പരിഷ്കരിച്ച ഗാർഹിക തൊഴിലാളി നിയമത്തിന് യുഎഇയിൽ അംഗീകാരം
യുഎഇ പ്രവാസികൾക്ക് സന്തോഷവാർത്ത. പരിഷ്കരിച്ച ഗാർഹിക തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം ലഭിച്ചു. യുഎഇയിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ നിയമം.
ഗാർഹിക തൊഴിലാളികൾ
വീട്ടുവേലക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും. പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത രേഖകൾ തൊഴിലാളികൾക്ക് തന്നെ ഇനി മുതൽ സൂക്ഷിക്കാം. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!
ആറു മാസം സമയം
പുതിയ നിയമനുസരിച്ച് നടപടികൾ പുന:ക്രമീകരിക്കാൻ ആറു മാസത്തെ സമയമാണ് ഏജൻസികൾക്ക് അനുവദിച്ചിരിക്കുന്നത്. തൊഴിലാളികളുടെ മുഴുവൻ അവകാശങ്ങളും സംരക്ഷിക്കുന്നതാണ് പുതിയ നിയമം. കുവൈറ്റിലെ പ്രവാസികൾക്ക് തിരിച്ചടി; ഇനി ജോലി കിട്ടാൻ അൽപ്പം ബുദ്ധിമുട്ടും
പ്രായപരിധി
ഗാർഹിക തൊഴിലാളികളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സാണ്. കൂടാതെ ആഴ്ച്ചയിൽ ഒരു ദിവസത്തെ അവധി എല്ലാ തൊഴിലാളുകൾക്കും ബാധകമാണ്. വർഷത്തിൽ 30 ദിവസം വേതനത്തോടെയുള്ള അവധിയും ലഭിക്കും. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
12 മണിക്കൂർ ഒഴിവ് സമയം
8 മണിക്കൂർ തുടർച്ചയായതടക്കം 12 മണിക്കൂർ ഒഴിവു സമയം തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്. കൂടാതെ രണ്ട് വർഷം കൂടുമ്പോൾ വീട്ടിൽ പോയി വരാനുള്ള വിമാന ടിക്കറ്റും കമ്പനികൾ നൽകും. അനുയോജ്യമായ താമസസ്ഥലം, ഭക്ഷണം എന്നിവയും തൊഴിലാളികളുടെ അവകാശങ്ങളാണ്. ഗൾഫിൽ മക്കളെ പഠിപ്പിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും!!! വിദ്യാഭ്യാസ ചെലവ് കേട്ടാൽ ഞെട്ടും!!!
ഇൻഷുറൻസ് നിർബന്ധം
യുഎഇയിലെ തൊഴിലാളികൾക്ക് ഇനി മുതൽ ഇൻഷുറൻസും നിർബന്ധമാണ്. കൂടാതെ വർഷം 30 ദിവസം മെഡിക്കൽ ലീവും ലഭിക്കും. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???
ശമ്പളം 10ന് മുമ്പ്
എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം ലഭിക്കണം. ശമ്പളത്തിൽ നിന്ന് പണം കുറയ്ക്കാനും പാടില്ല. എന്തെങ്കിലും നാശനഷ്ടമുണ്ടാക്കിയാൽ കോടതി വിധി പ്രകാരം മാത്രമേ ശമ്പളത്തിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ സാധിക്കൂ. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!
ഏജൻസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ജോലിയുടെ സ്വഭാവം, ജോലി സ്ഥലം, ശമ്പളം തുടങ്ങിയ കാര്യങ്ങൾ ഏജൻസികൾ സ്വന്തം രാജ്യാതിർത്തി കടക്കുന്നതിന് മുമ്പ് തൊഴിലാളികളെ അറിയിച്ചിരിക്കണം. ഇതിൽ വിട്ടുവീഴ്ച്ച വരുത്തിയാൽ മടങ്ങി പോരാനുള്ള അവകാശം തൊഴിലാളികൾക്കുണ്ട്. തിരിച്ച പോരൊനുള്ള ചെലവ് ഏർൻസി തന്നെ വഹിക്കുകയും വേണം. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications