.

മലിനീകരണം ഒഴിവാക്കുക

മലിനീകരണം ഒഴിവാക്കുക

മനുഷ്യ-റോബോട്ടിക് ബഹിരാകാശ പര്യവേക്ഷണങ്ങൾ വഴിയുണ്ടാകുന്ന ജൈവ-ഘടനാപരവും ജൈവ മലിനീകരണവും ഒഴിവാക്കാൻ പ്ലാനറ്ററി പ്രൊട്ടക്ഷൻ ഓഫീസർ പ്രത്യേകം ശ്രദ്ധിക്കണം.

കാലാവധി

കാലാവധി

മൂന്നു വർഷത്തേക്കാണ് ഈ ജോലിയുടെ കാലാവധി. ഇത് അഞ്ച് വർഷം വരെ നീട്ടാനും സാധ്യതയുണ്ട്. കൂടാതെ നാസയുടെ വരാനിരിക്കുന്ന ദൗത്യങ്ങളിലും ചിലപ്പോൾ പങ്കെടുക്കേണ്ടി വരും.

യോഗ്യത

യോഗ്യത

ഈ ജോലിക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ ഗവൺമെൻറ് ജോലിയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും ഫിസിക്കൽ സയൻസ്, എൻജിനീയറിംഗ്, ഗണിതശാസ്ത്രം ഈ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദവും ആവശ്യമാണ്.

malayalam.goodreturns.in

Read more about: nasa job നാസ ജോലി
English summary

NASA has a job opening to protect Earth from aliens - and it comes with a six-figure salary

If you're keen to earn a bit of extra cash while potentially saving this planet from alien infection, NASA has an opening for you.
Story first published: Thursday, August 3, 2017, 14:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X