ചണ്ഡീഗഡ് സ്വദേശിയായ 16കാരനെ ഗൂഗിളിൽ ജോലിക്ക് തിരഞ്ഞെടുത്തു.
1.44 കോടി വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് ഗൂഗിൾ ചണ്ഡീഗഡ് സ്വദേശിയായ 16കാരനെ ജോലിക്ക് തിരഞ്ഞെടുത്തു. ഹർഷിത് ശർമ്മ എന്ന കൗമാരക്കാരൻ ഈ മാസം തന്നെ കമ്പനിയുടെ അമേരിക്കയിലുള്ള ഗ്രാഫിക് ഡിസൈനിംഗ് ടീമിൽ അംഗമാകും.
സർക്കാർ സ്കൂൾ വിദ്യാർത്ഥി
ചണ്ഡീഗഡ് സെക്ടർ 33ലെ സർക്കാർ മോഡൽ സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് ഹർഷിത്ത്. ഗൂഗിളിന്റെ ഒരു വർഷത്തെ പരിശീലനത്തിനായാണ് ഹർഷിത്ത് അമേരിക്കയിലേയ്ക്ക് പോകുന്നത്.
മാസ ശമ്പളം 12 ലക്ഷം
പരിശീലന കാലയളവിൽ പ്രതിമാസം 4 ലക്ഷം രൂപയാണ് ഹർഷിത്തിന് സ്റ്റൈപ്പൻഡായി ലഭിക്കുക. പരിശീലനം പൂർത്തിയായാൽ ഒരു മാസം 12 ലക്ഷം രൂപയാണ് ശമ്പളം.
പത്ത് വർഷത്തെ പ്രാവീണ്യം
കഴിഞ്ഞ മേയിലാണ് ഹർഷിത്ത് ഗൂഗിളിൽ ജോലിക്കായി അപേക്ഷിച്ചത്. ഓൺലൈനായി കമ്പനി ഇൻറർവ്യൂവും നടത്തി. കഴിഞ്ഞ 10 വർഷമായി ഹർഷിത്ത് ഗ്രാഫിക് ഡിസൈനിംഗിൽ പ്രാവീണ്യം തെളിയിച്ച് കഴിഞ്ഞു. ഹർഷിത്ത് രൂപകല്പന ചെയ്ത പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ ഈ പതിനാറുകാരനെ തെരഞ്ഞെടുക്കപ്പെട്ടത്.
സിനിമാതാരങ്ങളുടെ പോസ്റ്റർ
സ്കൂൾ പഠനകാലത്ത് ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ പോസ്റ്ററുകൾ നിർമ്മിച്ച് നൽകിയും ഹർഷിത്ത് ശ്രദ്ധേയനായിരുന്നു. 40,000 മുതൽ 50,000 രൂപ വരെ വരുമാനം ഇങ്ങനെ നേടിയിരുന്നു.
കുടുംബം
ഹരിയാനയിലെ കുരുക്ഷേത്രയിൽ മതാന സ്വദേശിയാണ് ഹർഷിത്ത്. 11-ാം ക്ലാസ്സിൽ വിവര സാങ്കേതികവിദ്യയാണ് പഠനത്തിനായി തെരെഞ്ഞെടുത്തത്. ഹർഷിത്തിന്റെ മാതാപിതാക്കൾ സ്കൂൾ അധ്യാപകരാണ്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതി പ്രകാരം 7,000 രൂപയുടെ അവാർഡും ഹർഷിത്ത് കരസ്ഥമാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
