2018ൽ യുഎഇയിൽ സ്പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ആവശ്യം കൂടുമെന്ന് റിപ്പോർട്ടുകൾ
2018ൽ യുഎഇയിൽ സ്പെഷ്യലിസ്റ്റ് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ആവശ്യം കൂടുമെന്ന് റിപ്പോർട്ടുകൾ. പുതിയ നികുതി സമ്പ്രദായം ആരംഭിക്കുന്നതോടെ വിവിധ മേഖലകളിൽ തൊഴിൽ സാധ്യത വർദ്ധിക്കും. ഏതൊക്കെ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്ന് നോക്കാം..
ശമ്പളം കൂടുതൽ ഇവർക്ക്
നികുതി മാനേജർമാർ, ക്രെഡിറ്റ് കൺട്രോളർമാർ, എക്സിക്യൂട്ടീവ് അസിസ്റ്റൻറുകൾ തുടങ്ങിയ ജോലികൾക്കാകും അടുത്ത വർഷം ഡിമാൻഡ് കൂടുക. കൂടുതൽ ഒഴിവുകൾ ഉണ്ടാകുന്നതോടൊപ്പം ആകർഷകമായ ശമ്പളവും ഇവർക്ക് ലഭിക്കും. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്
ജോലി സാധ്യത കൂടാൻ കാരണങ്ങൾ
ഈ മേഖലകളിൽ തൊഴിൽ സാധ്യത കൂടാൻ കാരണം താഴെ പറയുന്നവയാണ്.
- ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ
- എണ്ണ വ്യവസായത്തെ ആശ്രയിച്ചുള്ള വൈവിധ്യവൽക്കരണം
- പുതിയ വാറ്റ് നിയമം
അക്കൌണ്ടിംഗ് ആൻഡ് ഫിനാൻസ്
അക്കൌണ്ടിംഗ്, ഫിനാൻസ് മേഖലകളിൽ മികച്ച ജോലി പരിചയമുള്ളവർക്ക് അടുത്ത വർഷം മുതൽ ഗൾഫിൽ ജോലി സാധ്യത കൂടും. അഞ്ച് മുതൽ പത്ത് വർഷം വരെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും അവസരം കൂടുതൽ. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആർഇ നിക്ഷേപങ്ങൾ ഇതാ...
ടാക്സ് മാനേജർ
വലിയ കമ്പനികളിലാണ് ടാക്സ് മാനേജർമാരുടെ ആവശ്യമുള്ളത്. 92,000 ഡോളർ മുതൽ 141,000 ഡോളർ വരെയാകും ഇവരുടെ പ്രതീക്ഷിക്കുന്ന ശമ്പളം. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!
ഫിനാൻഷ്യൻ പ്ലാനിംഗ് ആൻഡ് അനാലിസിസ് ഡയറക്ടർ
ഈ തസ്തികയിലും വലിയ തോതിലുള്ള നിയമനം അടുത്ത വർഷം നടക്കും. 164,500 ഡോളർ മുതൽ 238,200 ഡോളർ വരെയാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്ന ശമ്പളം. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ
ടെക്നോളജി
ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. വലിയ പ്രോജക്ടുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, അനലിറ്റിക്സ്, ലോജിക്കൽ നൈപുണ്യം, ബിസിനസ് മേഖലയിലെ പ്രവർത്തി പരിചയം എന്നിവയാണ് ഈ ജോലിക്ക് ആവശ്യമായ കഴിവുകൾ. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
ഫിനാൻഷ്യൽ സർവ്വീസ്
സാമ്പത്തിക സേവന മേഖലയിൽ ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കും അടുത്ത വർഷം നിരാശപ്പെടേണ്ടി വരില്ല. സൈബർ കുറ്റകൃത്യങ്ങളും മറ്റും വർദ്ധിക്കുന്ന സാഹചര്യത്തിൽ മികച്ച വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളുടെ ആവശ്യം വർദ്ധിക്കും. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ
ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ മേഖലയിലും അടുത്ത വർഷം കൂടുതൽ ജോലിക്കാരെ എടുക്കും. യുഎഇ ബിസിനസിന്റെ നട്ടെല്ലായി ഹ്യൂമൻ റിസോഴ്സ് ആൻഡ് അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകളും മാറിയിരിക്കുന്നതാണ് ഇതിന് കാരണം. ഒരു കമ്പനിയിലെ എച്ച്ആർ തലവന് ലഭിക്കുന്ന ശമ്പളം 114,400 ഡോളർ മുതൽ 128,500 ഡോളർ വരെയാണ്. ചിയർ ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications