എൻആ‍ർഐകളും ഇന്ത്യൻ വം​ശജരും ആധാ‍ർ ബന്ധിപ്പിക്കേണ്ട

പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികള്‍ ബാങ്ക് അക്കൗണ്ടുകളും പാനും ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. നോണ്‍ റെഡിഡന്റ് ഇന്ത്യന്‍(എന്‍ആര്‍ഐ), ഇന്ത്യൻ വം​ശജർ (പേഴ്‌സണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍) എന്നിവരെയാണ് ആധാര്‍ ബന്ധിപ്പിക്കലില്‍നിന്ന് ഒഴിവാക്കിയത്.

കള്ളപ്പണം വെളുപ്പിക്കൽ നിയമം

കള്ളപ്പണം വെളുപ്പിക്കൽ നിയമം

വ്യക്തികള്‍ പ്രവാസികളാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2017ല്‍ ആദായ നികുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകളും പാനും ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്.

പ്രവാസികൾക്ക് വേണ്ട

പ്രവാസികൾക്ക് വേണ്ട

നിലവില്‍ പ്രവാസികളില്‍ (എന്‍ആര്‍ഐ, പിഐഒ, ഒസിഐ) പലര്‍ക്കും ആധാര്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ പല സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നി‍ർദ്ദേശം.

ആധാർ നിയമം

ആധാർ നിയമം

ആധാർ നിയമം അനുസരിച്ച്, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർക്ക് മാത്രമേ ആധാർ നമ്പർ ലഭിക്കാൻ അർഹതയുള്ളൂ. അതിനാൽ ഈ 12 അക്ക ഐഡന്റിറ്റി നമ്പ‍ർ എൻആർഐകൾക്ക് ലഭിക്കില്ല. എന്നാൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ 182 ദിവസത്തിൽ കൂടുതൽ ഇന്ത്യയിൽ താമസിച്ചിട്ടുള്ള എൻആർഐകൾക്ക് ആധാർ നിർബന്ധമാണ്.

ബാങ്ക് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട്

എൻആ‍ർഐകൾ ഒഴികെയുള്ള എല്ലാ ബാങ്ക് അക്കൌണ്ട് ഉടമകളും അവരുടെ 12 അക്ക ആധാർ കാർഡ് നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ, ക്ഷേമ ഫണ്ട്, സ്കോളർഷിപ്പ് മുതലായ സർക്കാർ ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

malayalam.goodreturns.in

English summary

NRIs, PIOs don't need to link bank a/c, PAN with Aadhaar, UIDAI clarifies

NRIs and PIOs are not required to link bank accounts and other services with Aadhaar, the Unique Identification Authority of India (UIDAI) said today, while instructing various implementation agencies to work out a mechanism to verify the status of such individuals.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X