ഗൾഫിൽ മക്കളെ പഠിപ്പിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും!!! വിദ്യാഭ്യാസ ചെലവ് കേട്ടാൽ ഞെട്ടും!!!

യുഎഇയിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ചെലവ് ഒരു മില്യൺ ദിർഹമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയിൽ ഒരു കുട്ടിയെ വളർത്തുന്നതിനും അവനെ അല്ലെങ്കിൽ അവളെ പ്രീ പ്രൈമറി ക്ലാസ് മുതൽ ബിരുദം വരെ പഠിപ്പിക്കുന്നതിനും മാതാപിതാക്കൾ ചെലവാക്കേണ്ടി വരുന്ന ഏറ്റവും കുറഞ്ഞ തുക കേട്ടാൽ നിങ്ങൾ ഞെട്ടും. പതിനായിരമോ ലക്ഷങ്ങളോ അല്ല ഒരു മില്യൺ ദിർഹമാണ് യുഎഇയിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ചെലവെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

 

പ്രീ പ്രൈമറി മുതൽ ബിരുദം വരെ

പ്രീ പ്രൈമറി മുതൽ ബിരുദം വരെ

പ്രീ പ്രൈമറി സ്കൂളിൽ രണ്ടു വർഷത്തെ വിദ്യാഭ്യാസച്ചെലവ്, പ്രൈമറി സ്കൂളിൽ ആറ് വർഷം, സെക്കൻഡറി സ്കൂളിൽ ആറ് വർഷം, യൂണിവേഴ്സിറ്റിയിൽ മൂന്നു വർഷം എന്നിങ്ങനെ ഈ കാലയളവിലുള്ള വിദ്യാഭ്യാസ ചെലവാണ് പഠനവിധേയമാക്കിയിരിക്കുന്നത്. ദുബായിൽ ജീവിക്കാം ഇനി കുറഞ്ഞ ചെലവിൽ; കെട്ടിട വാടകയിൽ വൻ കുറവ്!!!

ഫീസ് മാത്രം

ഫീസ് മാത്രം

ബുക്കുകൾ, യാത്രകൾ, യൂണിഫോമുകൾ തുടങ്ങിയ ചെലവ് ഒഴികെയാണ് മികച്ച ഒരു സ്കൂളിലെ ഫീസ് മാത്രമാണ് ഈ തുക. ഇത് ആകെ ചെലവിന്റെ 40 ശതമാനം വരെ വരും. അമേരിക്കയിലെ ജോലി ആണോ നിങ്ങളുടെ സ്വപ്നം??? ട്രംമ്പിന്റെ ഇമിഗ്രേഷൻ പ്ലാൻ ഇന്ത്യക്കാർക്ക് ഗുണം ചെയ്യും

ബിരുദ പഠനം

ബിരുദ പഠനം

ബിരുദ പഠനം കൂടി കണക്കിലെടുക്കുമ്പോൾ ആകെ ചെലവ് കുറഞ്ഞത് ഒരു മില്യൺ ദി‍‍ർഹമാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചെലവിന് ആകെ ചെലവാകുന്ന ശരാശരി തുക 933,945 ദിർഹമാണ്. ഒമാനിൽ വിദേശികൾക്ക് ആരോ​ഗ്യ ഇൻഷുറൻസ് നി‍ർബന്ധമാക്കും

ലോകത്തിൽ രണ്ടാം സ്ഥാനം

ലോകത്തിൽ രണ്ടാം സ്ഥാനം

വിദ്യാഭ്യാസ ചെലവിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ് യുഎഇ. ഒന്നാം സ്ഥാനം ഹോങ്കോങിനാണ്. ഇന്ത്യ 12-ാം സ്ഥാനത്താണുള്ളത്. അബുദാബി ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരം; ബിസിനസിനും അബുദാബി തന്നെ ബെസ്റ്റ്!!!

പ്രതിവർഷം കൂടുന്നു

പ്രതിവർഷം കൂടുന്നു

ഓരോ വർഷവും വിദ്യാഭ്യാസച്ചെലവുകൾ വർദ്ധിക്കുന്നതോടെ രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പണം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നു. ഇതിനായി രക്ഷകർത്താക്കൾ വിനോദപരിപാടികൾ വേണ്ടെന്ന് വയ്ക്കുകയും ദീർഘനേരം ജോലി ചെയ്യുകയും പാർട്ട് ടൈം ജോലികൾ കണ്ടെത്തുകയുമാണ് ചെയ്യുന്നത്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

ദീർഘകാല നിക്ഷേപങ്ങൾ

ദീർഘകാല നിക്ഷേപങ്ങൾ

നിങ്ങൾക്ക് കുട്ടിയുണ്ടാകുമ്പോൾ തന്നെ അവരുടെ വിദ്യാഭ്യാസത്തിനായി ഒരു നിശ്ചിത തുക വീതം ദീ‍ർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിച്ചാൽ ഭാവിയിൽ നിങ്ങളുടെ ടെൻഷൻ അൽപ്പമെങ്കിലും കുറയ്ക്കാൻ സാധിക്കും. ഉത്കണ്ഠയില്ലാതെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്യാം. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

കുടുംബാംസൂത്രണത്തിലേയ്ക്കും

കുടുംബാംസൂത്രണത്തിലേയ്ക്കും

വർദ്ധിച്ചു വിദ്യാഭ്യാസ ചെലവുകളെക്കുറിച്ചോർത്ത് കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ദമ്പതികളുമുണ്ടത്രേ. ഒരാളുടെ തന്നെ വിദ്യാഭ്യാസ ചെലവ് താങ്ങാനാകുന്നില്ല എന്നാണ് ചില മാതാപിതാക്കളുടെ വാദം. അതുകൊണ്ട് തന്നെ ഒരു കുട്ടി മതി എന്ന തീരുമാനത്തിലാണ് പലരും. വിദേശത്താണോ നിങ്ങളുടെ കുഞ്ഞ് ജനിച്ചത്??? വിസയും പാസ്പോർട്ടും ലഭിക്കാൻ എന്തൊക്കെ ചെയ്യണം???

malayalam.goodreturns.in

English summary

UAE parents need close to Dh1 million per child to cover education costs

Parents who raise their child in the UAE and later send them to a university outside the country can expect to spend not just hundreds of thousands, but nearly a million dirhams in their lifetime, financial experts said on Wednesday.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X