നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പോളിസി ഉടമകൾ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കിൽ ആ അക്കൗണ്ടുകൾ പിൻവലിക്കണം.
പോസ്റ്റ് ഓഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളായ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‍സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയുടെ പോളിസി ഉടമകൾ പ്രവാസി ഇന്ത്യക്കാരായി മാറുകയാണെങ്കിൽ ആ അക്കൗണ്ടുകൾ പിൻവലിക്കണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം ഉത്തരവിട്ടു.
നിയമഭേദഗതി
എൻആർഐ ആയി മാറുന്ന ദിവസം തന്നെ ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കണമെന്നാണ് പുതിയ നിയമ ഭേദഗതി. അക്കൗണ്ട് പിൻവലിക്കുന്ന ദിവസം വരെയുള്ള പലിശ പോളിസി ഉടമകൾക്ക് ലഭിക്കും. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
പ്രവാസികൾക്ക് വിലക്ക്
പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന നികുതി രഹിത നിക്ഷേപ പദ്ധതികളാണ് പിപിഎഫ്, എൻഎസ്‍സി, മാസ വരുമാന പദ്ധതികൾ എന്നിവ. ഇത്തരം പദ്ധതികളിൽ പണം നിക്ഷേപിക്കുന്നതിന് പ്രവാസി ഇന്ത്യക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേർക്ക് ജോലി നഷ്ട്ടപ്പെടും
എന്താണ് പിപിഎഫ്?
പിപിഎഫ് അല്ലെങ്കിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഒരു സർക്കാർ പിന്തുണയുള്ള ദീർഘകാല ചെറുകിട സമ്പാദ്യ പദ്ധതിയാണ്. ഇന്ത്യക്കാരുടെ ഇടയിലെ സുരക്ഷിതമായ ഒരു നിക്ഷേപമാണിത്. പി.പി.എഫ് നിങ്ങളുടെ പണത്തിന് സുരക്ഷിതത്വവും താരതമ്യേന നല്ല വരുമാനവും നികുതി ആനുകൂല്യങ്ങളും നൽകുന്നു. ഇത് ഒരു ദീർഘകാല നിക്ഷേപം കൂടിയാണ്. സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും തൊഴിൽരഹിതർക്കുമാണ് പിപിഎഫ് സംരക്ഷണം നൽകുന്നത്. കൂടാതെ സർക്കാർ പി.എഫ് ഇല്ലാത്തവർക്കും പെൻഷൻ ആനുകൂല്യങ്ങൾ ഇല്ലാത്തവർക്കും പിപിഎഫ് ഗുണകരമാണ്. പ്രവാസികൾക്ക് ധൈര്യമായി നിക്ഷേപിക്കാം...പ്രവാസി ചിട്ടി നവംബറിൽ തുടങ്ങും
നാഷണഷൽ പെൻഷൻ സ്കീം
ഈ അക്കൗണ്ടുകളിലെ മൂലധന സമാഹരണം മെച്ചപ്പെട്ട വരുമാനം വാഗ്ദാനം ചെയ്യുന്ന മറ്റ് നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റാവുന്നതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ നാഷണഷൽ പെൻഷൻ സ്കീം (എൻപിഎസ്) പരിഗണിക്കാവുന്നതാണ്. റിസ്ക് അനുസരിച്ച് എൻപിഎസ് നിങ്ങൾക്ക് വ്യത്യസ്ത ഫണ്ട് ഓപ്ഷനുകൾ നൽകും. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications