നാട്ടിലേയ്ക്ക് പണമയയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! നിങ്ങളുടെ പണം സുരക്ഷിതമാണോ??

വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ടെൻഷനില്ലാതെ പണം അയയ്ക്കാം ഈ വെബ്സൈറ്റുകളിലൂടെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ തട്ടിപ്പുകളും മറ്റും വ്യാപകമായതോടെ വിദേശത്ത് നിന്ന് നാട്ടിലേയ്ക്ക് പണമയയ്ക്കുന്നത് പലരെ സംബന്ധിച്ചും ടെൻഷൻ നിറഞ്ഞ കാര്യമാണ്. എന്നാൽ ഇതാ വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് ടെൻഷനില്ലാതെ പണം അയയ്ക്കാം ഈ വെബ്സൈറ്റുകളിലൂടെ...

വെസ്റ്റേൺ യൂണിയൻ (Westernunion.com)

വെസ്റ്റേൺ യൂണിയൻ (Westernunion.com)

മണി ട്രാൻസ്ഫർ മേഖലയിൽ ഏറ്റവും പഴക്കമുള്ളതും വിശ്വസനീയവുമായ വെബ്സൈറ്റാണ് വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ. ഈ വെബ്സൈറ്റ് വഴി നിന്നും പണം അയയ്ക്കാൻ വളരെ എളുപ്പവും സുരക്ഷിതവുമാണ്. വെബ്സൈറ്റ് വഴിയോ മൊബൈൽ ഫോൺ വഴിയോ പണം കൈമാറ്റം ചെയ്യാവുന്നതാണ്. ബിസിനസ് ആവശ്യത്തിനോ വ്യക്തിപരമായ കാര്യങ്ങൾക്കോ ഈ സേവനം ഉപയോഗിക്കാൻ കഴിയും. ഇടപാടുകൾ ഏതാനും മിനിട്ടുകൾക്കുള്ളിൽ പൂർത്തിയാക്കാം. പണം കൈമാറ്റം ചെയ്യുന്ന രാജ്യത്തെ ആശ്രയിച്ച് അടുത്ത പ്രവർത്തി ദിനത്തിൽ, അല്ലെങ്കിൽ മൂന്നു ദിവസത്തിനുള്ളിൽ പണം നാട്ടിലെത്തും. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

റെമിറ്റ് ടു ഇന്ത്യ  (Remit2India.com)

റെമിറ്റ് ടു ഇന്ത്യ (Remit2India.com)

ഇന്ത്യയിലേയ്ക്ക് പണം അയയ്ക്കുന്നതിന് എൻആർഐകൾ ഉപയോഗിക്കുന്ന മറ്റൊരു വെബ്സൈറ്റാണ് റെമിറ്റ് ടു ഇന്ത്യ. യുഎസ്, യുകെ, ഓസ്ട്രേലിയ, ഹോങ്കോംഗ്, യുഎഇ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഈ വെബ്സൈറ്റ് വഴിയാണ് പലരും പണം അയയ്ക്കുന്നത്. അബുദാബിയ്ക്ക് പോണോ?? വിസ വെറും 30 മിനിട്ടിനുള്ളിൽ!!!

ഐസിഐസിഐ ബാങ്ക് (ICICIBank.com)

ഐസിഐസിഐ ബാങ്ക് (ICICIBank.com)

വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് പണം കൈമാറ്റം ചെയ്യുന്നതിന് കാര്യക്ഷമവും സുരക്ഷിതവുമായ മറ്റൊരു വെബ്സൈറ്റാണ് ഐസിഐസിഐ ബാങ്കിന്റേത്. ബാങ്ക് ദിവസവും നിശ്ചയിച്ചിട്ടുള്ള നിശ്ചിത എക്സ്ചേഞ്ച് റേറ്റ് അനുസരിച്ചാണ് പണം ട്രാൻസ്ഫർ ചെയ്യുന്നത്. പണം കൈമാറ്റം ചെയ്യുന്ന രാജ്യത്തിനനുസരിച്ച് സർവീസ് ചാർജ് വ്യത്യാസപ്പെടും. യുഎഇ, ഹോങ്കോംങ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പണം അയയ്ക്കുന്നവർക്ക് സർവീസ് ചാർജ് ബാധകമല്ല. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

മണിഗ്രാം (Moneygram.com)

മണിഗ്രാം (Moneygram.com)

ഓൺലൈൻ ഇന്റർനാഷണൽ മണി ട്രാൻസ്ഫർ രംഗത്ത് പ്രശസ്തമായ സ്ഥാപനമാണ് മണിഗ്രാം. എന്നിരുന്നാലും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവാണ്. ഇതുവഴിയുള്ള പണം കൈമാറ്റം എളുപ്പവും വേഗതത്തിലുള്ളതുമാണ്. പ്രവാസികൾക്ക് എങ്ങനെ നാട്ടിൽ എസ്ബിഐ അക്കൗണ്ട് തുറക്കാം?

എച്ച്ഡിഎഫ്സി ബാങ്ക് (Hdfcbank.com)

എച്ച്ഡിഎഫ്സി ബാങ്ക് (Hdfcbank.com)

എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രധാന എൻആർഐ സേവനങ്ങളിലൊന്നാണ് മണി ട്രാൻസ്ഫർ. ക്വിക്ക് റെമിറ്റ് എന്ന പേരിലാണ് ഈ സേവനം പ്രവർത്തിക്കുന്നത്. ഇതുവഴി കൈമാറ്റം ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക 100 ഡോളറും പരമാവധി തുക 5000 ഡോളറുമാണ്. കൂടാതെ ഒരു ദിവസം, ഒരു ആഴ്ച, ഒരു വർഷം എന്നിവയ്ക്ക് അനുസരിച്ച് ഓരോ ഇടപാടുകൾക്കും പരിധിയുണ്ട്. കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ

യുഎസ് ഫോറെക്സ് (USForex.com)

യുഎസ് ഫോറെക്സ് (USForex.com)

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പണം കൈമാറാൻ കഴിയുന്ന മറ്റൊരു വെബ്സൈറ്റാണ് യുഎസ് ഫോറെക്സ്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ ഈ വെബ്സൈറ്റിന് ലോകത്താകമാനം ശാഖകളുണ്ട്. ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ എളുപ്പവും സുരക്ഷിതവുമാണെങ്കിലും യുഎസ് ഡോളർ മാത്രമേ ഇത് വഴി അയയ്ക്കാനാകൂ. എൻആ‍ർഐകളും ഇന്ത്യൻ വം​ശജരും ആധാ‍ർ ബന്ധിപ്പിക്കേണ്ട

സൂം (Xoom.com)

സൂം (Xoom.com)

ഇന്ത്യയിലേക്ക് പണം കൈമാറുന്ന മറ്റൊരു വെബ്സൈറ്റാണ് സൂം. പണം കൈമാറ്റം ചെയ്യുന്നതിന് PayPal സേവനമാണ് ഉപയോഗിക്കുന്നത്. ട്രാൻസാക്ഷൻ ഫീസ് ട്രാൻസ്ഫർ ചെയ്യപ്പെടുന്ന തുകയെ ആശ്രയിച്ചിരിക്കും. എക്സ്ചേഞ്ച് നിരക്ക് വെബ്സൈറ്റാണ് നിശ്ചയിക്കുന്നത്. കാലാകാലങ്ങളിൽ പരിഷ്കരിക്കുകയും ചെയ്യും. നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം

ട്രാൻസ്ഫർവൈസ് (Transferwise.com)

ട്രാൻസ്ഫർവൈസ് (Transferwise.com)

ഓൺലൈൻ ഇന്റർനാഷണൽ മണി ട്രാൻസ്ഫർ രംഗത്തെ വിശ്വസനീയമായ മറ്റൊരു പേരാണ് ട്രാൻസ്ഫർവൈസ്. വളരെ സുരക്ഷിതമായ ഒരു വെബ്സൈറ്റാണിത്. ലണ്ടൻ ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുന്നത്. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വേൾഡ് റെമിറ്റ് (Worldremit.com)

വേൾഡ് റെമിറ്റ് (Worldremit.com)

നിരവധി രാജ്യങ്ങളിൽ മികച്ച ഓൺലൈൻ മണി ട്രാൻസ്ഫർ സേവനങ്ങൾ വേൾഡ് റെമിറ്റ് നൽകുന്നുണ്ട്. വളരെ കുറഞ്ഞ ഫീസ് ചാർജ് ഫീസാണ് വേൾഡ് റെമിറ്റിന്റെ പ്രത്യേകത. സന്തോഷത്തോടെ ജീവിക്കാൻ മസ്ക്കറ്റാണ് ബെസ്റ്റ്!! കാരണം എന്താണെന്ന് അറിയണ്ടേ??

യെസ് ബാങ്ക് (Yesbank.in)

യെസ് ബാങ്ക് (Yesbank.in)

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പണം കൈമാറ്റം ചെയ്യുന്ന മറ്റൊരു വിശ്വസനീയമായ സ്ഥാപനമാണ് യെസ് ബാങ്ക്. ഇടപാടുകളുടെ എണ്ണത്തിനും അയയ്ക്കുന്ന തുകയ്ക്കും നിയന്ത്രണങ്ങളുണ്ട്. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

പേയ്പാൽ (Paypal.com)

പേയ്പാൽ (Paypal.com)

പേയ്പാലിലൂടെയുള്ള മണി ട്രാൻസ്ഫർ 100 ശതമാനം സുരക്ഷിതമാണ്. പണം അയയ്ക്കുന്ന ആളിൽ നിന്ന് ഫീസ് ഈടാക്കില്ല എന്നതാണ് പേയ്പാലിന്റെ പ്രത്യേകത. എന്നാൽ പണം ലഭിക്കുന്ന ആളിൽ നിന്ന് ഫീസ് ഈടാക്കുന്നതാണ്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

malayalam.goodreturns.in

English summary

11 best websites to transfer money to India from abroad

Transferring money to India from abroad from any website has become a risky task especially in recent times of increasing internet frauds and fake websites which loot people in name of transferring their money.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X